നടയടച്ച് ശുദ്ധികലശം: തന്ത്രി അഴിയെണ്ണേണ്ടിവരും!!! നടന്നത് അയിത്താചരണം; തന്ത്രിക്കെതിരെ പട്ടികജാതി കമ്മീഷന്‍

സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയതിന്റെ പേരില്‍ തന്ത്രി നട അടച്ചത് സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്ന് പരക്കെ ആക്ഷേപം. തന്ത്രിക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ നീക്കം. സ്ത്രീ പ്രവേശം ഉണ്ടായി എന്ന കാരണത്താല്‍ നട അടച്ചതും ശുദ്ധികലശം നടത്തിയതും തെറ്റാണെന്ന് നേരത്തെ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു.

തന്ത്രിയുടെ പ്രവൃത്തിക്കെതിരെ ശബരിമലയില്‍ പ്രവേശിച്ച ബിന്ദു അമ്മിണിയും രംഗത്തെത്തി. ശബരിമല നടയടച്ച് ഭരണഘടനാ ലംഘനം നടത്തുകയും ശുദ്ധികലശം നടത്തി സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ബിന്ദു അമ്മിണി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതോടൊപ്പം തന്നെ തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയുമെല്ലാം നിയമം മൂലം നിരോധിച്ചിരിക്കുന്ന രാജ്യമാണ് ഇന്ത്യ. തൊട്ടുകൂടായ്മ എന്നത് കൈകൊണ്ട് തൊടുക മാത്രമല്ല. വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ തൊട്ടുകൂടായ്മ ആചരിക്കാമെന്നും അതെല്ലാം ഭരണഘടന നിയമം മൂലം നിരോധിച്ചിരിക്കുകയാണ് എന്നും ബിന്ദു കൂട്ടിച്ചെര്‍ത്തു

കൂടാതെ ശബരിമല ദര്‍ശനം നടത്തിയ യുവതികളിലൊരാള്‍ ദളിത് ആണെന്നും ശുദ്ധിക്രിയകള്‍ അയിത്താചരണമാണെന്നും നിയമ നടപടി സ്വീകരിക്കുമെന്നും സംസ്ഥാന പാട്ടികജാതി കമ്മീഷനും പ്രതികരിച്ചു.ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 17 ന്റെ നഗ്‌നമായ ലംഘനമാണ് നടയടക്കലും ശുദ്ധികലശവും.

ശബരിമലയില്‍ സ്ത്രീ പ്രവേശനമുണ്ടായാല്‍ നട അടയ്ക്കുമെന്ന് നേരത്തെ തന്ത്രി മാധ്യമങ്ങളോട് പറഞ്ഞതിനെതിരെ രണ്ട് വനിതാ അഭിഭാഷകര്‍ കോടതി അലക്ഷ്യത്തിന് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. നിലവില്‍ നട അടച്ച സാഹചര്യത്തില്‍ ഇക്കാര്യം കൂടി സുപ്രീം കോടതിയെ അറിയിക്കും. തന്ത്രിയുടെ ചെയ്തി ഭരണഘടനാ ലംഘനമായതിനാല്‍ കോടതിയില്‍ നിന്നും നടപടി നേരിടേണ്ടിവരുമെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്.

Top