കാനഡക്കാരിയിലൂടെ മംഗളത്തിന് പൂട്ടു വീഴുന്നു! .. മംഗളം ചാനലിനെ ഞെട്ടിച്ച പോസ്റ്റ് നസീല പിൻവലിച്ചു,എല്ലാം പോലീസിൽ പറയും എന്ന് പറഞ്ഞപ്പോൾ പാതിരാവിൽ മംഗളം സി.ഇ.ഒ നസീലയുടെ വീട്ടിലെത്തി കേണപേക്ഷിച്ചു..

തിരുവനന്തപുരം:മംഗളത്തിന്റെ ഹണി ട്രാപ്പ് കേസിലേ നിർണ്ണായക വിവരങ്ങൾ പുറത്തുവിട്ട മംഗളം ചാനൽ ജീവനക്കാരി നസീല നസുമുദ്ദീൻ തന്റെ വിവാദ ഫേസ്ബുക്ക് പോസ്റ്റ് പിൻ വലിച്ചു. മംഗളം ചാനൽ മേധാവികൾ കൂടോടെ കുടുങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റ് ഓഗസ്റ്റ് 15നായിരുന്നു ഇറക്കിയത്. ഹണി ട്രാപ്പിലെ അതീവ രഹസ്യങ്ങൾ തുറന്ന് പറയുന്ന ഫേസ്ബുക്ക് പോസ്റ്റ് കണ്ട് ഞെട്ടിയത് മംഗളം ചാനൽ സി.ഇ.ഒ അജിത്കുമാറും ചീഫ് റിപോർട്ടർ ആർ ജയ ചന്ദ്രനും ആയിരുന്നു.

മന്ത്രിയേ ഹണി ട്രാപ്പിൽ കുടുക്കിയ ഗൂഢാലോചന പോലീസിനോട് പറയാൻ തയ്യാറെടുത്ത ഇതേ കേസിലേ 10മത് പ്രതികൂടിയായ നസീലയുടെ നീക്കം തടഞ്ഞില്ലായിരുന്നു എങ്കിൽ മംഗളം  മേധാവികൾ വീണ്ടും ജയിലിൽ ആകുമായിരുന്നു.lah

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നസീല തുറന്ന പോർമുഖം

മംഗളം ചാനൽ ലോഞ്ച് ചെയ്തപ്പോൾ ചാനലിന്‌ നെഗറ്റീവ് ഇമ്പാക്ട് ഉണ്ടാക്കി എങ്കിലും വെടികെട്ട് തുടക്കം സമ്മാനിക്കുകയും, ഒരു മന്ത്രിയേ ആദ്യ ദിവസം തന്നെ സ്ട്രിങ്ങ് ഓപ്പറേഷനിലൂടെ തെറുപ്പിക്കുകയും ചെയ്ത ആസൂത്രകരിൽ ഒരാളായിരുന്നു നസീല. ജീവൻ പണയം വയ്ച്ച് തന്നെ ഏല്പ്പിച്ച ദൗത്യം നിർവഹിച്ചപ്പോൾ നസീലയ്ക്ക് ചില ഓഫറുകൾ മാനേജ്മെന്റ് നല്കിയിരുന്നു. അത് ഒന്നും നടപ്പിലാക്കിയില്ല. അതിനിടെ ജേണലിസം ട്രയിനി മാത്രമായിരുന്ന ഒരാളേ ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസറായി നിയമിച്ചപ്പോഴാണ്‌ നസീല പൊട്ടിതെറിച്ചത്.

താൻ ഹണി ട്രാപ്പിന്റെ എല്ലാം തുറന്ന് പറഞ്ഞ്  പോലീസിൽ മൊഴി കൊടുക്കാൻ പോകുന്നു എന്ന് പറഞ്ഞപ്പോൾ ഇന്നലെ രാത്രി മംഗളം ചാനൽ മേധാവിമാർ ഉറങ്ങിയില്ല. ഒരിക്കൽ കേസിൽ ഒരുമാസത്തോളം ജയിലിൽ കിടന്ന അജിത് കുമാറും, ചീഫ് റിപോർട്ടർ ആർ. ജയ ചന്ദ്രനും വീണ്ടും അകത്താകുമെന്നും ജാമ്യം റദ്ദാകുന്ന സാഹചര്യവും വന്നു. ഇതോടെ പാതിരാത്രി ഉറക്കം ഉപേക്ഷിച്ച് അജിത് കുമാറും സംഘവും നസീലയുടെ വീട്ടിൽ പാഞ്ഞു ചെല്ലുകയായിരുന്നു.

നസീലയുടെ ചോദ്യങ്ങൾക്ക് മുന്നിൽ മംഗളം ചാനൽ പതറി

എന്റെ ജീവൻ ഇപ്പോഴും അപകടത്തിലാണ്‌. ജീവൻ അപകടത്തിലാക്കി ഞാൻ നടത്തിയ സ്ട്രിങ്ങ് ഓപ്പറേഷനാണ്‌ രാജ്യത്തേ തന്നെ ഞടുക്കിയ ഒരു മന്ത്രിയുടെ രാജിയിലെത്തിയത്. മംഗളം ചാനലിനേ ഒറ്റ ദിവസം കൊണ്ട് തന്നെ റേറ്റിങ്ങിൽ ഞാൻ മുന്നിൽ എത്തിച്ചു. കേരളത്തിൽ മറ്റാരും ഏറ്റെടുക്കാൻ തയ്യാറാകാത്ത ഏറെ റിസ്കുള്ള ജോലി. നിങ്ങൾ എനിക്ക് തരാമെന്ന് പറഞ്ഞ ഓഫറുകൾ എവിടെ? എനിക്ക് തരാമെന്ന് പറഞ്ഞ ചാനൽ ന്യൂസ് എഡിറ്റർ പോസ്റ്റ് എവിടെ?..എന്റെ ജീവൻ പണയപ്പെടുത്തി, ജീവിതം തന്നെ ഇല്ലാതാക്കി തുടക്കമിട്ട മംഗളം ചാനലിൽ എന്റെ തസ്തിക എന്താണ്‌? നസീല മുഖത്ത് നോക്കി അവരുടെ വീട്ടിൽ പാതിരാത്രിയിൽ ഓടിയെത്തിയ മംഗളം അജിത് കുമാറിനോട് ചോദിച്ചു. നസീലയുടെ ചോദ്യങ്ങൾ അവിടെ തീർന്നില്ല.

അർദ്ധരാത്രി നസീലയുടെ വീട്ടിൽ ചർച്ചക്കായി പുതിയ തസ്തികയിലേക്ക് നിയമിതയായ ആളും ഉണ്ടായിരുന്നു. ഇവർക്ക് ഈ ചാനലിൽ വരാനും ഉന്നത പദവിയിൽ ഇരിക്കാനും എന്തു യോഗ്യതയാണുള്ളതെന്ന് അവരുടെ മുന്നിൽ വയ്ച്ച് നസീല ചോദിച്ചുവത്രേ.മാധ്യമം പത്രത്തിൽ വെറുമൊരു ട്രയിനി മാത്രമായിരുന്ന അതും അവിടെ നല്ല നിലയിൽ പൂർത്തീകരിക്കാതെ വാർത്തകൾ എഴുതാൻ അറിയില്ലെന്ന് പറഞ്ഞ് ഒഴിവാക്കിയ ഒരാളെ ചാനലിന്റെ തലപ്പത്തേക്ക് എടുത്തപ്പോൾ എന്നെ മറന്നു, എനിക്ക് നല്കിയ ഓഫർ നടപ്പാക്കിയില്ല. ഹണി ട്രാപ്പ് വിഷയത്തിൽ എന്നെയും ചാനലിനേയും ഏറെ അപമാനിച്ച ഇവരേ എനിക്കും മുകളിൽ കയറ്റി ഇരുത്തിയപ്പോൾ എന്നെയാണ്‌ മറന്നത്. സുനിതാ ദേവദാസ് ഇരിക്കെ നസീല തുറന്നടിച്ചു.

അനുരഞ്ജന നീക്കങ്ങൾ വിജയിക്കാതെ വന്നപ്പോൾ നാളെ തന്നെ പോലീസിൽ താൻ മൊഴി കൊടുക്കാൻ പോകുന്നു എന്ന് നസീല പറഞ്ഞു. ഉടൻ അജിത് കുമാർ പാതിരാത്രി തന്നെ അഭിഭാഷകരേ ഫോണിൽ വിളിച്ച് ചർച്ച നടത്തി. നസീല എല്ലാം തുറന്ന് പറഞ്ഞാൽ ജാമ്യം റദ്ദാക്കി വീണ്ടും അജിത് കുമാറും ജയചന്ദ്രനും ജയിലിൽ പോകും എന്ന് ഹൈക്കോടതി സീനിയർ അഭിഭാഷകരുടെ ഉപദേശം വന്നു.

നസീലയുടെ പിൻ വലിച്ച ഫേസ്ബുക്ക് പോസ്റ്റ്

ഉടൻ നസീലക്ക് മംഗളം മാനേജ്ജ്മെന്റ് വഴങ്ങുകയാണുണ്ടായത്. എന്നാൽ നസീലയ്ക്ക് നല്കിയ പുതിയ ഉറപ്പുകൾ എന്തായിരിക്കും? വൻ ഓഫറുകൾ, സ്ഥാനങ്ങൾ, വേതനം എന്നിവ എന്തൊക്കെ? വീണ്ടും ആ പെൺകുട്ടിയേ ചതിക്കുമോ? ഒത്തു തീർപ്പുകൾ ഉന്നതർക്ക് കേസും ജയിലും ഒഴിവാകാനുള്ള തന്ത്രമോ?

നസീലക്ക് ഇപ്പോൾ മംഗളം ചാനലിൽ എന്ത് പദവിയാണുള്ളത്? ഒരു സ്റ്റാഫ് എന്ന് പരിഗണന പോലും അവർക്ക് രേഖാമൂലം നല്കാത്തത് എന്തുകൊണ്ട്. ഹൺ ട്രാപ്പ് കേസിൽ അവരേ ഭാവിയിൽ ഒറ്റപെടുത്തി ചാനലിനേയും, മേധാവികളേയും രക്ഷിക്കാനുള്ള കുടില തന്ത്രമോ? നിരപരാധികളായ പെൺകുട്ടികളേ വയ്ച്ചുള്ള ഈ വേട്ട ന്യായമോ നീതിയോ? യഥാർഥ കുറ്റവാളികൾ ശിക്ഷിക്കപെടുമോ? അതെല്ലാം അറിയാനിരിക്കുന്നതേയുള്ളു. മംഗളം ചാനൽ അധികൃതരേ നിഷ്പ്രഭരാക്കുന്ന വൻ ശക്തികൾ നസീലക്ക് പിന്നിൽ ഉണ്ട്. നസീലയേ മംഗളം ചാനൽ ചതിച്ചാൽ അന്ന് ചാലനിന്റെ ഷട്ടർ താഴ്ത്തുമെന്നു വരെ ഇവർ വ്യക്തമായ മുന്നറിയിപ്പ് നല്കുന്നു. സാമുദായികമായും, രാഷ്ട്രീയമായും ഏത് സഹായവും ചെയ്യാൻ ശക്തമായ കരങ്ങൾ നസീല നസിമുദ്ദീനു പിന്നിൽ ഉണ്ടെന്ന് വ്യക്തം. അതായത് ജീവിതം തന്നെ പാഴാക്കി ഒടുവിൽ വലിച്ചെറിയാമെന്നും ചതിക്കാമെന്നും വിചാരിച്ച മംഗളം ചാനൽ ഉന്നതർക്ക് കിട്ടിയ കടുത്ത ഷോക്ക് ട്രീറ്റ്മെന്റാണിത്.

സുനിതാ ദേവദാസ് മംഗളം ചാനൽ ഓപറേറ്റിങ്ങ് ഓഫീസറായി ചുമതല ഏറ്റെടുത്തപ്പോൾ മുതലാണ്‌ നസീലയുടെ പൊട്ടിത്തെറി. 2 സ്ത്രീകൾ തമ്മിലുള്ള പോരാട്ടം. ആരു ജയിക്കും..അർക്ക് പിടിച്ചു നില്ക്കാനാകും? മംഗളത്തിനായി ജീവത്യാഗം വരെ തയ്യാറായി ചാനലിനേ ഒരു ദിവസം കൊണ്ട് റേറ്റിങ്ങിൽ എത്തിച്ച നസീലക്കോ, അതോ സുനിതാ ദേവദാസിനോ? ഇത് ഇനി തീരുമാനിക്കുക ചിലപ്പോൾ മംഗളം പോലും ആയിരിക്കില്ല..അതിനും മീതേയുള്ള ചില ശക്തമായ നീക്കങ്ങളാണ്‌ ചാനലിൽ.

Top