സോനാഗച്ചിയെ പട്ടിണിയിലാക്കിയ മോദി സര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കല്‍; നാല് ലക്ഷം ഗര്‍ഭനിരോധന ഉറകള്‍ വിറ്റിരുന്നിടത്ത് ഇപ്പോള്‍ വിറ്റ് പോകുന്നത് ഒരുലക്ഷം മാത്രം

കൊല്‍ക്കത്ത: നോട്ട് പിന്‍വലിക്കല്‍ തകര്‍ത്തെറിഞ്ഞത് രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ മാത്രമല്ല അനവധി ജീവിതങ്ങളെ കൂടിയാണ്. ലക്ഷക്കണക്കിന് കണക്കിന് ആള്‍ക്കാരുടെ ജീവിതമാണ് താളം തെറ്റിയത്. ഇതില്‍ കൊല്‍ക്കത്തയിലെ സോനാഗച്ചിയിലെ ജീവിതങ്ങളും ഉള്‍പ്പെടും. സോനാഗച്ചിയിലെ ലൈംഗീകത്തൊഴിലാളികളെ അക്ഷരാര്‍ത്ഥത്തില്‍ പട്ടിണിയില്‍ ആക്കിയിരിക്കുകയാണ് മോദി സര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കല്‍.

സോനാഗച്ചിയില്‍ ലൈംഗികത്തൊഴിലാളികള്‍ക്കുവേണ്ടി അവര്‍തന്നെ നടത്തുന്ന സഹകരണ സ്ഥാപനമാണ് ഉഷ മള്‍ട്ടിപ്പര്‍പ്പസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി. നോട്ട് പിന്‍വലിക്കലിനെത്തുടര്‍ന്നുള്ള നിയന്ത്രണങ്ങള്‍ സൊസൈറ്റിക്കും ബാധകമായതോടെ, പലപ്പോഴും ഇവിടെ ചൂടേറിയ വാഗ്വാദങ്ങള്‍ക്ക് ഇടമായി. ഇടപാടുകാരുടെ എണ്ണത്തിലുണ്ടായ കുറവ് പല ലൈംഗികത്തൊഴിലാളികളെയും പട്ടിണിയിലേക്ക് തള്ളിയിടുകയും ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സൊസൈറ്റിയിലൂടെ മുമ്പ് നാലുലക്ഷത്തോളം ഗര്‍ഭനിരോധന ഉറകളാണ് മാസം വിറ്റിരുന്നത്. എന്നാലത് ഇപ്പോള്‍ കഷ്ടി ഒരുലക്ഷമായി കുറഞ്ഞു. ഇടപാട്കാരുടെ എണ്ണത്തില്‍ വന്ന കുറവാണ് ഇതിന് പ്രധാന കാരണം. ദിവസം നാലുലക്ഷത്തോളം രൂപ ഡിപ്പോസിറ്റായി കിട്ടിയിരുന്ന സ്ഥാനത്ത് അത് 70,000 ആയി. മറ്റു മേഖലകളില്‍ ഇ-പേയ്മെന്റും ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡുകളും പ്രതിസന്ധി പിടിച്ചുനിര്‍ത്താന്‍ വഴിയൊരുക്കിയെങ്കിലും പണത്തില്‍ മാത്രം ഇടപാട് നടന്നിരുന്ന സോനാഗച്ചിയില്‍ പ്രതിസന്ധി കൂടുതല്‍ രൂക്ഷമായി.

ലൈംഗികത്തൊഴിലാളികള്‍ക്ക് സാമ്പത്തിക ഇടപാടുകള്‍ അനായാസം നടത്തുന്നതിനുവേണ്ടിയാണ് അവരുടെതന്നെ മേല്‍നോട്ടത്തില്‍ സഹകണ ബാങ്ക് സ്ഥാപിച്ചത്. നോട്ട് പിന്‍വലിക്കല്‍ സഹകരണ ബാങ്കിന്റെ പ്രവര്‍ത്തനം താറുമാറാക്കിയപ്പോള്‍, ഇടപാടുകാര്‍ക്ക് ബാങ്കിലുള്ള വിശ്വാസം തന്നെ നഷ്ടപ്പെടാന്‍ അത് കാരണമായെന്ന് അധികൃതര്‍ പറയുന്നു. കാളിഘട്ടിലും കുച്ച് ബെഹാറിലെ ദിന്‍ഹതയിലുമായി രണ്ട് ശാഖകളും ബാങ്കിനുണ്ട്. പശ്ചിമ ബംഗാളിലാകെ 26 കളക്ഷന്‍ സെന്ററുകളും സഹകരണബാങ്കിനുണ്ട്. സോനാഗച്ചിയിലേതിന് സമാനമാണ് മുംബൈയിലെ കാമാട്ടിപ്പുരയിലെയും അവസ്ഥ. പല ലൈംഗികത്തൊഴിലാളികളും പട്ടിണിയിലായെന്ന് ഇവിടെ പ്രവര്‍ത്തിക്കുന്ന സാമൂഹ്യപ്രവര്‍ത്തകര്‍ പറയുന്നു.

Top