ജയരാജനെ പ്രതിയാക്കിയത് ആര്‍എസ്എസ്-യുഡിഎഫ് ഗൂഢാലോചന:കോടിയേരി, ആര്‍.എസ്.എസിന്റെ നിര്‍ദേശപ്രകാരമെന്ന് പിണറായി

തിരുവനന്തപുരം: കതിരൂര്‍ മനോജ് വധക്കേസില്‍ പി ജയരാജനെ പ്രതിയാക്കിയത് രാഷ്ട്രീയ പ്രേരിതമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.ആര്‍.എസ്.എസും യുഡിഎഫ് സര്‍ക്കാരും നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണിത്. മുമ്പും നിരവധി കേസുകള്‍ സി.പി.എം നേതാക്കള്‍ക്കെതിരെ എടുത്തിട്ടുണ്ട്. ഇതു കൊണ്ടൊന്നും സി.പി.എമ്മിനെ തകര്‍ക്കാനാവില്ല. കോടതി പ്രതിയല്ലെന്ന് പറഞ്ഞയാള്‍ എങ്ങനെ പ്രതിയായെന്നും കോടിയേരി ചോദിച്ചു.
അതേസമയം ഒരു തെളിവുമില്ലാതെയാണ് ജയരാജനെ പ്രതിയാക്കിയതെന്നും ആര്‍.എസ്.എസിന്റെ നിര്‍ദേശമനുസരിച്ചാണ് സി.ബി.ഐ പ്രവര്‍ത്തിച്ചതെന്നും പിണറായി വിജയന്‍  ആരോപിച്ചു.കോഴിക്കോട് പേരാമ്പ്രയില്‍ നടന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജയരാജനെതിരെ എന്തു തെളിവാണ് സി.ബി.ഐക്ക് ലഭിച്ചത്.ആദ്യ അന്വേഷണത്തില്‍ പ്രതിയാണെന്ന് കണ്ടെത്താന്‍ സാധിച്ചില്ല. ബോധപൂര്‍വം അദ്ദേഹത്തെ കുടുക്കിയതാണ് . ഭീകരവാദ നിരോധനനിയമം (യു.എ.പി.എ) ചുമത്തിയത് ജാമ്യം ലഭിക്കാതിരിക്കാനാണെന്നും പിണറായി കുറ്റപ്പെടുത്തി.
ജയരാജനെ സി.ബി.ഐ പ്രതി ചേര്‍ത്തതില്‍ കേരളാ സര്‍ക്കാരിന് പങ്കില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു.

Top