സുനിതക്ക് എതിരെ കലാപം !..വിവാദത്തിൽ ജീവൻ നൽകി കൂടെ നിന്നവരെ മംഗളം ചവിട്ടി പുറത്താക്കുന്നു ?

കോട്ടയം :മംഗളം ചാനലിൽ വൻ കലാപം .മംഗലത്തെ ഏറ്റവും കൂടുതൽ പൊതു സമൂഹത്തിൽ കരിവാരി തേച്ച് അതിന്റെ ചീഫിനെ ജയിലിൽ അടക്കണം എന്ന് പറഞ്ഞു കാമ്പയിൻ നടത്തിയ സോഷ്യൽ മീഡിയ എഴുത്തുകാരി സുനിതാ ദേവദാസി ന്റെ നിയമനത്തിൽ പ്രതിസന്ധിയിലായ മംഗളം ചാനലും മാനേജ്‌മെന്റും വൻ പ്രതിസന്ധിയിലായിരിക്കയാണ് .മന്ത്രിയെ കുടുക്കിയ ഫോൺ സംഭാഷണത്തിൽ ലോകം മുഴുവൻ എതിരായി നിന്നപ്പോഴും കൂടെ നിന്നവർ ചതിക്കപെട്ടതായി സൂചന . കൊടിയ പ്രതിസന്ധി ഘട്ടത്തിൽ കൊടികളും കൂട്ടങ്ങളും കുടുംബവും ഒറ്റപ്പെടുത്തി വേട്ടയാടിയപ്പോൾ ജീവശ്വാസം പകർന്നു നൽകിയവർ… അവരിൽ പലരും ഇന്ന് മംഗളം ടെലിവിഷനിൽ ഇല്ല..എന്നും എന്നാൽ കൂടെ നിന്നവരില്ലാതെ മംഗളം ഉണ്ടാവില്ലെന്നും ചാനലിലെ മാനേജ്‌മെന്റിന്റെ ഹണി ട്രാപ്പ് കേസിൽ ജയിലിൽ പോയ എഡിറ്റോറിയൽ പ്രമുഖന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് സൂചന നൽകുന്നു .ഇക്കിളി എഴുത്തുകാരി സുനിതയുടെ നിയമനത്തോടെ മംഗളം ചാനൽ വാൻ പൊട്ടിത്തെറിയിലും കലാപത്തിലും ആണെന്ന് വ്യക്തമാക്കുന്ന പ്രദീപിൻറെ   പോസ്റ്റിൽ ചില നിഗൂഢ മുന്നറിയിപ്പുകളും ഒളിഞ്ഞിരിക്കുന്നു .

പ്രദീപിൻറെ പോസ്റ്റ് പൂർണമായി

വിയോജിപ്പ് നിലപാടുകളോടാണ്.. വ്യക്തികളോടല്ല..മംഗളം ടെലിവിഷൻ എന്നാൽ ആദ്യത്തെ വിവാദ വാർത്തയാണ്…. മംഗളം ടെലിവിഷൻ എന്നാൽ ആ വിവാദ വാർത്തയിൽ ഉൾപ്പെട്ട വിരലിൽ എണ്ണാവുന്നവർ മാത്രമാണ്..നിങ്ങൾക്കാർക്കും പേരറിയാത്ത മുഖം അറിയാത്ത ആൾക്കാർ അവർ അവരുടെ അന്നന്നത്തെ അന്നത്തിന് വേണ്ടിയല്ല മംഗളം ടെലിവിഷനിൽ പണിയെടുക്കുന്നത്. അവർ സാധാരണക്കാരല്ല..വ്യക്തി ശുദ്ധിയും ധർമ്മശുദ്ധിയും നിലപാട് ശുദ്ധിയും ഹൃദയത്തിൽ തീ പോലെ സൂക്ഷിക്കുന്ന അസാധരണക്കാർ… വിവാദവാർത്തയിൽ ഉൾപ്പെട്ട വിരലിലെണ്ണാവുന്നവർക്കും മുഖം അറിയാത്തവർക്കും മംഗളം ടെലിവിഷൻ അവസാന ഇടമല്ല. മലയാളം മീഡിയ ഇൻഡസ്ട്രിയിൽ അവർക്ക് അവരുടേതായ സ്പേസ് ഉണ്ട് ..sv-preddpഅതിന് ആരുടേയും സർട്ടിഫിക്കറ്റ് അവർക്ക് ആവശ്യവുമില്ല….എന്നാൽ അവർ മംഗളം ടെലിവിഷനിൽ തന്നെ നിലനിൽക്കേണ്ടതുണ്ട്…അത് അവരുടേയും മംഗളം ടെലിവിഷൻറേയും ധർമ്മമാണ്…
വിവാദ വാർത്ത
വിവാദ വാർത്ത തന്നെ ആണ് മംഗളം ടെലിവിഷനെ മംഗളം ടെലിവിഷനാക്കിയത്.. ആരൊക്കെ എതിർത്തപ്പോഴും, ഇന്നും എതിർക്കുമ്പോഴും, ഇനിയും എതിർക്കാനിരിക്കുമ്പോഴും, മംഗളം ടെലിവിഷനെ ശ്രദ്ധിക്കാൻ, പ്രതീക്ഷ പുലർത്താൻ പ്രേരിപ്പിക്കുന്നത്, ആ വാർത്ത തന്നെയാണ്. ആ വാർത്ത എഡിറ്റോറിയൽ ടീ നിരാകരിക്കും വരെ, അത് എഡിറ്റോറിയൽ ടീം ഹെഡായ ചീഫ് എഡിറ്റർ പരസ്യമായി നിരാകരിക്കും വരെ, അതാണ് മംഗളം ടെലിവിഷൻറെ നയം.
വിരലിൽ എണ്ണാവുന്നവർ
വിവാദ വാർത്തയിൽ ഉൾപ്പെട്ട വിരലിൽ എണ്ണാവുന്നവർ ഇല്ലാതെ മംഗളം ടെലിവിഷനില്ല… മംഗളം ടെലിവിഷൻറെ ചരിത്രവും വർത്തമാനവും ഭാവിയും ഈ വിരലിലെണ്ണാവുന്നവരാണ്…അവർ മാത്രമാണ്…അത് അവർ മംഗളം ടെലിവിഷനിൽ നിന്നാലും മംഗളം ടെലിവിഷന് പുറത്ത് നിന്നാലും…അവർ അതാകുന്നത് വിവാദവാർത്തയിൽ ഉൾപ്പെട്ടതുകൊണ്ടല്ല…അവർക്ക് മാത്രം അറിയാവുന്ന വികാരത്തിൻറെ (പാഷൻ) ആരും കാണാത്ത “അഗ്നി” അവർ ഓരോ നിമിഷവും പറഞ്ഞും പറയാതെ പറഞ്ഞും അറിഞ്ഞും അറിയാതെ അറിഞ്ഞും പങ്കുവയ്ക്കുന്നതു കൊണ്ടാണ്..
പേരില്ലാത്തവർ മുഖമില്ലാത്തവർ
വിരലിലെണ്ണാവുന്നവരുടെ ശക്തി, അതിജീവനം, ഈ പേരില്ലാത്തവരാണ് മുഖമില്ലാത്തവരാണ്… കൊടിയ പ്രതിസന്ധി ഘട്ടത്തിൽ കൊടികളും കൂട്ടങ്ങളും കുടുംബവും ഒറ്റപ്പെടുത്തി വേട്ടയാടിയപ്പോൾ ജീവശ്വാസം പകർന്നു നൽകിയവർ… അവരിൽ പലരും ഇന്ന് മംഗളം ടെലിവിഷനിൽ ഇല്ല.. മംഗളം ടെലിവിഷനിലില്ലെങ്കിലും മലയാളം മീഡിയ ഇൻഡസ്ട്രിയിൽ സ്പേസ് ഉണ്ടെന്ന് തെളിയിച്ച് മറ്റു സ്ഥലങ്ങളിലാണ്… പക്ഷേ ഇന്നും ഈ വിരലിലെണ്ണാവുന്നവർക്ക് അവർ ജീവശ്വാസമാണ്, മംഗളം ടെലിവിഷനിൽ ഉളളവരെപ്പോലെ.
മംഗളം ടെലിവിഷൻറെ മീഡിയ സ്പേസ്
മംഗളം ടെലിടെലിവിഷൻറെ മീഡിയ സ്പേസിന് മംഗളം ടെലിവിഷൻ എന്നും കടപ്പെട്ടിരിക്കുന്നത് മുഖവും പേരും ഇല്ലാത്തവരോടാണ്…. യാഥാർത്ഥ്യവും വസ്തുതകളും അറിയാതെ മംഗളം ടെലിവിഷനെതിരെ ക്രിമിനൽ കേസെടുക്കണം മംഗളം ടെലിവിഷൻ അടച്ചു പൂട്ടണമെന്ന അതിശക്തമായ പ്രചാരണം അഴിച്ചുവിട്ട് എടുക്കാവുന്ന എല്ലാ സ്വാധീനവും ഉപയോഗിച്ച് അതിനായി ശ്രമിച്ച് ചന്ദ്രഹാസം ഇളക്കി പ്രവർത്തിച്ചപ്പോൾ ഏറ്റവും പ്രധാനപ്പെട്ട അഞ്ചുപേരെ നിതിയും ധർമ്മവും ലംഘിച്ച് കാരഗൃഹത്തിലടച്ചപ്പോൾ രാഷ്ട്രീയ തിമിരം ബാധിച്ചവർ വിജയാഹ്ലാദം മുഴക്കിയപ്പോൾ ഒരു ദിവസം പോലും സംപ്രേഷണം നിലയ്ക്കരുതെന്ന പ്രതിജ്ഞ എടുത്ത് വീടും കുടുംബവും ഉപേക്ഷിച്ച് ഭരണകൂട ഭീകരതയ്ക്ക് മുന്നിൽ മുട്ടുമടക്കാതെ മുദ്രാവാക്യ ഭീഷണികൾക്കുമുന്നിൽ സ്വന്തം സുരക്ഷിതത്വം നോക്കാതെ കപട പ്രചാരണക്കാരുടെ എല്ലാ ഭീഷണികളും പുശ്ചിച്ച് തളളി അഹോരാത്രം മംഗളം ടെലിവിഷനിൽ താമസിച്ച് സ്വന്തം ധർമ്മം നിറവേറ്റിയവർ..അവർ അതു ചെയ്തത്, ഇന്നും ചെയ്യുന്നത്, അന്നന്നത്തെ അന്നത്തിന് വേണ്ടിയല്ല എന്ന് ഉറപ്പ്..അവർ കണ്ണിലെണ്ണ ഒഴിച്ച് ജീവിപ്പിച്ചെടുത്തതാണ് മംഗളം ടെലിവിഷൻറെ മീഡിയ സ്പേസ്..ഏത് രാഷ്ട്രീയ തീവ്രവാദികൾ എതിർത്താലും അതാണ് മുഖമില്ലാത്തവരുടെ മുഖം പേരില്ലാത്തവരുടെ പേര്….മംഗളം ടെലിഷനിൽ നിന്നാലും അല്ലെങ്കിലും…ആരൊക്കെ ഇല്ലെങ്കിലും മംഗളം ടെലിവിഷൻ നിലനിൽക്കും. അതിശക്തമായി..ആ ശക്തി, ജീവൻ, മംഗളം ടെലിവിഷന് പകർന്നത് വിവാദ വാർത്തയാണ് വിരലിൽ എണ്ണാവുന്നവരാണ് മുഖവും പേരും ഇല്ലാത്തവരാണ് അവർ മംഗളം ടെലിവിഷനൊപ്പമായാലും അല്ലെങ്കിലും

Top