
കോഴിക്കോട്: മാധ്യമപ്രവര്‍ത്തകരെ ഒരു കാരണവുമില്ലാതെ കോഴിക്കോട് ജില്ലാ കോടതിയില്‍ തടയുകയും അറസ്റ്റ് ചെയ്യുകയും ചെയ്ത എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍. എസ്്‌ഐ വിമോദ് കുമാറിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് സംഭവത്തിന് കാരണമായതെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.
ഇത് സംബന്ധിച്ച ഉത്തരവ് ഡിജിപി ലോക്നാഥ് ബെഹ്റ പുറപ്പെടുവിച്ചു. വിഷയത്തില്‍ പൊലീസിന് വീഴ്ചപറ്റിയെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലണ് ആരോപണവിധേയനായ എസ്ഐക്കെതിരെ നടപടിയെടുത്തിരിക്കുന്നത്. വിമോദ് കുമാറിനെ മുഴുവന്‍ ചുമതലകളില്‍ നിന്നും മാറ്റാനും ഉത്തരവുണ്ട്. നേരത്തെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം നടപടി എടുക്കാനായിരുന്നു തീരുമാനം.
ശനിയാഴ്ച ഉച്ചതിരിഞ്ഞാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കോഴിക്കോട് വീണ്ടും കൈയ്യേറ്റ ശ്രമം നടന്നത്. പൊലീസ് കസ്റ്റഡിയിലെടുത്ത ഡിഎസ്എന്‍ജി വാഹനം തിരിച്ചെടുക്കാനെത്തിയപ്പോഴായിരുന്നു ഏഷ്യാനെറ്റ് കോഴിക്കോട് ബ്യൂറോ ചീഫ് ബിനുരാജ്, ഡ്രൈവര്‍ പ്രകാശ് എന്നിവരെ വിമോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കൈയ്യേറ്റം ചെയ്തത്. ഇതിന് പിന്നാലെയായിരുന്നു വിമോദ് കുമാറിനെ സസ്പെന്‍ഡ് ചെയ്തുകൊണ്‍ുള്ള ഉത്തരവ് ഡിജിപി പുറപ്പെടുവിച്ചത്.
ഐസ്‌ക്രീം കേസുമായി ബന്ധപ്പെട്ട വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഏഷ്യാനെറ്റ് സംഘത്തെ രാവിലെ കോടതി വളപ്പില്‍ വിമോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വിലക്കിയിരുന്നു. ശേഷം ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ ചെയ്ത് കോഴിക്കോട് ടൗണ്‍ സ്റ്റേഷനിലേക്ക് കൊണ്‍ുപോയ ഇവരെ സഹപ്രവര്‍ത്തകര്‍ക്ക് പോലും കാണാന്‍ പൊലീസ് അവസരം നല്‍കിയില്ല.
ഏറെ സമയത്തിന് ശേഷമാണ് ഇവരെ പൊലീസ് വിട്ടയച്ചത്. സംഭവത്തില്‍ പ്രതിഷേധമറിയിച്ച് പ്രതിപക്ഷത്തു നിന്നും നിരവധിയാളുകള്‍ രംഗത്തെത്തിയിരുന്നു. പൊലീസിന്റെ നടപടി ദുരൂഹമാണെന്നും സര്‍ക്കാര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് ചെന്നിത്തല പറഞ്ഞിരുന്നു. സംഭവം ദൗര്‍ഭാഗ്യകരമാണെന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതികരിച്ചത്. സംഭവത്തിന്റെ ഗൗരവം ഉള്‍ക്കൊണ്‍് പ്രതിപക്ഷ നേതാവ് ഡിജിപിയെ ഫോണില്‍ ബന്ധപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെ വിനോദ് കുമാറിനെ ചുമതലയില്‍ നി്ന്നും താല്‍ക്കാലികമായി മാറ്റിനിര്‍ത്തുകയും ചെയ്തിരുന്നു.