കെപിസിസി ഗ്രൂപ്പ് സംഘപരിവാര്‍ പിടിച്ചടുക്കി: ഗ്രൂപ്പുമായി തനിക്ക് ബന്ധമില്ലെന്ന് കെ മുരളീധരന്‍

തിരുവനന്തപുരം: കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി എന്ന പേരിലുള്ള കോണ്‍ഗ്രസ് ഗ്രൂപ്പ് ഇപ്പോള്‍ സംഘപരിവാര്‍ പിടിച്ചെടുത്തിരിക്കുയാണ്. കഴിഞ്ഞ രണ്ട് മുന്നൂ ദിവസം വരെ കോണ്‍ഗ്രസ് അനുകൂല പോസ്റ്റുകള്‍ മാത്രം വന്നിരുന്ന ഗ്രൂപ്പില്‍ ഇപ്പോള്‍ നിറയെ കോണ്‍ഗ്രസ് വിരുദ്ധവും ബിജെപി അനുകൂലവുമായ പോസ്റ്റുകളാണ് ഉള്ളത്.ഗ്രൂപ്പില്‍ സോണിയാ ഗാന്ധിഅടക്കുമുള്ള നേതാക്കളെ പരിഹസിച്ചും അപകീര്‍ത്തിപ്പെടുത്തിക്കൊണ്ടും ഉള്ള പോസ്റ്റുകള്‍ കൂട്ടമായി വരാന്‍ തുടങ്ങിയതോടെയാണ് ഗ്രൂപ്പ് ഹൈജാക്ക് ചെയ്യപ്പെട്ടാതായി നേതാക്കള്‍ക്ക് മനസ്സിലായത്. പ്രസ്തുത പേജ് കെപിസിസിയുടെ ഔദ്യോഗ പേജ് ആണോ എന്ന കാര്യത്തില്‍ തര്‍ക്കമുണ്ടെങ്കിലും കെപിസിസി എന്ന പേരില്‍ മറ്റൊരു ഗ്രൂപ്പ് ഇതുവരെ ഉണ്ടായിരുന്നില്ല. ഗ്രൂപ്പില്‍ സംഘപരിവാര്‍ അനുകൂലികള്‍ സജീവമാവുന്നതിന് മുന്ന് പന്ത്രണ്ടായിരത്തോളം അംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. എന്നാലിപ്പോള്‍ അത് ഇരുപത്തി അയ്യായിരത്തില്‍ എത്തിയിരിക്കുകയാണ്.

ഇപ്പോള്‍ വന്നവരില്‍ ഭൂരിപക്ഷവും സംഘപരിവാര്‍ പ്രവര്‍ത്തകരാണ്. ഗ്രൂപ്പ് തിരിച്ചു പിടിക്കാനായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരമാവധി ശ്രമം നടത്തുന്നുണ്ട്. എന്ത്‌കൊണ്ട് കെ മുരളീധരന്‍ കന്നോത്ത് എന്ന പേരിലുള്ള ഏക അക്കൗണ്ട് മാത്രമാണ് ഗ്രൂപ്പിന് അഡ്മിന്‍ ആയിട്ട് ഉണ്ടായിരുന്നത്. ഏറെക്കാലമായി ഈ അഡ്മിന്‍ ആക്ടിവല്ല. അഡ്മിന് തന്റെ ഐഡി നഷ്ട്‌പ്പെടുകയും ചെയ്തിരിക്കാം. ഈ അവസരം മുതലാക്കി സംഘപരിവാരുകാര്‍ ഗ്രൂപ്പ് ഹൈജാക്ക് ചെയ്യുകയായിരുന്നു. ഞാനല്ല കെ മുരളീധരന്‍ കന്നോത്ത് എന്ന പേരിലൂള്ള അക്കൗണ്ട് കെ മുരളീധരന്‍ എംഎല്‍എയുടേതാണെന്നും അദ്ദേഹമാണ് ഗ്രൂപ്പിന്റെ അഡ്മിന്‍ എന്നും ചര്‍ച്ചകള്‍ സജീവമായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ ഇതില്‍ പ്രതികരണവുമായി കെ മുരളീധരന്‍ രംഗത്തെത്തി. ഈ അക്കൗണ്ട് എനിയ്ക്ക് അറിവുള്ളതോ ഞാന്‍ ഉപയോഗിക്കുന്നതോ അല്ല.അതിനാല്‍ ഈ അക്കൗണ്ട് വഴിയുള്ള ഒരു ഗ്രൂപ്പുമായും എനിയ്ക്ക് നേരിട്ടോ അല്ലാതയോ ബന്ധമുള്ളതല്ല എന്ന് അറിയിക്കുന്നുഎന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അഡ്മിന്‍ ആക്ടീവ് അല്ലാത്ത ഓപ്പണ്‍ ഗ്രൂപ്പ് പിടിച്ചടക്കുന്നത് അത്ര വലിയ കാര്യമൊന്നുമല്ലെന്നാണ് സോഷ്യല്‍ മീഡിയരംഗത്തെ സംസാര വിഷയം. ഗ്രൂപ്പില്‍ ആര്‍ക്കും അപ്രൂവല്‍ കൊടുക്കാനുള്ള അവസരം ലഭിക്കുന്നതോടെ ഒരു പ്രത്യേക സംഘത്തിന് കൂട്ടമായി ഏതൊരു ഗ്രൂപ്പിലും പ്രവേശിക്കാനും പോസ്റ്റുകള്‍ ഷെയര്‍ ചെയ്യാനും സാധിക്കും.

പരിഹാസപ്പെടുത്തുക എന്നതിലുപരി ഇത്‌കൊണ്ട്് മറ്റ് പ്രത്യേക കാര്യങ്ങളൊന്നുമില്ല. ലസിതാ പാലക്കലും അലി അക്ബറും യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും സോഷ്യല്‍ മീഡിയാ രംഗത്തെ സജീവ സംഘപരിവാര്‍ അംഗവുമായ ലസിതാ പാലക്കലിന്റെ നേത്യത്വത്തിലാണ് ഇപ്പോള്‍ ഗ്രൂപ്പില്‍ പോസ്റ്റുകള്‍ നിറയുന്നത്. സംവിധായകനും ബിജെപി നേതാവുമയ അലി അകബറും ഗ്രൂപ്പില്‍ കോണ്‍ഗ്രസിനെ പരിഹസിക്കുന്ന പോസ്റ്റുകള്‍ ഷെയര്‍ ചെയ്തിട്ടുണ്ട് തിരിച്ചുപിടിക്കാന്‍ സംഘപരിവാര്‍ പ്രവര്‍ത്തകരില്‍ നിന്ന് എന്ത് വിലകൊടുത്തും ഗ്രൂപ്പ് തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണിപ്പോള്‍ കോണ്‍ഗ്രസ്. സംഘപരിവാര്‍ അനുകൂലികള്‍ ഗ്രൂപ്പില്‍ ഷെയര്‍ ചെയ്യുന്ന പോസ്റ്റുകള്‍ക്ക് അതേ നാണയത്തില്‍ തന്നെ ഇവര്‍ മറുപടി നല്‍കുന്നുണ്ട്. ഗ്രൂപ്പില്‍ തങ്ങളുടെ മേധാവിത്വം തിരിച്ചു പിടിക്കാന്‍ പരമാവധി പ്രവര്‍ത്തകരെ ഗ്രൂപ്പിലെത്തിക്കാനുള്ള ശ്രമത്തിലാണിപ്പോള്‍ കോണ്‍ഗ്ര്‌സ് അനുകൂലികള്‍ .

തങ്ങളുടെ ആശയപ്രചരണത്തിനായി ഓരോ രാഷ്ട്രീയ പാര്‍ട്ടികളും ഇന്ന് സോഷ്യല്‍ മീഡിയയെ കാര്യമായി ഉപയോഗിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയുടെ സമൂഹത്തിലെ പ്രാധാനം മനസ്സിലാക്കി രാഷ്ട്രീയ പാര്‍ട്ടികള്‍ അവയിലെ ഇടപെടലിനായി പ്രത്യേകം വിങ്ങുകളെ തന്നെ ഏര്‍പ്പാടാക്കി. ബിജെപി ആസ്ഥാനത്തും സിപിഎം ആസ്ഥാനത്തും സോഷ്യല്‍ മീഡിയയിലെ ട്രെന്‍ഡ് അനുസരിച്ച് ഇടപെടാനായി പ്രത്യേകം ഐടി സെല്ലുകള്‍ തന്നെയുണ്ട്. പാര്‍ട്ടി അനുകൂല ഗ്രൂപ്പുകള്‍, പേജുകള്‍ എന്നിവയെല്ലാം സോഷ്യല്‍ മീഡിയയിലെ ആശയ പ്രചരണത്തിനായി രൂപീകരിക്കാറുണ്ട്. മറ്റുള്ള പാര്‍ട്ടിക്കാരെ പരിഹസിക്കാനായി അവരുടേതെന്ന് തോന്നിക്കുന്ന തരത്തിലുള്ള ഗ്രൂപ്പുകള്‍ രൂപീകരിച്ച് പരിഹാസകരമായ പോസ്റ്റുകള്‍ ഇടുന്ന ഏര്‍പ്പാട് മുതല്‍ ഫെയ്ക്ക് അക്കൗണ്ടുകള്‍ വഴിയുള്ള അപകീര്‍ത്തിപ്പെടുത്തല്‍ വരെ ഇന്ന് സോഷ്യല്‍ മീഡിയാ പൊളിറ്റിക്‌സിന്റെ ഭാഗമാണ്. എന്നാലിപ്പോള്‍ എതിര്‍പ്പാര്‍ട്ടിയുടെ ഒരു ഗ്രൂപ്പ് തന്നെ മറ്റൊരു പാര്‍ട്ടിക്കാര്‍ പിടിച്ചടുക്കിയ സംഭവമാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ ചൂടേറിയ സംസാര വിഷയം.

Top