തിരുവനന്തപുരം :സി.പി.എം മുഖപത്രം ആക്കി ഇടതു പിൻതുണക്കായി എംസി വർഗീസിന്റെ ആദ്മാവിനെ വരെ വിൽപ്പന നടത്തി എന്ന ആരോപണം ശരിയാകുന്നു .തച്ചു തകർക്കൽ പൂർണ്ണമായിരിക്കുന്നു .. പ്രസദ്ധയായ മലയാളകഥാകൃത്തും നോവലിസ്റ്റുമായ കെ.പി. സുധീരയുടെ വാക്കുകകൾ കുറിക്കു കൊണ്ടിരിക്കുന്നു .മംഗളം തകർക്കപ്പെടുന്നു. തകർക്കൂ …തകർക്കരുത് “ എന്ന കെ.പി.സുധീരയുടെ വാക്കുകൾ ശരിയായ വീഷണത്തിൽ എത്തി .മംഗളത്തിന്റെ തകർച്ച പൂർണതയിലേക്ക് എത്തുന്നത് ‘സുനിതാ ദേവദാസ് എന്ന തൊഴിലാളിയിലൂ ടെ തന്നെയാകുന്നു .മാധ്യമ ലോകത്തെ അതികായകനായിരുന്നു എം സി വർഗീസ് എന്ന മഹാപുരുഷന്റെ ആദ്മാവ് ഇപ്പോൾ തെങ്ങുന്നുണ്ടാകാം .മഹാനായ ആ വലിയ മനുഷ്യൻ കെട്ടിപ്പൊക്കിയ സ്ഥാപനം തകരുന്നത് -തകർക്കുന്നത് കണ്ടുനിൽക്കുന്നത് ഇപ്പോൾ മംഗളം നയിക്കുന്ന എം സി വർഗീസ് എന്ന മഹാനായ ആ വലിയ മനുഷ്യന്റെ മക്കളായ സാബു വര്‍ഗീസ്, സാജന്‍ വര്‍ഗീസ്. ഡോ.സജി വര്‍ഗീസ്, ബിജു വര്‍ഗീസ് മക്കളും എന്നതാണ് പ്രത്യേക .ഇവർ ഇത് കണ്ടില്ലാന്ന് നടിക്കുകയാണോ ?അജിത് കുമാറിന്റെ ലക്‌ഷ്യം എന്താണ് .മന്ത്രിക്ക് എതിരായുള്ള കേസിൽ പ്രതിയാക്കപ്പെട്ടതാണോ ഈ പിന്നോക്കം വലിയലിന്റെ നീക്കത്തിന്റെ കാര്യം .25 ദിവസം ജയിലിൽ കിടന്നപ്പോഴും സന്ധി സംഭാഷണം ചെയ്യാതിരുന്ന -ജുഡീഷ്യൽ അന്യോഷണവും ക്രൈം ബ്രാഞ്ച് അന്വോഷണവും ഒരേസമയം നടത്തത്തി ‘മന്ത്രിക്കേസിൽ പ്രതികാരം ആരുടേതായിരുന്നു ?അജിത് കുമാർ ഇപ്പോഴാണോ ശരിക്കും വെട്ടിൽ വീണിരിക്കുന്നത് .
മന്ത്രിയെ സെക്സ് ഫോൺ ട്രാപ്പിൽ കുടുക്കി അശ്ളീല സൈറ്റ് എന്ന പേരും പെരുമയും രാജ്യം മുഴുവൻ തീപ്പൊരിയായി പടർന്നപ്പോഴും മംഗളത്തിലെ അതികായകനായ ചീഫ് എഡിറ്റർ അജന്താലയം അജിത് കുമാറും എസ് നാരായണൻ എന്ന ജയചന്ദ്രനും അടക്കം 5 പേര് ജയിലിൽ പോയപ്പോഴും ചാനലിനെ ആടിയുലക്കാതെ പരസ്യ മാർക്കാട്ടിൽ പിടിച്ച് നിർത്തിയ മംഗളത്തിന്റെ ‘നാടിയും ഞരമ്പും നട്ടെല്ലുമായ പ്രവീൺ എന്ന പരസ്യ വിപണിയുടെ തലവൻ ജോലി വലിച്ചെറിഞ്ഞു പോയത് ഒരു ട്രെയിനീ സബ് എഡിറ്റർ മാത്രമായിരുന്ന ഒരാൾ സി.ഓ.ഓ ആയി വന്ന വായിൽ തോന്നുന്നത് കോതക്ക് എന്ന വിധത്തിൽ മൊഴിയാൻ തുടങ്ങിയപ്പോഴാണ് .ചാനലിന്റെ മുഖത്തേറ്റ കനത്ത തിരിച്ചടി ആണ് പ്രവീണിന്റെ രാജി .മാത്രമല്ല പ്രധാനപ്പെട്ട അവതാരകൻ ‘ഡേറ്റില്ലാതെ ബ്ളാങ്ക് -(ഓപ്പൺ ) രാജിക്കത്ത് മാനേജ്‌മെന്റിന് കൊടുത്തിരിക്കുന്നു .മംഗളം തകർക്കപ്പെടുന്നു .കെ.പി.സുധീര പറഞ്ഞപോലെ !..
എല്ലാം മുന്നേ ഉൾക്കണ്ണാൽ കണ്ട കെ.പി.സുധീരയുടെ വാക്കുകൾ ശരിയാകുന്നു .തകർക്കൽ ലക്‌ഷ്യം പൂർണമാകുന്നു .’മംഗളത്തിന്റെ നാടിയും നട്ടെല്ലുമായ പരസ്യ വിഭാഗത്തിന്റെ എച് ഓ ഡി രാജി വെച്ച് പുറത്ത് പോയി .വെറും വെബ് സൈറ്റിന്റെ ചുമതല മാത്രം ഉള്ള സുനിതാ ദേവദാസിന്റെ ‘അതിരുകടന്ന കൈകടത്തലിൽ പ്രതിഷേധിച്ചാണ് രാജി .നിയമിച്ചവർ സ്വന്തം ——–”’ എങ്കിൽ അവരെ ഭരിക്കുക എന്ന പരസ്യമായ മുന്നറിയിപ്പ് സുനിതക്ക് കൊടുത്തിട്ടാണ് ഈ വകുപ്പ് മേധാവി ജോലി വലിച്ചെറിഞ്ഞിട്ട് പോയത് .മംഗളം അതിഗുരുതരമായ പ്രതിസന്ധിയിലൂടെ ആണ് മുന്നോട്ട് പോകുന്നത് .മറ്റ് പല ഡിപ്പാർട്ട്മെന്റ് ഹെഡ്‌കളും രാജിയിലേക്ക് ആണ് നീങ്ങുന്നത് .കൊച്ചി ബ്യുറോ ചീഫ് അടുത്തയിടെ രാജി വെച്ചിരുന്നു .അജിത് കുമാർ പ്രത്യേക അപേക്ഷകൊടുത്ത് കാലിപ്പിടിച്ചാണ് അദ്ദേഹം രാജി പിൻവലിച്ചത് .അവിടെയും സുനിത ദേവദാസിന്റെ അധികാരമില്ലാത്ത ‘തള്ളൽ ജാഡ ഇറക്കി അതിരുവിട്ട കൈ കടത്തൽ ആയിരുന്നു .മുച്ചോടെ നശിപ്പിക്കാൻ കരാർ ഏറ്റെടുത്ത ജോലി സുനിത ദേവദാസ് ഭാഗിയായി നിർവഹിക്കുന്നു എന്നാണ് ചിലരുടെ ആരോപണം .ഇതിൽ അജിത് കുമാറിന്റെ റോൾ എന്താണ് എന്നാണ് പുറത്ത് വരേണ്ടത് ? ആരാണ് വില്ലൻ ?
മുഖ പുസ്തകത്തിൽ വെറും ഇക്കിളി എഴുത്തുകളിൽ നിറഞ്ഞു നിന്ന് ‘എന്തും വിവാദമാക്കി തനിക്കാക്കുന്ന സ്ത്രീപക്ഷവാദി എന്ന പൊയ്മുഖത്തിന്റെ ഉടമ സുനിത ദേവദാസ് ശർദ്ദിച്ചത് എല്ലാം വിഴുങ്ങിക്കൊണ്ടായിരുന്നു മംഗളത്തിൽ ജോയിൻ ചെയ്തത് . ഫോൺ സെക്സ് ട്രാപ്പിൽ മന്ത്രി ശശീന്ദ്രനെ കുടുക്കിയ ‘മംഗളത്തിലെ സി.ഇ.ഓ ആയ അജിത് കുമാറിനെ അറസ്റ്റ് ചെയ്യണം എന്ന് കാമ്പയിൻ നടത്തിയ ‘അതെ അജിത് കുമാറിന്റെ കീഴിൽ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായി സുനിത ജോയിൻ ചെയ്തു .എന്തായിരുന്നു മിഷൻ ?കെ.പി.സുധീര ദീർഘ വീക്ഷണത്തോടെ കണ്ട ‘തകർക്കൽ ?സുനിത ദേവദാസിന്റെ സ്വഭാവം -(കാരക്ടറൈയ്‌സേഷൻ വരച്ചുകാട്ടിയത് സ്ത്രീപക്ഷ എഴുത്തുകാരിൽ ഏറ്റവും പ്രഗത്ഭയായ കെ.പി.സുധീരയാണ് .”തകർക്കൂ ‘തകർക്കരുത്” എന്ന കമന്റിൽ എല്ലാം അടങ്ങിയിരുന്നു ‘വന്നത് തകർക്കാൻ ആണെന്ന ഉൾകാഴ്ച്ചയോടെ ആ പ്രഗത്ഭയായ എഴുത്തുകാരിയുടെ വാക്കുകൾ ശരിയാകുന്നു ‘തകർക്കരുതേ -എന്ന അപേക്ഷയിൽ എല്ലാം അടങ്ങിയിരുന്നു .രണ്ട് ലൈക്കിനും കുപ്രശദ്ധിയിൽ പേരെടുക്കാൻ ‘എന്ത് തറ വേലത്തരവും എഴുതാം -ചെയ്യാം എന്ന മുഖപുസ്തക താളിൽ വരച്ചുകാട്ടുന്ന ഇവരുടെ യാഥാർത്‌ഥ മുഖം മനസിലാക്കിയതായിരുന്നു ‘ആ രണ്ട് വാക്കിലെ ഉള്ളടക്കം ‘തകർക്കൂ ”തകർക്കരുത് !..മംഗളം തകർക്കരുത് .പക്ഷെ കരാറോ ക്വോട്ടേഷനോ -ഇന്റെൻഷനോ മോട്ടീവോ -എന്താണ് ലക്‌ഷ്യം എന്നറിയണമെങ്കിൽ മംഗളത്തിന്റെ തകർച്ച പൂർത്തി കരണത്തിൽ എത്തണം .മംഗളത്തെ ബദ്ധ ശത്രുവായി കണ്ട കൈരളിയിലേക്ക് ജോയിൻ ചെയ്തപാടെ പോയത് എന്ത് ലക്ഷ്യത്തിനായിരുന്നു ?ആരെ പ്രീതിപ്പെടുത്താനായിരുന്നു ?
അശ്ലീലതയിൽ കുപ്രശദ്ധി നേടി മംഗളം ചാനലിനെ ജനം കൈ ഒഴിഞ്ഞപ്പോൾ ഒന്നാം നിരയിലുള്ള ചാനലിലെ ഉന്നതരായവരെ സ്റ്റാഫായി എടുക്കാൻ ശ്രമം നടത്തി .അവരെല്ലാം പുച്‌ഛിച്ചു തള്ളി .പിന്നെ രണ്ടാം നിരയിൽ നോക്കി അവരും തായ്യാറായില്ല മംഗളത്തിൽ ജോയിൻ ചെയ്യാൻ .പിന്നീട് സുനിത എത്തിയപ്പോൾ എല്ലാ വാതിലുകളും മുട്ടി വൈബ്രൻഡായുള്ള സ്റ്റാഫിനെ തേടിയുള്ള അലച്ചിലിൽ അവർ ചോദിച്ചത് ഒറ്റ ചോദ്യം മാത്രം ” മാധ്യമത്തിൽ വെറും ട്രെയിനീ സബ് എഡിറ്റർ പോസ്റ്റിൽ ഇരുന്ന് വിവാദം ഉണ്ടാക്കിയ സുനിതാ ദേവദാസ് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ എന്ന പോസ്റ്റിൽ ഇരിക്കുന്ന സ്ഥാപനത്തിൽ ‘ചീഫ് എഡിറ്റർ പോസ്റ്റ് ‘ഉണ്ടോ ? എങ്കിൽ വരാം …അവിടെ അജന്താലയം അജിത് കുമാർ വെട്ടിലായി .കഴിവുള്ള ആരും മംഗളത്തിൽ ജോലിക്കായി വരില്ല .അത്രമാത്രം ആ സ്ഥാപനം തകർന്നു …
ഒരു കാലത്ത് മാധ്യമം പത്രത്തിൽ ജേണലിസം ട്രയിനിയുടെ പരിശീലനം പോലും പൂർത്തിയാക്കാതെ പടിയിയിറങ്ങിയ സുനിതാ ദേവദാസ് മംഗളം ചാനലിൽ ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസറായി വന്നത് ആരുടെ ചട്ടുകമായി? വന്നു കയറിയതും മംഗളം പത്രത്തിന്റെ ജീവ ഞരമ്പ് അറത്ത് മുറിച്ചു. രാജ്യം കണ്ട ഏറ്റവും വലിയ കുറ്റാന്വേഷണ ജേണലിസിറ്റായ ആർ. ജയചന്ദ്രനെ ആർക്കും ആ പേരിൽ അറിയില്ല. എസ് നാരായണൻ എന്ന പേരു വയ്ച്ചാണ് അദ്ദേഹം എഴുതുന്നത്. തിരുവനന്തപുരം മംഗളം ചീഫ്, ചാനൽ ഡയറക്ടർ, ചാനൽ ചീഫ് എഡിറ്റർ..എന്നീ പദവിയിലുള്ള അർ ജയ ചന്ദ്രനേ വന്ന അന്നു തന്നെ സുനിതാ ദേവദാസ് സ്വന്തം നിലയിൽ പുറത്താക്കുകയും ആ വിവരം തന്റെ സ്വകാര്യ ഫേസ്ബുക്ക് വാളിൽ പോസ്റ്റ് ചെയ്യുകയുമായിരുന്നു.കൈരളിയിൽ സുനിത പോയി നീണ്ട മണിക്കൂറുകൾ ചർച്ച നടത്തിയത് അജിത് കുമാർ അറിഞ്ഞിരുന്നു .ഇനിയും പോകും എന്നും വെല്ലുവിളിച്ച് പോസ്റ്റിട്ടിരുന്നു .അപ്പോൾ പിന്നിൽ ആർ ? അജിത് കുമാർ തന്നെയോ വില്ലൻ എന്നും ചോദ്യം ചോദിക്കുന്നവരുടെ നാവ് അടക്കാൻ മംഗളത്തിനാകുമോ ? മംഗളത്തെ ബദ്ധശത്രുവായി നയം വ്യക്തമാക്കി പ്രഖ്യാപിച്ച അതെ സ്ഥാപനത്തിൽ വെറും ഇരുപതിനായിരം രൂപ ശമ്പളത്തിൽ കാനഡയിൽ നിന്നും സുനിത ദേവദാസ് എത്തിയത് എന്ത് മിഷൻ പൂർത്തിയാക്കാൻ ?സുധീര പറഞ്ഞപോലെ ‘തകർക്കൽ ‘തന്നെയല്ലേ ?മാധ്യമ ലോകത്തെ അതിശക്തനായ അജിത് കുമാർ ഫോൺ ട്രാപ്പിൽ അകത്തുപോയി .പോലീസ് കൈയാമം വെച്ച് 26 ദിവസം ജയിലിട്ടു .ന്യുസ് 18 ലെ പ്രതികൾ ദളിത് വകുപ്പ് അടക്കം ജാമ്യമില്ലാ വകുപ്പിൽ പെട്ടിട്ടും ജയിലിൽ പോയില്ല . പ്രോസിക്യുഷന്‍ മൗനം പാലിച്ചോ ?അപ്പോൾ അജിത് കുമാറിന് എന്ത് പറ്റി …?
1969-ലാണ് മംഗളം വാരികയുടെ തുടക്കം. സാധാരണക്കാർക്കു മനസ്സിലാകുന്ന തരത്തിലുള്ള കഥകളും കവിതകളും ലേഖനങ്ങളും മറ്റുമായിരുന്നു ഇതിന്റെ ഉള്ളടക്കം. അക്കാലത്ത് സാധാരണക്കാർക്ക് വേണ്ടിയുള്ള ഇത്തരം പ്രസിദ്ധീകരണങ്ങൾ കുറവായിരുന്നതിനാൽ മംഗളം വളരെ വേഗത്തിൽ പ്രചാരം നേടി. വിവിധ മേഖലക്കളിൽ ജോലി ചെയ്യുന്നവരെക്കുറിച്ചുള്ള സചിത്ര ലേഖനങ്ങൾ, സമകാലിക സംഭവങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ അടങ്ങിയ ലേഖനങ്ങൾ, ജനപ്രിയ നോവലുകൾ, രോഗികളെ സഹായിക്കാനുള്ള പംക്തി, സാരോപദേശങ്ങൾ എന്നിങ്ങനെ വിപുലമായിരുന്നു ഉള്ളടക്കം. വളരെ വേഗത്തിൽ പ്രചാരം കൈവരിച്ച മംഗളം എൺപതുകളുടെ മധ്യത്തിൽ ഒരാഴ്ച 18 ലക്ഷം കോപ്പി വിറ്റഴിച്ച് റിക്കാർഡ് നേടി. ഏറെ നാൾ ഈ ഒന്നാം സ്ഥാനം നിലനിറുത്താനും മംഗളത്തിനായി. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും മംഗളത്തിന്റെ നേതൃത്വത്തിൽ നടത്തിയിരുന്നു. വായനക്കാരിൽ നിന്ന് ഒരാഴ്ച 10 പൈസ വീതം അധികം ഈടാക്കി നാലാഴ്ച കൊണ്ട് സമാഹരിച്ച പണം ഉപയോഗിച്ച് കോട്ടയം മെഡിക്കൽ കോളജിനോടനുബന്ധിച്ച് പണിത കാൻസർ വാർഡാണ ഇതിൽ പ്രധാനം. മംഗളത്തിൽ ഓരോ ആഴ്ചയും പ്രസിദ്ധീകരിക്കുന്ന വിധിയുടെ ബലിമൃഗങ്ങൾ എന്ന പംക്തി രോഗങ്ങളാൽ കഷ്ടപ്പെടുന്നവരെ പരിചയപ്പെടുത്തുന്നതാണ്. ഈ പംക്തിയിലേക്ക് നിരവധി വായനക്കാർ പണം അയച്ച് നൽകുന്നത് അതത് രോഗികൾക്ക് എത്തിച്ച് നൽകുന്നുമുണ്ട്.1989 മാർച്ചിലാണ് മംഗളം ദിനപത്രം പ്രസിദ്ധീകരണം തുടങ്ങുന്നത്. കോട്ടയത്തിനു പുറമേ കോഴിക്കോട്,കൊച്ചി,തിരുവനന്തപുരം എന്നിവിടങ്ങളിലും എഡീഷനുകളുണ്ട്. വിവിധ കാലയളവിൽ മാടവന ബാലകൃഷ്ണപിള്ള, കുര്യൻ പാമ്പാടി, രാമചന്ദ്രൻ എന്നിവർ എഡിറ്റർമാരായിരുന്നു. സ്ഥാപക ചീഫ് എഡിറ്റർ എം.സി.വർഗീസിന്റെ മരണ ശേഷം സാബു വർഗീസ് ചീഫ് എഡിറ്റർ ആയി. സാജൻ വർഗീസ് മാനേജിംഗ് ഡയറക്ടറും സജി വർഗീസ് എഡിറ്ററും ബിജു വർഗീസ് മാനേജിംഗ് എഡിറ്ററുമാണ്.നിക്ഷ്പക്ഷമായി -ജീവകാരുണ്യ പ്രവർത്തനത്തിൽ മാതൃകയായി മഹാനായ എം സി വർഗീസ് പടുത്തുയർത്തിയ പ്രസ്ഥാനം തരുന്നു .അദ്ദേഹത്തിന്റെ ആദ്മാവ് വേദനിക്കുന്നുണ്ടാവാം ഈ തകർച്ചയിൽ .