വിഎസിനെ തള്ളിപ്പറഞ്ഞ് കെ.കെ. രമ;ടി.പി. വധക്കേസില്‍ സിബിഐ അന്വേഷണം യുഡിഎഫ് അട്ടിമറിച്ചു

വടകര : പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെ കെ.കെ.രമ തള്ളിപ്പറഞ്ഞു രംഗത്തു വന്നു .ഒത്തുതീര്‍പ്പിന്റെ വേഷം കെട്ടിയ വി.എസ് സി.പി.എമ്മിനു കീഴ്പ്പെട്ടു. പാര്‍ട്ടിക്കകത്തും പുറത്തും വിഎസ് കീഴ്പ്പെട്ടു. വിഎസിന്റെ രാഷ്ട്രീയ നിലപാടുകള്‍ക്കൊപ്പം സഞ്ചരിച്ചയാളാണ് ടി.പി.ചന്ദ്രശേഖരന്‍. ഒരു ഘട്ടത്തില്‍ വിഎസ് പാര്‍ട്ടിയില്‍ ഉയര്‍ത്തിയ നിലപാടുകള്‍ മുറുകെപ്പിടിച്ചാണ് ടിപി ഉള്‍പ്പെടുയുള്ളവര്‍ പാര്‍ട്ടി വിട്ടു പോയത്. പക്ഷേ, വിഎസ് പല നിലപാടുകളിലും ഒത്തുതീര്‍പ്പിനു തയാറായി. വിഎസ് ഇപ്പോഴും പാര്‍ട്ടിയില്‍ തുടരുന്നു, രമ പറയുന്നു.KK RAMA+VS

ടി.പി. വധക്കേസില്‍ സിബിഐ അന്വേഷണം യുഡിഎഫ് അട്ടിമറിച്ചു. ബിജെപി നേതാക്കളും ഇതിനോടു കൂട്ടുനിന്നു. എല്ലാ മുന്നണികളും വഞ്ചിച്ചു. ആത്മാര്‍ഥതയുണ്ടായിരുന്നെങ്കില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചേനെ, രമ കൂട്ടിച്ചേര്‍ത്തു.നിയമസഭയിലേക്ക് ആര്‍എംപി വടകരയില്‍ നിന്നു മല്‍സരിക്കും. പാര്‍ട്ടിക്ക് നിയമസഭയില്‍ പ്രാതിനിധ്യമുണ്ടാകുമെന്നും രമ അറിയിച്ചു. നാലു പഞ്ചായത്തുകളില്‍ ആര്‍എംപി ഒറ്റയ്ക്ക് അധികാരത്തിലെത്തുമെന്നും രമ കൂട്ടിച്ചേര്‍ത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top