കൊടി സുനിയും വരണമാല്യമണിയുന്നു; വധു മംഗലാപുരത്തെ ഡോക്ടര്‍; പ്രണയം പൂവിട്ടത് ജയിലിനത്തെ ഫേസ്ബുക്ക് ചാറ്റിലൂടെ

കണ്ണൂര്‍: ടിപി വധക്കേസിലെ പ്രതികളുടെ വിവാഹം ഒന്നൊന്നായി കഴിയുകയാണെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസമാണ് കിര്‍മാണി മനോജ് വിവാഹിതനായത്. തുടര്‍ന്ന് കൊടി സുനിയും വിവാഹിതനാകുന്നെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. കാസര്‍ഗോഡ് സ്വദേശിയായ ഡോക്ടറാണ് വധുവെന്നും റിപ്പോര്‍ട്ടുണ്ട്. ഫേസ്ബുക്ക് വഴിയുള്ള അടുപ്പമാണ് പ്രണയത്തിന് വഴിമാറിയതത്രേ. മംഗലാപുരത്തെ ഒരാശുപത്രിയില്‍ പ്രാക്ടീസ് ചെയ്യുകയാണ് നവവധു. ചൊക്ലി നിടുമ്പ്രം ഷാരൂണ്‍ വില്ലയില്‍ സുനില്‍കുമാര്‍ എന്ന കൊടി സുനി ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ നാലാം പ്രതിയാണ്.

മാഹിയിലെ ഇരട്ട കൊലപാതക കേസ് ഉള്‍പ്പെടെ നിരവധി വധശ്രമക്കേസിലും പ്രതിയാണ് സുനി. നാട്ടിലെ ചില സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ജയിലില്‍ വെച്ചു തന്നെ സുനി മധ്യസ്ഥ ശ്രമം നടത്തിവരുന്നുണ്ട് അതുകൊണ്ടു തന്നെ സാമ്പത്തിക പ്രശ്‌നങ്ങളില്‍ കൊടി സുനിയുമായി പരോക്ഷമായി ബന്ധപ്പെടുന്നവര്‍ ഏറെയാണ്. വിവാഹത്തിനായി ഉടന്‍ തന്നെ കൊടി സുനി അപേക്ഷ നല്‍കുമെന്നാണ് സൂചന. പരോള്‍ ലഭിച്ചാല്‍ രണ്ട് ദിവസത്തിനകം തന്നെ വിവാഹം നടത്താനാണ് അണിയറയിലെ നീക്കം. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ കുറ്റവാളി കൊടിസുനി ജയിലില്‍ ‘വി.ഐ.പി’യാണ്. ജയിലില്‍ എല്ലാം നിയന്ത്രിക്കുന്നതും കൊടി സുനി തന്നെ

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യഥേഷ്ടം ഫോണ്‍ വിളിക്കാം, പ്രത്യേക ഭക്ഷണം, വാര്‍ഡന്മാരെ എടാ പോടാ എടാ പോടാ എന്നുവരെ വിളിക്കാനുള്ള സ്വാതന്ത്ര്യം. എന്നിങ്ങനെ ജയിലിനു പുറത്തു കിട്ടുന്നതിനേക്കാള്‍ സുഖസൗകര്യത്തിലാണ് സുനിയുടെ ജീവിതമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഒരിക്കല്‍ ജയിലിനകത്തുനിന്ന് സുനി ഫോണ്‍ വിളിക്കുന്നതു മൊബൈലില്‍ പകര്‍ത്തിയ വാര്‍ഡനു ലഭിച്ചത് മെമോയായിരുന്നു. 2017 ജനുവരിയിലാണു കൊടി സുനി ജയില്‍ ഉദ്യോഗസ്ഥനു മെമോ ‘കൊടുപ്പിച്ചത്’.ഉദ്യോഗസ്ഥന്‍ ഫോണ്‍ വിളി പകര്‍ത്തുന്നതു കണ്ട സുനി ഫോണ്‍ പിടിച്ചെടുത്ത് സിംകാര്‍ഡ് നശിപ്പിച്ചു. ജയിലിനകത്തു കാമറ കടത്തിയെന്നു പറഞ്ഞ് വാര്‍ഡനു ജെയിലര്‍ മെമോ നല്‍കി. തടവുകാരുടെ ചിത്രം അനുമതിയില്ലാതെ എടുക്കാനാകില്ലെന്നു ചൂണ്ടിക്കാട്ടിയാണു വിശദീകരണം തേടിയത്. എന്നാല്‍ സുനി ആരോടാണു സംസാരിച്ചത് എന്നതിനെപ്പറ്റി അന്വേഷണം നടന്നില്ല എന്നതാണ് യാഥാര്‍ഥ്യം. ഇതെല്ലാം വലിയ വിവാദമായിരുന്നു. ഇതിനൊപ്പമാണ് ഡോക്ടറുമായി ഫെയ്സ് ബുക്കിലൂടെ സുനി പ്രണയത്തിലായെന്ന റിപ്പോര്‍ട്ടും വിവാഹവുമെല്ലാം അഭ്യൂഹമായെത്തുന്നത്.

പരോളും ശിക്ഷാകാലാവധി തീരുന്നതിനു മുമ്പുള്ള ജയില്‍ മോചനവും നിയന്ത്രിക്കുന്നത് നിയമങ്ങളോ ജയില്‍ വകുപ്പുകളോ അല്ല, രാഷ്ട്രീയ നേതാക്കള്‍ അടങ്ങുന്ന ഉപദേശക സമിതികളാണ്. അതുകൊണ്ട് തന്നെ ഇടതു സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ടി.പി വധക്കേസിലെ പ്രതികള്‍ക്ക് കൈയയച്ചു പരോള്‍ നല്‍കിയത് ഏറെ വിവാദങ്ങളും ഉണ്ടാക്കിയിരുന്നു. ഇതിനൊപ്പാണ് ഫെയ്സ് ബുക്കിലെ പ്രണയവും വിവാഹവുമെല്ലാം ചര്‍ച്ചയ്ക്കെത്തുന്നത്. നേരത്തെ ടിപി കേസിലെ പ്രതി കിര്‍മാണി മനോജും വിവാഹിതനായ വാര്‍ത്ത പുറത്തു വന്നിരുന്നു. ടിപിയുടെ നാട്ടുകാരിയായിരുന്നു വധു. പിന്നിട് ഈ വിവാഹം വിവാദത്തിനും ഇട നല്‍കി. വിവാഹ മോചിതയാകാത്ത യുവതിയെയാണ് കിര്‍മാണി മനോജ് മിന്നുകെട്ടിയതായിരുന്നു പരാതിക്ക് കാരണം. ബഹറിനില്‍ ജോലി ചെയ്യുന്ന സാനിത്ത്‌ന്റെ ഭാര്യയാണ് കിര്‍മാണി മനോജിന്റെ നവവധു.

നിലവില്‍ വിവാഹബന്ധം നിലനില്‍ക്കേ മൂന്ന് മാസം മുമ്പ് തന്റെ ഭാര്യ രണ്ട് മക്കളേയും കൂട്ടി പോയതാണെന്ന് സാനിത്ത് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. മറ്റൊരാളുടെ കൂടെ പോയ ഭാര്യയില്‍ നിന്നും നിയമപരമായി വിടുതല്‍ വേണമെന്നും തന്റെ എട്ടും അഞ്ചും വയസ്സുള്ള രണ്ട് മക്കളെ തിരികെ വേണമെന്നുമാണ് യുവാവിന്റെ പരാതി. ഈ പരാതി പ്രചരിച്ചതോടെയാണ് കിര്‍മാണി മനോജും ഭാര്യയും മുങ്ങിയത്. കിര്‍മാണി വിവാഹം കഴിച്ച യുവതിക്ക് ഒരു കുഞ്ഞ് മാത്രമേയുള്ളൂവെന്നാണ് ആദ്യം പ്രചരിച്ചത്. എന്നാല്‍ യുവതിയുടെ ഭര്‍ത്താവ് രണ്ട് കുഞ്ഞുങ്ങളുണ്ടെന്നാണ് പരാതിയില്‍ വ്യക്തമാക്കിയിട്ടുള്ളത്. അത് പ്രകാരം സാനിത്തില്‍ നിന്നും വിവാഹ മോചനം നേടാതെ കിര്‍മാണി മനോജിനെ വിവാഹം കഴിച്ച നിമിഷ കുട്ടിയെ വടകര സിഐ. മുമ്പാകെ ഹാജരാക്കിയിരുന്നു.

Top