സി പി എമ്മിനും കോടിയേരി ബാലകൃഷ്ണനും കണ്ടകശനി; ബക്കറ്റുപിരിവിന് ചെന്ന കോടിയേരിയെ ഓടിച്ച് മത്സ്യത്തൊഴിലാളികള്‍

സി പി എമ്മിനും കോടിയേരി ബാലകൃഷ്ണനും ഏറെക്കാലമായി കണ്ടകശനിയാണ്… പാർട്ടിയെ കഷ്ടത്തിലാക്കുന്നതു മറ്റാരുമല്ല പാർട്ടി സെക്രട്ടറിക്കും മുകളിൽ ഇരിക്കുന്ന മുഖ്യമന്ത്രി തന്നെ… പാർട്ടി സെക്രെട്ടറിയെ കഷ്ടത്തിലാക്കുന്നതാകട്ടെ സ്വന്തം മക്കളും… മക്കളില്ലാത്തതിന്റെ ദുഃഖമാണ് പലർക്കും… പക്ഷെ മക്കൾ ഉണ്ടായിപ്പോയതിന്റെ ദുഃഖം ലോകത്ത് ഒരാൾക്കേ ഉളളൂ… അത് കോടിയേരി സഖാവിനാണ്… ആ ദുഃഖം മാറ്റാൻ ഇടയ്ക്കിടയ്ക്ക് സഖാവ് വീട് വിട്ട് പുറത്തേക്കിറങ്ങും… വെറുതെ ഇറങ്ങിയാൽ ആൾക്കാർ എന്തു വിചാരിക്കുമെന്നു കരുതി ഒരു ബക്കറ്റ് കൂടി എടുക്കും… വല്ലതും വല്ലവരും തന്നാൽ വല്ല പാവപ്പെട്ട അധ്വാനിക്കുന്ന തൊഴിലാളികൾക്കും കൊടുക്കാമല്ലോ… അതാണ് സഖാവിന്റെ മനസ്സിലെ ചിന്ത… ബക്കറ്റുമായി ഇറങ്ങാൻ ഓരോ സമയത്തും ഓരോ കാരണങ്ങൾ വേണം… ആയതിനാണെങ്കിൽ ഇപ്പോൾ പഞ്ഞമൊന്നുമില്ല… മഴ, പ്രളയം, വെയിൽ, ഇറാൻ പ്രശ്നം, സിറിയയിലെ അമേരിക്കൻ ഇടപെടൽ, ആഗോള താപനം അങ്ങനെ ഏതു വിഷയം എടുത്തും പിരിക്കാമായിരുന്നു… കാര്യം പക്ഷെ ഈയിടെയായിട്ടു ഒന്നും അത്ര പച്ച പിടിക്കുന്നില്ല… പഴയപോലെ പാവപ്പെട്ടവന്റെ പിച്ച ബക്കറ്റിലേക്കു ആരും പൈസ ഇടുന്നില്ല… ഇപ്പോൾ പ്രളയമായതിനാൽ നല്ലൊരു കൊയ്ത്തു പ്രതീക്ഷിച്ചു ഇറങ്ങിയതാണ്… കുറെ പൈസ പിരിക്കണം പിരിച്ചതിൽ കുറച്ചു ദുരിതമനുഭവിക്കുന്ന പാവങ്ങൾക്ക് കൊടുക്കണം.. ബാക്കി എടുത്ത് മരിച്ചവർക്കായി ഒരു സ്മാരകം നിർമിക്കണം…. ഇത്രയേ ഉണ്ടായിരുന്നുള്ളൂ മനസ്സിൽ… പക്ഷെ എന്തു ചെയ്യാം.. ചെല്ലുന്നിടത്തൊന്നും കിട്ടിയത് പഴയ പോലുള്ള സ്വീകരണമല്ല… എങ്കിൽ പിന്നെ പാവപ്പെട്ട തൊഴിലാളി തന്നെ ആശ്രയം എന്ന് കരുതിയാണ് ഒരു ആശ്വാസത്തിന് മൽത്സ്യത്തൊഴിലാളികളുടെ അടുത്തേക്ക് പോയത്.. പോയതും അവരോട് സംസാരിച്ചതും മാത്രമേ ഓര്മയുള്ളൂ…. സർക്കാറിനെയിം പാർട്ടിയെയും നാട്ടുകാർ ഇത്രമാത്രമാണ് സ്നേഹിക്കുന്നതെന്ന് സഖാവിനു ശരിക്കും മനസ്സിലായി…. ഇതിനേക്കാൾ ഭേദം ആ ബിഹാറുകാരി മരുമകളോട് സംസാരിക്കുന്നതായിരുന്നു എന്ന് സഖാവ് തന്നെ ചിന്തിച്ചുപോയി… കാടാമ്പുഴ ഭഗവതിയുടെ അനുഗ്രഹം ഉള്ളതിനാൽ തല്ലു കിട്ടിയില്ലെന്നു മാത്രം… സഖാവിനെ മത്സ്യത്തൊഴിലാളികൾ സ്വീകരിക്കുന്നതിന്റെ ദൃശ്യങ്ങൾ ആണിനി…

Top