കൂടത്തായി പൊന്നാമറ്റം അന്നമ്മ തോമസിന്റെ കൊലപാതകം; അവസാന കുറ്റപത്രം തിങ്കളാഴ്ച സമര്‍പ്പിക്കും

കോഴിക്കോട്: പ്രമാദമായ കൂടത്തായി കൊലപാതക പരമ്പരയിലെ അവസാന കുറ്റപത്രം തിങ്കളാഴ്ച സമര്‍പ്പിക്കും. മുഖ്യപ്രതി ജോളി ആദ്യം കൊലപ്പെടുത്തിയ പൊന്നാമറ്റം അന്നമ്മ തോമസിന്റെ കേസിലാണ് കുറ്റപത്രം നല്‍കുന്നത്. താമരശ്ശേരി ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം നല്‍കുന്നത്. നായയെ കൊല്ലാനുപയോഗിക്കുന്ന ഡോഗ് കില്‍ വിഷം ആട്ടിന്‍സൂപ്പില്‍ കലര്‍ത്തി അന്നമ്മയെ കൊലപ്പെടുത്തിയെന്നാണ് പോലിസിന്റെ അന്വേഷണത്തിലെ കണ്ടെത്തല്‍. ജോളി മാത്രമാണ് കേസിലെ പ്രതി. ഇതുവരെ സമര്‍പ്പിച്ച കുറ്റപത്രങ്ങളിലെല്ലാം ജോളിയാണ് മുഖ്യപ്രതി. ജോളി ആദ്യം കൊലപ്പെടുത്തിയത് പൊന്നാമറ്റം വീട്ടിലെ അന്നമ്മ തോമസിനെയായിരുന്നു. നായകളെ കൊല്ലാന്‍ ഉപയോഗിക്കുന്ന ഡോഗ് കില്‍ വിഷം ആട്ടിന്‍സൂപ്പില്‍ കലര്‍ത്തിയാണ് അന്നമ്മയുടെ കൊലപാതകം നടത്തിയെന്നാണ് പൊലീസ് കണ്ടെത്തിയത്.

ജോളി മാത്രമാണ് കേസിൽ പ്രതി. വിഷം വാങ്ങാനായി കോഴിക്കോട് ജില്ലാ മൃഗാശുപത്രിയില്‍ നിന്ന് ജോളി കുറിപ്പടി വാങ്ങിയതിന്റെ രേഖയാണ് കുറ്റപത്രത്തിൽ അന്വേഷണ സംഘം വ്യക്തമാക്കുന്നത്. മറ്റ് അഞ്ച് കേസുകളിലും രണ്ട് പ്രതികള്‍ കൂടി ജോളിക്കൊപ്പമുണ്ടായിരുന്നങ്കിലും അന്നമ്മ തോമസ് കേസില്‍ ജോളി മാത്രമാണ് പ്രതിയായിട്ടുള്ളത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2012 ഓഗസ്റ്റ് 22നാണ് അന്നമ്മ തോമസിലെ കൊലപ്പെടുത്തിയത്. ഇതോടെയാണ് കൂടത്തായി കൊലപാതക പരമ്പര ആരംഭിക്കുന്നത്. ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസിന്റെ മാതാവാണ് അന്നമ്മ തോമസ്. വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് പറഞ്ഞിരുന്ന കള്ളത്തരം പുറത്ത് വരുമെന്ന ഭയമാണ് കൊലപാതകത്തിന് കാരണമായി കുറ്റപത്രത്തിൽ പറയുന്നത്. താമരശ്ശേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് തിങ്കളാഴ്ച കുറ്റപത്രം നല്‍കുന്നത്.

2012 ആഗസ്ത് 22ന് അന്നമ്മ തോമസിനെ കൊലപ്പെടുത്തിയാണ് ജോളി കൂടത്തായി കൊലപാതക പരമ്പര ആരംഭിക്കുന്നത്. ജോളിയുടെ ആദ്യഭര്‍ത്താവ് റോയ് തോമസിന്റെ മാതാവാണ് അന്നമ്മ. വിദ്യാഭ്യാസയോഗ്യത സംബന്ധിച്ച് പറഞ്ഞിരുന്ന കള്ളത്തരം പുറത്തുവരുമെന്ന ഭയമാണ് കൊലപാതകത്തിന് കാരണമായി കുറ്റപത്രത്തില്‍ പറയുന്നത്. വിഷം വാങ്ങാനായി കോഴിക്കോട് ജില്ലാ മൃഗാശുപത്രിയില്‍നിന്ന് ജോളി കുറിപ്പടി വാങ്ങിയതിന്റെ രേഖയാണ് കേസിലെ പ്രധാന തെളിവായി അന്വേഷണസംഘം ചൂണ്ടിക്കാട്ടുന്നത്. മറ്റ് അഞ്ച് കേസുകളിലും രണ്ട് പ്രതികള്‍കൂടി ജോളിക്കൊപ്പമുണ്ടായിരുന്നങ്കിലും അന്നമ്മ തോമസ് കേസില്‍ ജോളി മാത്രമാണ് പ്രതി. കൂടത്തായിയില്‍പൊന്നാമറ്റം തറവാട്ടിലെ ടോം തോമസ്, അന്നമ്മ, റോയി തോമസ്, അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍, ടോം തോമസിന്റെ സഹോദരപുത്രന്റെ ഭാര്യ സിലി, മകള്‍ അല്‍ഫൈന്‍ എന്നിവര്‍ കൊല്ലപ്പെട്ട കേസില്‍ പ്രത്യേകം കുറ്റപത്രങ്ങളാണ് പോലിസ് തയ്യാറാക്കിയത്. ഇതിനകം അഞ്ച് കേസുകളിലെ കുറ്റപത്രങ്ങള്‍ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ചുകഴിഞ്ഞു.

വിഷം വാങ്ങാനായി കോഴിക്കോട് ജില്ലാ മൃഗാശുപത്രിയില്‍ നിന്ന് ജോളി കുറിപ്പടി വാങ്ങിയതിന്റെ രേഖയാണ് കേസിലെ പ്രധാന തെളിവായി അന്വേഷണ സംഘം ചൂണ്ടി കാണിക്കുന്നത്. മറ്റ് അഞ്ച് കേസുകളിലും രണ്ട് പ്രതികള്‍ കൂടി ജോളിക്കൊപ്പമുണ്ടായിരുന്നങ്കിലും അന്നമ്മ തോമസ് കേസില്‍ ജോളി മാത്രമാണ് പ്രതിയായിട്ടുളളത്. താമരശ്ശേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് തിങ്കളാഴ്ച കുറ്റപത്രം നല്‍കുന്നത്.

Top