വിദേശജോലി വാഗ്ദാനം, വിസ തട്ടിപ്പ്; വഞ്ചനാ കേസിൽ പ്രതി 22 വർഷത്തിനു ശേഷം പിടിയിൽ

കോഴിക്കോട്: വിദേശരാജ്യങ്ങളിലെ ജോലിക്ക് വിസ തരപ്പെടുത്തി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം വാങ്ങി വഞ്ചിച്ച കേസിലെ പ്രതി 22 വർഷത്തിനു ശേഷം പിടിയിലായി.

കോഴിക്കോട് നടക്കാവ് പോലീസ് 2001ൽ രജിസ്റ്റർ ചെയ്ത വഞ്ചനക്കേസിലാണ് പ്രതി പിടിയിലായത്.  കോഴിക്കോട് കസ്റ്റംസ് റോഡിൽ ഒമാൻ ട്രാവൽസ് എന്ന പേരിൽ സ്ഥാപനം നടത്തിയിരുന്ന വെള്ളയിൽ തോപ്പയിൽ സ്വദേശി സിവി സക്കറിയ ആണ് അറസ്റ്റിലായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2000-2001 ലായിരുന്നു  തട്ടിപ്പ് നടന്നത്. ഉയർന്ന ശമ്പളനിരക്കിൽ വിദേശജോലി ശരിയാക്കാമെന്ന്  പറഞ്ഞ്  പണം വാങ്ങി തട്ടിപ്പ് നടത്തുകയായിരുന്നു.

കൊയിലാണ്ടി മൂടാടി സ്വദേശിനിയായ ശ്രീജയെ സമാനരീതിയിൽ കബളിപ്പിച്ച പ്രതി വിസയ്‌ക്കെന്ന പേരിൽ 75000 രൂപ കൈപ്പറ്റിയ ശേഷം മുങ്ങുകയായിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതിയെ പോലീസ് അറസ്റ്റുചെയ്തു. തുടർന്ന് കേസിന്റെ തുടർനടപടികൾക്കായി പല തവണ നോട്ടീസ് അയച്ചെങ്കിലും ഇയാൾ കോടതിയിൽ ഹാജരായില്ല.

വിവിധയിടങ്ങളിൽ മാറിമാറി താമസിക്കുകയായിരുന്ന പ്രതിയെ കോഴിക്കോട് വച്ച് നടക്കാവ് പോലീസ്  പിടികൂടുകയായിരുന്നു. കോഴിക്കോട് ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്ത് കോഴിക്കോട് ജില്ലാ ജയിലിലേക്കു മാറ്റി.

Top