തിരുവനന്തപുരം: റിപ്പബ്ലിക്ക് ടിവി എഡിറ്ററായ അര്‍ണബ് ഗോസ്വാമി എല്ലാവരുടെയും വായടപ്പിക്കുന്ന തരത്തില്‍ ചര്‍ച്ചകള്‍ നടത്തുന്നതില്‍ മിടുക്കനാണെന്ന് എല്ലാവര്ക്കും അറിയാം. എന്നാല്‍ അര്‍ണബിന്റെ വായടപ്പിച്ചിരിക്കുകയാണ് ആരോഗ്യ മന്ത്രി കെകെ ശൈലജ ടീച്ചര്‍. റിപ്പബ്ലിക്ക് ചാനലിന്റെ റിപ്പോര്‍ട്ടര്‍ക്ക് നേരെ അക്രമം ഉണ്ടായതിനെക്കുറിച്ച് മന്ത്രിയോട് സംസാരിക്കവെയാണ് ഇത് സംഭവിച്ചത്.പമ്പയില്‍ ശബരിമലയിലെ സ്ത്രീ പ്രവേശനം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ തങ്ങളുടെ റിപ്പോര്‍ട്ടര്‍ക്ക് നേരെ ആക്രമണം ഉണ്ടായിരിക്കുന്നു..അപ്പോള്‍ കേരള സര്‍ക്കാരും കേരള പോലീസും എന്ത് ചെയ്യുകയാണെന്ന് അര്‍ണബ് മന്ത്രിയോട് ചോദിക്കുകയായിരുന്നു.
അതിന് മറുപടി പറഞ്ഞ് തുടങ്ങിയ മന്ത്രിയെ അതിന് അനുവദിക്കാതെ തന്റെ സ്ഥിരം ശൈലിയില്‍ അര്‍ണബ് കടന്നാക്രമിക്കുകയായിരുന്നു. തന്നെ മറുപടി പറയാന്‍ അനുവദിക്കണമെന്ന് മന്ത്രി പല തവണ ആവര്‍ത്തിച്ച് പറഞ്ഞെങ്കിലും അര്‍ണബ് അതച് കേള്‍ക്കാന്‍ കൂട്ടാക്കിയില്ല. ഇതോടെ തനിക്ക് പറയാനുള്ളത് പറയാന്‍ സമയം നല്‍കാതെ തന്നോട് ഉച്ചത്തില്‍ സംസാരിക്കുകയും അത് കേള്‍ക്കാന്‍ കൂട്ടാക്കാതെ നിര്‍ത്താതെ ചോദ്യം ചോദിക്കുകയും ചെയ്യുന്നതിനാല്‍ സംസാരിക്കാന്‍ ഒന്നുമില്ലെന്ന് മന്ത്രിയും പറഞ്ഞു.
പമ്പയില്‍ വേണ്ട കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്യുന്നുണ്ടെന്ന് പറഞ്ഞുതുടങ്ങിയ മന്ത്രി പിന്നീട് സംസാരം നിര്‍ത്തി. ഇങ്ങനെ സംസാരിക്കാന്‍ ഇട നല്‍കാത്തവരോട് തനിക്കൊന്നും സംസാരിക്കാനില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി. ഇത് പറഞ്ഞ് മന്ത്രി വീണ്ടും തന്റെ പ്രവര്‍ത്തനങ്ങളിലേക്ക് തിരിയുകയായിരുന്നു.