ഇങ്ങോട്ട് ആക്രമിക്കാന്‍ വന്നാല്‍ കണക്കുതീര്‍ത്ത് കൊടുക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്‍

ഇങ്ങോട്ട് ആക്രമിക്കാന്‍ വന്നാല്‍ കണക്കുതീര്‍ത്ത് കൊടുക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ചങ്ങരംകുളത്ത് സിപിഐഎം പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി. വാളെടുത്തവരെല്ലാം കോമരമാകുന്ന രീതി സിപിഐഎമ്മിന് ചേര്‍ന്നതല്ല. എന്നാല്‍ ഇങ്ങോട്ട് ആക്രമിക്കാന്‍ വന്നാല്‍ കണക്കുതീര്‍ത്ത് കൊടുക്കണം. ജനങ്ങളില്‍നിന്ന് ഒറ്റപ്പെടുന്ന രീതികള്‍ മാറ്റി സമരങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസുകാര്‍ വ്യാപകമായി സിപിഐഎമ്മിന്റെ പല ഓഫീസുകളും തകര്‍ത്തു. പുതിയ നിയമം അനുസരിച്ച് ഓഫീസുകള്‍ ആക്രമിച്ചാല്‍ അങ്ങോട്ടു പണം കെട്ടിവയ്‌ക്കേണ്ടി വരും. ബിജെപിയുടെയും ലീഗിന്റെയും കോണ്‍ഗ്രസിന്റെയുമൊന്നും ഓഫീസ് ആക്രമിക്കാന്‍ ആരും പോകരുത്.

കയ്യില്‍ പണമുണ്ടെങ്കില്‍ മാത്രം ഓഫീസ് ആക്രമിക്കാന്‍ പോയാല്‍ മതി. എന്നുവച്ച് ഇങ്ങോട്ട് ആക്രമിക്കാന്‍ വന്നാല്‍ കണക്കുതീര്‍ത്തു കൊടുത്തേക്കണം. ചിലയിടങ്ങളില്‍ സിപിഐഎം പ്രവര്‍ത്തകര്‍ വാളെടുത്തവരെല്ലാം കോമരം എന്ന അവസ്ഥയുണ്ട്. അത് പാര്‍ട്ടിയെ ജനങ്ങളില്‍നിന്ന് ഒറ്റപ്പെടുത്തും. സമരരീതി കാലോചിതമായി പരിഷ്‌കരിക്കണം. ജനങ്ങളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുന്ന രീതികള്‍ സ്വീകരിക്കണമെന്നും കോടിയേരി പറഞ്ഞു. ശബരിമല യുവതീപ്രവേശത്തില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മസമിതി നടത്തിയ ഹര്‍ത്താലില്‍ ചങ്ങരംകുളത്തെ സിപിഐഎം ഓഫിസ് തകര്‍ത്തിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top