കൊച്ചി ബ്ലൂ ബ്ലാക്‌മെയില്‍ നായികമാരുടെ അശ്ലീല ദൃശ്യങ്ങള്‍ വാട്‌സാപ്പില്‍ പരക്കുന്നു; സോഷ്യല്‍ മീഡിയയിലെത്തിയത് വിദേശത്തു നിന്നെന്ന് സൂചന

കൊച്ചി: സരിതാ നായര്‍ക്കുശേഷം കേരളത്തെ വൈറലാക്കി കൊച്ചി ബ്ലൂബ്ലാക്‌മെയില്‍ നായികമാരുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പരക്കുന്നു. കേരളത്തില്‍ ഏറെ വിവാദം സൃഷ്ടിച്ച കേസില്‍ രണ്ടു യുവതികള്‍ ഉള്‍പ്പെടെ ആറുപേര്‍ക്കെതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

രാഷ്ട്രീയക്കാരെയും വ്യവസായികളേയും ഒളിക്യാമറയില്‍ കുടുക്കി പണം തട്ടിയ സംഭവത്തിലാണ് ഇവര്‍ പിടിയിലാകുന്നത്. കൊല്ലത്തെ ഒരു വ്യവസായിയെ ഭീഷണിപ്പെടുത്തി പണം വാങ്ങാന്‍ ശ്രമിക്കുന്നതിനിടെ കൊച്ചി പോലീസ് ഇവരെ അറസ്റ്റു ചെയ്യുകയായിരുന്നു. സിനിമാ താരങ്ങള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ഇവരുടെ ഇരയായിട്ടുണ്ടെന്ന് അന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേസില്‍ കുറ്റപത്രം കൊടുത്തതിനുശേഷം ഈ വിഷയത്തില്‍ കാര്യമായ വിവാദങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം പ്രതികളായ യുവതികളുടെ അശ്ലീല ചിത്രങ്ങള്‍ വാട്‌സാപ്പില്‍ പ്രചരിച്ചതോടെ കൊച്ചി ബ്ലൂ ബ്ലാക്‌മെയില്‍ വീണ്ടും വിവാദങ്ങളിലേക്ക് നിങ്ങുകയാണ്. വിദേശത്തുനിന്നാണ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയതെന്നാണ് സൂചന.

ഇതുവരെ ഈ കേസിലെ യുവതികളാരും പ്രതികരണവുമായി രംഗത്തെത്തിയട്ടില്ല. നേരത്തെ സരിതാ നായരുടെ ഇത്തരത്തിലുള്ള വീഡിയോകള്‍ പുറത്ത് വന്നപ്പോള്‍ പോലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി സരിത രംഗത്തെത്തിയിരുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥരാണ് വീഡിയോ പുറത്ത് വിട്ടതെന്നായിരുന്നു സരിതയുടെ ആരോപണമെങ്കിലും ക്രൈബ്രാഞ്ച് ഈ ആരോപണം തള്ളുകയായിരുന്നു. കൊച്ചി ബ്ലൂ ബ്ലാക്‌മെയിലിലും തെളിവുകളായി ഇത്തരം വീഡിയോകളും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് സൂചന.

Top