കോട്ടയത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു

കോട്ടയം: എരുമേലിക്കടുത്ത് മഞ്ഞളാംകുരുവിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. ഈറ്റത്തോട്ടത്തില്‍ കുമാരന്‍റെ ഭാര്യ തങ്കമ്മ (65)യാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് കുമാരനെ എരുമേലി പോലീസ് അറസ്റ്റ്ചെയ്തു. തിങ്കളാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം. അജ്ഞാത ഫോൺ സന്ദേശത്തിന്‍റെ അടിസ്ഥാനത്തിൽ പോലീസ് എത്തുമ്പോള്‍ തങ്കമ്മ കിടപ്പുമുറിയില്‍ വെട്ടേറ്റ് മരിച്ചു കിടക്കുകയായിരുന്നു. കുമാരനെ വീടിനുള്ളില്‍ നിന്നാണ് പോലീസ് പിടികൂടിയത്. തെങ്ങുകയറ്റ തൊഴിലാളിയായ ഇയാള്‍ മാനസിക രോഗത്തിന് അടിമയാണെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ എത്തിയ ശേഷമാണ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റമോര്‍ട്ടത്തിനായി മാറ്റിയത്.

Top