വി​ല​കൂ​ടി​യ മൊ​ബൈ​ൽ ഫോ​ണ്‍ വാ​ങ്ങി; ത​ർ​ക്കം​മൂ​ത്ത് ഭാ​ര്യ​യെ മ​ണ്‍​വെ​ട്ടി​കൊ​ണ്ടു അ​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി

കോയന്പത്തൂർ: വിലകൂടിയ മൊബൈൽ ഫോണ്‍ വാങ്ങിയതിനെ തുടർന്നുള്ള തർക്കത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ മണ്‍വെട്ടികൊണ്ടു അടിച്ചു കൊലപ്പെടുത്തി. കിണത്തുകടവ് ബാലമുരുകന്‍റെ ഭാര്യ മുത്തുലക്ഷ്മി (37)യാണ് മരിച്ചത്.

ബാലമുരുകൻ വിലകൂടിയ മൊബൈൽ വാങ്ങിയതു ഭാര്യയെ കാണിക്കുകയും ഇതിൽ കുപിതയായി ഭാര്യ വഴക്കുണ്ടാക്കുകയുമായിരുന്നു. തർക്കം രൂക്ഷമായതിനെ തുടർന്ന് ബാലമുരുകൻ സമീപത്തുണ്ടായിരുന്ന മണ്‍വെട്ടിയെടുത്ത് മുത്തുലക്ഷ്മിയെ മർദിച്ചു. ഗുരുതരമായി പരിക്കേറ്റ മുത്തുലക്ഷ്മി സംഭവസ്ഥലത്തുതന്നെ മരണമടഞ്ഞു. ബാലമുരുകൻ കിണത്തുകടവ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങി.

Top