കോടിയേരിക്കെതിരെ കേസെടുക്കേണ്ടെന്നു നിയമോപദേശം ലഭിച്ചിട്ടില്ല: ഡിജിപി

തിരുവനന്തപുരം :വിവാദപ്രസംഗത്തിന്‍റെ പേരില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ കേസെടുക്കേണ്ടെന്നു നിയമോപദേശം ലഭിച്ചില്ലെന്നു ഡി.ജി.പി ലോക്നാഥ് ബെഹ്‍റ. ഡി.ജി.പിക്ക് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കില്ലെന്ന വാര്‍ത്തയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എ.ജി, അഭിഭാഷകര്‍ എന്നിവരില്‍ നിന്നുള്ള നിയമോപദേശത്തിന്‍െറയും സമാന സുപ്രീംകോടതി വിധികളുടെയും അടിസ്ഥാനത്തില്‍ കോടിയേരിക്കെതിരെ കേസെടുക്കേണ്ടെന്ന് ഡി.ജി.പി തീരുമാനത്തിലെത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.ഡിജിപിക്കു ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ കോടിയേരിക്കെതിരെ പൊലീസ് കേസെടുക്കില്ലെന്നായിരുന്നു ഇന്നു പുറത്തുവന്ന വാര്‍ത്തകള്‍.
എജിയുടെയും അഭിഭാഷകരുടെയും നിയമോപദേശം പൊലീസ് തേടിയിരുന്നു. സമാനമായ സുപ്രീംകോടതി വിധികളും ഡിജിപി പരിശോധിച്ചിരുന്നു. ഇതിനൊക്കെ ശേഷമാണു കേസെടുക്കേണ്ടെന്ന തീരുമാനത്തിലെത്തിയതെന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് വിശദീകരണവുമായി ഡിജിപി നേരിട്ടു രംഗത്തെത്തിയത്.ആക്രമിക്കാന്‍ വരുന്നവരോടു കണക്കുതീര്‍ക്കണമെന്ന കോടിയേരി ബാലകൃഷ്ണന്റെ വാക്കുകളാണ് വിവാദമായത്. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട പയ്യന്നൂരില്‍ സിപിഎം നടത്തിയ ബഹുജന കൂട്ടായ്മയില്‍ സംസാരിക്കവേയായിരുന്നു കോടിയേരിയുടെ വിവാദപരാമര്‍ശം.
വിവാദ പ്രസംഗത്തിന്റെ പേരില്‍ കോടിയേരിക്കെതിരെ നടപടി ആവശ്യപ്പെട്ടു ബിജെപി നേതാക്കള്‍ ഡിജിപിക്കു നേരിട്ടു പരാതി നല്‍കിയിരുന്നു. അക്രമം പ്രോല്‍സാഹിപ്പിക്കുന്ന തരത്തിലുള്ള പ്രസംഗത്തിനെതിരെ കേസെടുക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു. ഇതനുസരിച്ച്, അക്രമത്തിന് ആഹ്വാനം നല്‍കുന്ന തരത്തില്‍ കോടിയേരി സംസാരിച്ചോയെന്ന് പ്രസംഗത്തിന്റെ പൂര്‍ണരൂപം പരിശോധിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ഡിജിപി പ്രത്യേക സംഘത്തോടു നിര്‍ദേശിച്ചിരുന്നു.നിയമവാഴ്ചയെ വെല്ലുവിളിച്ച കോടിയേരിക്കെതിരെ കേസെടുക്കണമെന്ന് കോണ്‍ഗ്രസും ബി.ജെ.പിയും ആവശ്യപ്പെട്ടിരുന്നു. കോടിയേരിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് നേതാക്കള്‍ ഡി.ജി.പിക്ക് നേരിട്ട് പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിനെ തുര്‍ന്ന് പ്രസംഗത്തിന്‍റെ പൂര്‍ണരൂപം പരിശോധിക്കാന്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റ ഉത്തരവിട്ടിരുന്നു. ഡി.ജി.പിയുടെ നിര്‍ദേശ പ്രകാരം പ്രത്യേക സംഘമായിരിക്കും പ്രസംഗം പരിശോധിക്കുക. വിഷയത്തില്‍ നിയമോപദേശം ലഭിച്ച ശേഷമായിരിക്കും കേസെടുക്കണോ എന്നകാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.

Top