കോട്ടയം: കര്‍ഷകരെ ഏറ്റവും കൂടുതല്‍ വഞ്ചിച്ചത് കോണ്‍ഗ്രസാണെന്ന് കേരള കോൺഗ്രസ് ചെയർമാൻ കെ.എം മാണി.പാർട്ടി മുഖപത്രമായ ‘പ്രതിച്ഛായ’യുടെ പുതിയ ലക്കത്തിൽ എഴുതിയ ലേഖനത്തിലാണ് കോൺഗ്രസിനെതിരെ മാണി തുറന്നടിച്ചത്. ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ വന്നതു കോണ്‍ഗ്രസ് കേരളവും കേന്ദ്രവും ഭരിച്ചപ്പോഴാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യ ഉണ്ടായതും യുപിഎയുടെ കാലത്താണ്. മലയോര മേഖലയില്‍ പട്ടയവിതരണത്തെ ചോദ്യം ചെയ്തതു കോണ്‍ഗ്രസ് നേതാക്കളാണെന്നും മാണി പറയുന്നു. മലയോര മേഖലയിൽ കേരള കോൺഗ്രസിനുള്ള സ്വാധീനത്തിൽ വിറളിപൂണ്ട കോൺഗ്രസ് നേതാക്കൾ പട്ടയവിതരണം തടസപ്പെടുത്തുകപോലും ചെയ്തെന്നാണ് വിമർശനം. കോൺഗ്രസിനെയും ബിജെപിയേയും കണക്കറ്റ് വിമർശിക്കുമ്പോഴും സിപിഐഎമ്മിനെതിരെയോ എൽഡിഎഫ് സർക്കാരിനെതിരെയോ കടുത്ത പ്രതികരണങ്ങളോ വിമർശനങ്ങളോ ലേഖനത്തിലില്ല.
കര്‍ഷകരെ ഏറ്റവും കൂടുതല്‍ വഞ്ചിച്ചത് കോണ്‍ഗ്രസ്; കേരള കോണ്‍ഗ്രസ് മുഖപത്രത്തില്‍ കോണ്‍ഗ്രസിനെതിരെ മാണിയുടെ രൂക്ഷവിമര്‍ശനം
Tags: K.M. Mani