ജോളിക്കൊപ്പം സർക്കാർ ഉദ്യോഗസ്ഥരും !!!ജോ​​​ളി​​യെ വ്യാ​​​ജ ഒ​​​സ്യ​​​ത്ത് ത​​​യാ​​​റാ​​​ക്കാ​​​ന്‍ ഉദ്യോഗസ്ഥർ സഹായിച്ചുവെന്ന റി​പ്പോ​ര്‍​ട്ട് പൂ​ഴ്ത്തി;ടോം തോ​മ​സി​ന്‍റെ യഥാർഥ ഒ​പ്പു​കൾ ശേഖരിച്ചു. പി​​​ന്നി​​​ല്‍ രാ​​​ഷ്‌ട്രീ​​​യ നേ​​​താ​​​ക്ക​​​ളു​​​ടെ സ്വാ​​​ധീ​​​നം. ‌

കോ​​​ഴി​​​ക്കോ​​​ട്: കൂ​​​ട​​​ത്താ​​​യി കൊ​​​ല​​​പാ​​​ത​​​ക കേ​​സി​​ലെ മു​​​ഖ്യ​​​പ്ര​​​തി ജോ​​​ളി വ്യാ​​​ജ ഒ​​​സ്യ​​​ത്ത് ത​​​യാ​​​റാ​​​ക്കി​​​യ സം​​​ഭ​​​വ​​​ത്തി​​​ല്‍ ക്രൈ​​​ബ്രാ​​​ഞ്ച് അ​​​ന്വേ​​​ഷ​​​ണം ഊ​​​ർ​​​ജി​​​തമാക്കി .​ വ്യാ​​​ജ​​​രേ​​​ഖ ത​​​യാ​​​റാ​​​ക്കി​​​യ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് റ​​​വ​​​ന്യു ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍​ക്കെ​​​തി​​​രേ നി​​​ര്‍​ണാ​​​യ​​​ക തെ​​​ളി​​​വു​​​ക​​​ൾ അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘ​​​ത്തി​​​ന് ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. ശാ​​​സ്ത്രീ​​​യ പ​​​രി​​​ശോ​​​ധ​​​നാ​​​ഫ​​​ലം കൂ​​​ടി ല​​​ഭി​​​ച്ചാ​​​ല്‍ ഇ​​​വ​​​ര്‍​ക്കെ​​​തി​​​രേ നി​​​യ​​​മ​​​ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​നാ​​​ണ് പോ​​​ലീ​​​സ് തീ​​​രു​​​മാ​​​നം.

ഒ​​​സ്യ​​​ത്തി​​​ലെ ഒ​​​പ്പും അ​​​ക്കാ​​​ല​​​യ​​​ള​​​വി​​​ലു​​​ള്ള ടോം ​​​തോ​​​മ​​​സി​​​ന്‍റെ യ​​ഥാ​​ർ​​ഥ ഒ​​​പ്പു​​​മാ​​​ണ് ആ​​​വ​​​ശ്യം. ടോം ​​​തോ​​​മ​​​സ് ജീ​​​വി​​​ച്ചി​​​രു​​ന്ന​​പ്പോ​​​ൾ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ യ​​ഥാ​​ർ​​ഥ ഒ​​​പ്പു​​​ക​​​ൾ പോ​​ലീ​​സ് പ​​ര​​മാ​​വ​​ധി​​ശേ​​​ഖ​​​രി​​ച്ചി​​​ട്ടു​​ണ്ട്.സ​​​ര്‍​ക്കാ​​​ര്‍ ജീ​​​വ​​​ന​​​ക്കാ​​​ര​​​നാ​​​യി​​​രു​​​ന്ന ടോം ​​​തോ​​​മ​​​സ് താ​​​മ​​​ര​​​ശേ​​​രി ട്ര​​​ഷ​​​റി​​​യി​​​ല്‍നി​​​ന്ന് പെ​​​ന്‍​ഷ​​​ൻ കൈ​​​പ്പ​​​റ്റി​​​യ വേ​​ള​​യി​​ൽ രേ​​ഖ​​പ്പെ​​ടു​​ത്തി​​യ ഒ​​​പ്പു​​​ക​​​ൾ അ​​വി​​ടെ​​നി​​​ന്ന് ശേ​​ഖ​​രി​​ച്ചി​​​ട്ടു​​​ണ്ട്. കൂ​​​ടാ​​​തെ അ​​​ക്കാ​​​ല​​​ത്ത് കൂ​​​ട​​​ത്താ​​​യി പ​​​ള്ളി ക​​​മ്മി​​​റ്റി​​​യി​​​ലും ടോം​​​തോ​​​മ​​​സ് അം​​​ഗ​​​മാ​​​യി​​​രു​​​ന്നു. ഇ​​​വി​​​ട​​ത്തെ മി​​​നി​​റ്റ്​​​സ് ബു​​ക്കു​​​ക​​​ളി​​​ലു​​ള്ള ടോം ​​​തോ​​​മ​​​സി​​​ന്‍റെ ഒ​​​പ്പു​​​ക​​​ളും അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം ക​​​ണ്ടെ​​​ത്തി. ഈ ​​​തെ​​​ളി​​​വു​​​ക​​​ള്‍ ഫോ​​​റ​​​ന്‍​സി​​​ക് വി​​​ഭാ​​​ഗ​​​ത്തി​​​ന് കൈ​​​മാ​​​റും.ത​​​ഹ​​​സി​​​ല്‍​ദാ​​​ര്‍ ജ​​​യ​​​ശ്രീ വാ​​​ര്യ​​​രു​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​രെ അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം ഇ​​​തി​​​ന​​​കം ചോ​​​ദ്യം ചെ​​​യ്തി​​​രു​​​ന്നു. ജ​​​യ​​​ശ്രീ വാ​​​ര്യ​​​ര്‍​ക്കെ​​​തി​​​രേ മ​​​റ്റു​​​ള്ള ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ മൊ​​​ഴി ന​​​ല്‍​കി​​​യ​​​താ​​​യും അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം അ​​​റി​​​യി​​​ച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം ജോ​​​ളി​​യെ വ്യാ​​​ജ ഒ​​​സ്യ​​​ത്ത് ത​​​യാ​​​റാ​​​ക്കാ​​​ന്‍ സ​​​ഹാ​​​യി​​​ച്ച റ​​​വ​​​ന്യു ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍​ക്കെ​​​തി​​​രേ​​​യു​​​ള്ള റി​​​പ്പോ​​​ര്‍​ട്ട് പൂ​​​ഴ്ത്തി. വ്യാ​​​ജ ഒ​​​സ്യ​​​ത്ത് ത​​​യാ​​​റാ​​​ക്കാ​​​ന്‍ റ​​​വ​​​ന്യു ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ സ​​​ഹാ​​​യി​​​ച്ച​​​താ​​​യി വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന റി​​​പ്പോ​​​ര്‍​ട്ടാ​​​ണ് പൂ​​​ഴ്ത്തി​​​യ​​​ത്. ഡെ​​​പ്യൂ​​​ട്ടി ക​​​ള​​​ക്ട​​​ര്‍ സി.​ ​​ബി​​​ജു​​​വാ​​​യി​​​രു​​​ന്നു വ​​​കു​​​പ്പു​​​ത​​​ല അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ലാ ക​​​ള​​​ക്ട​​​ര്‍ സാം​​​ബ​​​വ​​​ശി​​​വ റാ​​​വു​​​വി​​​ന് റി​​​പ്പോ​​​ര്‍​ട്ട് സ​​​മ​​​ര്‍​പ്പി​​​ച്ച​​​ത്.

ഒ​​​ക്‌​​​ടോ​​​ബ​​​ര്‍ അ​​​വ​​​സാ​​​ന ആ​​​ഴ്ച ത​​​ന്നെ ജി​​​ല്ലാ ക​​​ള​​​ക്ട​​​ര്‍​ക്ക് റി​​​പ്പോ​​​ര്‍​ട്ട് സ​​​മ​​​ര്‍​പ്പി​​​ച്ചി​​​രു​​​ന്നു. തു​​​ട​​​ര്‍​ന്ന് ഈ ​​​റി​​​പ്പോ​​​ര്‍​ട്ട് ജി​​​ല്ലാ ക​​​ള​​​ക്ട​​​ര്‍ പ​​​രി​​​ശോ​​​ധി​​​ക്കു​​​ക​​​യും റ​​​വ​​​ന്യു മ​​​ന്ത്രി​​​ക്ക് സ​​​മ​​​ര്‍​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്തു. എ​​​ന്നാ​​​ല്‍, ഒ​​​രു മാ​​​സം ക​​​ഴി​​​ഞ്ഞി​​​ട്ടും റ​​​വ​​​ന്യു ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ല. ത​​​ഹ​​​സി​​​ല്‍​ദാ​​​ര്‍ ജ​​​യ​​​ശ്രീ വാ​​​ര്യ​​​ര്‍, കൂ​​​ട​​​ത്താ​​​യി മു​​​ന്‍വി​​​ല്ലേ​​​ജ് ഓ​​​ഫീ​​​സ​​​ര്‍​മാ​​​രാ​​​യ കി​​​ഷോ​​​ർ ഖാ​​​ന്‍, മ​​​ധു​​​സൂ​​​ധ​​​ന​​​ൻ​​നാ​​​യ​​​ര്‍,സു​​​ലൈ​​​മാ​​​ന്‍ എ​​​ന്നി​​​വ​​​രി​​​ല്‍നി​​​ന്ന് മൊ​​​ഴി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ ശേ​​​ഷ​​​മാ​​​യി​​​രു​​​ന്നു റി​​​പ്പോ​​​ര്‍​ട്ട് ത​​​യാ​​​റാ​​​ക്കി​​​യ​​​ത്.

മേ​​​ലു​​​ദ്യോ​​​ഗ​​​സ്ഥ​​​യാ​​​യ ജ​​​യ​​​ശ്രീ​​​യു​​​ടെ നി​​​ര്‍​ദേ​​​ശാ​​​നു​​​സ​​​ര​​​ണ​​​മാ​​​ണ് വ്യാ​​​ജ ഒ​​​സ്യ​​​ത്താ​​​ണെ​​​ന്ന​​​റി​​​ഞ്ഞി​​​ട്ടും ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ച​​​തെ​​​ന്നാ​​​ണ് വി​​​ല്ലേ​​​ജ് ഓ​​​ഫീ​​​സ​​​ര്‍​മാ​​​ർ മൊ​​​ഴി ന​​​ല്‍​കി​​​യ​​​ത​​ത്രെ. കൂ​​​ടാ​​​തെ 2008 ​ലു​​​ണ്ടാ​​​യി​​​രു​​​ന്ന ഒ​​​രു വി​​​ല്ലേ​​​ജ് അ​​​സി​​​സ്റ്റ​​​ന്‍റും വ്യാ​​​ജ ഒ​​​സ്യ​​​ത്ത് ത​​​യാ​​​റാ​​​ക്കു​​​ന്ന​​​തി​​​ല്‍ സ​​​ഹാ​​​യി​​ച്ചു​​വെ​​​ന്നും വ്യ​​​ക്ത​​​മാ​​​യി​​​രു​​​ന്നു. രേ​​​ഖ​​​ക​​​ള്‍ കൃ​​​ത്യ​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ക്കാ​​​തെ​​​യാ​​​ണ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ജോ​​​ളി​​​ക്ക് സ​​​ഹാ​​​യ​​​ക​​​മാ​​യ വി​​​ധ​​​ത്തി​​​ൽ​​​പ്ര​​​വ​​​ര്‍​ത്തി​​​ച്ച​​​തെ​​​ന്നാ​​​യി​​​രു​​​ന്നു വ​​​കു​​​പ്പ്ത​​​ല അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ല്‍ ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

ഇ​​​ത് ഗു​​​രു​​​ത​​​ര​​​വീ​​​ഴ്ച​​​യാ​​​ണെ​​​ന്നും ഡെ​​​പ്യൂ​​​ട്ടി ക​​​ള​​​ക്ട​​​ര്‍ സി.​ ​​ബി​​​ജു ജി​​​ല്ലാ​​​ക​​​ള​​​ക്ട​​​ര്‍​ക്ക് സ​​​മ​​​ര്‍​പ്പി​​​ച്ച റി​​​പ്പോ​​​ര്‍​ട്ടി​​​ലു​​​ണ്ട്. ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു​​​കൊ​​​ണ്ടാ​​​ണ് ജി​​​ല്ലാ​​​ക​​​ള​​​ക്ട​​ർ റി​​​പ്പോ​​​ര്‍​ട്ട് മ​​​ന്ത്രി​​​ക്ക് സ​​​മ​​​ര്‍​പ്പി​​​ച്ചി​​​രു​​​ന്ന​​​ത്. പി​​​ന്നീ​​​ട് ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച് യാ​​​തൊ​​​രു ന​​​ട​​​പ​​​ടി​​​യും ഉ​​​ണ്ടാ​​​കാ​​തി​​രു​​ന്ന​​ത് പ്ര​​സ്തു​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ അം​​​ഗ​​​ങ്ങ​​​ളാ​​​യ ഭ​​​ര​​​ണ​​​പ​​​ക്ഷ സം​​​ഘ​​​ട​​​ന ഇ​​​ട​​​പെ​​​ട്ട​​​തു​​കൊ​​ണ്ടാ​​ണെ​​ന്നു പ​​റ​​യ​​പ്പെ​​ടു​​ന്നു.

38.58 സെ​​​ന്‍റ് സ്ഥ​​​ല​​​ത്തി​​​നാ​​​ണ് ജോ​​​ളി​​​യു​​​ടെ പേ​​​രി​​​ല്‍ നി​​​കു​​​തി​​​യ​​​ട​​​ച്ച​​​ത്. രേ​​​ഖ​​​ക​​​ള്‍ പ​​​രി​​​ശോ​​​ധി​​​ക്കാ​​​തെ ക​​​ര​​​മ​​​ട​​​ച്ച​​​തി​​​ല്‍ കൂ​​​ട​​​ത്താ​​​യി വി​​​ല്ലേ​​​ജ് ഓ​​​ഫീ​​​സ​​​ര്‍​ക്കും സെ​​​ക്‌​​ഷ​​​ന്‍ ക്ലാ​​​ര്‍​ക്കി​​​നും ഗു​​​രു​​​ത​​​ര വീ​​​ഴ്ച സം​​​ഭ​​​വി​​​ച്ചി​​​ട്ടു​​​ണ്ട്. താ​​​മ​​​ര​​​ശേ​​​രി ഡെ​​​പ്യൂ​​​ട്ടി ക​​​ള​​​ക്ട​​​റാ​​​യി​​​രു​​​ന്ന ജ​​​യ​​​ശ്രീ എ​​​സ്. വാ​​​രി​​​യ​​​ര്‍ ഫോ​​​ണി​​​ലൂ​​​ടെ ക​​​രം സ്വീ​​​ക​​​രി​​​ക്കാ​​​ന്‍ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍​ക്ക് നി​​​ര്‍​ദേ​​​ശം ന​​​ല്‍​കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​ക്കാ​​​ര്യം ജ​​​യ​​​ശ്രീ അ​​​ന്വേ​​​ഷ​​​ണ ഉ​​ദ്യോ​​ഗ​​സ്ഥ​​രോ​​ട് സ​​​മ്മ​​​തി​​​ച്ചി​​​ട്ടു​​​ണ്ട്.

ഫോ​​​ണി​​​ലൂ​​​ടെ നി​​​ര്‍​ദേ​​​ശം ന​​​ല്‍​കാ​​​ൻ മേ​​​ലു​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍​ക്ക് അ​​​ധി​​​കാ​​​ര​​​മു​​​ണ്ടെ​​​ങ്കി​​​ലും അ​​​തി​​​ന്‍റെ നി​​​ജ​​​സ്ഥി​​​തി കീ​​​ഴു​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ പ​​​രി​​​ശോ​​​ധി​​​ക്കേ​​​ണ്ട​​​തും രേ​​​ഖാ​​​മൂ​​​ല​​​മു​​​ള്ള ഉ​​​ത്ത​​​ര​​​വ് പി​​​ന്നീ​​​ട് വാ​​​ങ്ങേ​​​ണ്ട​​​തു​​​മാ​​​ണ്. ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ളി​​​ല്‍ കൃ​​​ത്രി​​​മം ന​​​ട​​​ന്ന​​​താ​​​യി അ​​​റി​​​ഞ്ഞി​​​ട്ടും ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​ന്‍ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ ത​​​യാ​​​റാ​​​വാ​​​ത്ത​​​ത് ഗു​​​രു​​​ത​​​ര വീ​​​ഴ്ച​​​യാ​​​ണെ​​​ന്നും ഇ​​​തി​​​നു പി​​​ന്നി​​​ല്‍ രാ​​​ഷ്‌ട്രീ​​​യ നേ​​​താ​​​ക്ക​​​ളു​​​ടെ സ്വാ​​​ധീ​​​ന​​​മു​​​ണ്ടെ​​​ന്നു​​​മാ​​​ണ് ഡെ​​​പ്യൂ​​​ട്ടി ക​​​ള​​​ക്ട​​​ര്‍ സ​​​മ​​​ര്‍​പ്പി​​​ച്ച റി​​​പ്പോ​​​ര്‍​ട്ടി​​​ലു​​​ള്ള​​​ത്.

Top