തിരുവല്ല: തിരുവല്ലയിലെ സിപിഎം നേതാവ് സന്ദീപിന്റേത് രാഷ്ട്രീയകൊലയാണെന്നും ബിജെപി-ആര്‍എസ്എസ് നേതൃത്വമാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സന്ദീപിന്റെ ഭാര്യക്ക് സ്ഥിരം ജോലി ഉറപ്പാക്കും. കുട്ടികളുടെ പഠനം സിപിഎം ജില്ലാ നേതൃത്വം ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സന്ദീപിന്റെ വീട് സന്ദര്‍ശിച്ചതിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കോടിയേരി.
പെരിയയില്‍ തോറ്റതിന് തിരുവല്ലയില്‍ തീര്‍ക്കാന്‍ വരരുത്. ആര്‍എസ്എസ് നടത്തുന്ന കൊലപാതകം അവര്‍ ഏറ്റെടുക്കില്ല. സന്ദീപിന്റെ കാര്യത്തിലും അതാണ് നടന്നത്. സിപിഎമ്മുകാര്‍ മരിച്ചാല്‍ വ്യാജപ്രചരണം നടത്തുന്നത് പതിവ് പരിപാടിയാണ്. ഈ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തും. സി.പി.എം സന്ദീപിന്റെ കുടുംബത്തെ സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആര്‍എസ്എസ് അക്രമരാഷ്ട്രിയം ഉപേക്ഷിക്കണം. സിപിഎം സമാധാനത്തിന്റെ പാതയാണ് പിന്തുടരുന്നത്. ഇത് ദൗര്‍ബല്യമായി കണ്ടാല്‍ ജനങ്ങള്‍ പ്രതിരോധിക്കുമെന്നും കോടിയേരി പറഞ്ഞു.