സംസ്ഥാനത്ത് കോവിഡ് കേസുകൾ കുതിച്ചുയരുമ്പോഴും ജില്ലാ സമ്മേളനവുമായി സിപിഎം മുന്നോട്ട് തന്നെ. ജനങ്ങളെ കോമാളികളാക്കിയിട്ട് ന്യായീകരണവുമായി കോടിയേരി

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുമ്പോഴും ജില്ലാ സമ്മേളനം നിറുത്താതെ സിപിഎം. തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ പങ്കെടുത്ത നിരവധി പേർക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു.

ഇതിനിടയിലും കാസർകോട്, തൃശൂർ ജില്ലാ സമ്മേളനങ്ങൾ നടത്താനാണ് സിപിഎമ്മിന്റെ തീരുമാനം. പാർട്ടി നിലപാടിനെതിരേ അതിരൂക്ഷ വിമർശനങ്ങൾ ഉയർന്നുകഴിഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള ജില്ലയാണ് തിരുവനന്തപുരം. ജില്ലയിൽ രോഗവ്യാപനം വർധിക്കാൻ ഇടയാക്കിയ ഒരു കാരണം സിപിഎം ജില്ലാ സമ്മേളനമാണെന്ന് ആക്ഷേപമുണ്ട്.

മന്ത്രിമാർക്ക് അടക്കം കോവിഡ് ബാധിച്ച സ്ഥലമായി പാറശാലയിലെ ജില്ലാ സമ്മേളനം മാറിയിരിക്കുകയാണ്.

മാളുകളിലും വലിയ തോതിൽ ആളുകൾ കൂടുകയാണ്. ഇത്തരത്തിൽ ആളുകൾ കൂടിയ ഇടങ്ങളെല്ലാം രോഗവ്യാപനത്തിന്റെ കേന്ദ്രങ്ങളായി മാറി. 35 ക്ലസ്റ്ററുകളാണ് തിരുവനന്തപുരത്ത് രൂപപ്പെട്ടതെന്ന് ജില്ലാ ഭരണകൂടം വിലയിരുത്തുന്നു.

കോവിഡ് കേസുകൾ ഉയർന്ന സാഹചര്യത്തിൽ ജില്ലാ സമ്മേളനത്തിന്റെ അനുബന്ധ പരിപാടികളും സമാപന പൊതുസമ്മേളനം ഉൾപ്പെടെ മാറ്റിയെന്നാണ് സിപിഎം നേതാക്കൾ പറയുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് സിപിഎം സമ്മേളനങ്ങൾ നടന്നുവരുന്നതെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

സമ്മേളനത്തോടനുബന്ധിച്ച പല പരിപാടികളും വേണ്ടെന്ന് വെച്ചു. പൊതുസ്ഥലങ്ങളിൽ സമ്മേളന പരിപാടികളൊന്നുമില്ല എന്നും കോടിയേരി ന്യായീകരിച്ചു.

കളക്ടർമാരുടെ അനുവാദത്തോടുകൂടിയാണ് ഹാളുകളിൽ പരിപാടി നടത്തുന്നതെന്നും കോടിയേരി പറഞ്ഞു. സംസ്ഥാന സമ്മേളനം ആകുമ്പോഴേക്കും സ്ഥിതി മാറുമെന്നാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്നും കോടിയേരി കൂട്ടിച്ചേർത്തു.

അതേസമയം കോൺഗ്രസ് നേതൃത്വത്തിൽ ന്യൂനപക്ഷങ്ങളില്ല എന്ന തന്റെ മുൻപത്തെ പ്രസ്താവനയും കോടിയേരി ആവർത്തിച്ചു. താൻ പറഞ്ഞത് ഒരു യാഥാർത്ഥ്യമാണ്. കോൺഗ്രസുകാർ തന്നെ അത് തുറന്ന് പറഞ്ഞിട്ടുണ്ട് എന്നും കോടിയേരി കൂട്ടിച്ചേർത്തു.

Top