കോഴിക്കോട്: മലയാളികളെ ഞെട്ടിപ്പിച്ച കൊലപാതകമായിരുന്നു കോഴിക്കോട് ബിലാത്തിക്കുളം നടന്നത്. സ്വന്തം മാതാപിതാക്കള്‍ പ്രായം പോലും നോക്കാതെയാണ് പിഞ്ചുകുഞ്ഞുങ്ങളെ ക്രൂരമായി പീഡിപ്പിക്കുന്നത്. ഏഴു വയസുകാരിയെ പട്ടിണിക്കിട്ട് കൊന്ന കേസില്‍ രണ്ടാനമ്മയുെ കീഴടങ്ങിയിരിക്കുകയാണ്.
ബിലാത്തിക്കുളം താമരക്കുളം ലക്ഷ്മി നിവാസില്‍ താമസിക്കുന്ന റംല ബീഗം എന്ന ദേവികയാണ് തിങ്കളാഴ്ച അര്‍ധരാത്രി കീഴടങ്ങിയത്. പിതാവ് സുബ്രഹ്മണ്യന്‍ നമ്പൂതിരിയുടെയും രണ്ടാനമ്മ റംല ബീഗത്തിന്റെയും പീഡനത്തിനൊടുവില്‍ 2013 ഏപ്രില്‍ 29നാണ് ബിലാത്തിക്കുളം ബിഇഎം യുപി സ്‌കൂള്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്ന അതിദി കൊല്ലപ്പെട്ടത്.
വിചാരണക്കോടതിയുടെ അറസ്റ്റുവാറണ്ടിന് പിന്നാലെ അദിതിയുടെ അച്ഛന്‍ സുബ്രഹ്മണ്യനെ കഴിഞ്ഞ ദിവസം കുറ്റിപ്പുറത്തുനിന്ന് പൊലീസ് പിടികൂടിയിരുന്നു. തുടര്‍ന്നാണ് ഭാര്യ ദേവികയും പൊലീസില്‍ കീഴടങ്ങിയത്. ഇരുവരെയും കോഴിക്കോട് ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് എ. ശങ്കരന്‍ നായര്‍ മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സാക്ഷി വിസ്താരത്തിനിടെയാണ് പ്രതികള്‍ ജാമ്യത്തിലിറങ്ങി മുങ്ങിയതായി കോടതിക്ക് ബോധ്യപ്പെട്ടത്. പ്രതികള്‍ വിചാരണക്ക് ഹാജരാവാതിരുന്നതോടെ വിസ്താരം ജൂണ്‍ 13ലേക്ക് മാറ്റവച്ചിരിക്കുകയാണ്. തുടര്‍ന്നായിരുന്നു ജഡ്ജ് ഇരുവര്‍ക്കുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
സുബ്രഹ്മണ്യന്റെ ആദ്യ ഭാര്യ മാവൂര്‍ വെള്ളന്നൂര്‍ എടക്കാട്ട് ഇല്ലത്ത് ശ്രീജയുടെ മകളായിരുന്നു അതിദി. ശ്രീജ തിരുവമ്പാടിയില്‍ വച്ചുണ്ടായ വാഹനാപകടത്തില്‍ മരിച്ചതിനെ തുടര്‍ന്ന് സുബ്രഹ്മണ്യന്‍ റംല ബീഗത്തെ വിവാഹം ചെയ്യുകയായിരുന്നു. അതിദിയുടെ സഹോദരന്‍ അരുണ്‍ ആണ് ഒന്നാം സാക്ഷി. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഷിബു ജോര്‍ജാണ് കേസില്‍ ഹാജരാവുന്നത്. 45 സാക്ഷികളാണ് കേസിലുള്ളത്