ചെന്നിത്തലയെ തള്ളി ഹസൻ..കെപിസിസി യോഗത്തിലും പുറത്തും ഏറ്റുമുട്ടൽ

തിരുവനതപുരം : രാജ്യസഭാ സീറ്റ് വിവാദത്തിൽ പ്രതിപക്ഷനേതാവ് ചെന്നിത്തലയെ തള്ളിപ്പഞ്ഞുകൊണ്ട് എം എം ഹസൻ . കേരള കോൺഗ്രസ് എമ്മിന‌് രാജ്യസഭാ സീറ്റ് വിട്ടുനൽകിയതിൽ കോൺഗ്രസിന‌് തെറ്റുപറ്റിയിട്ടില്ല. പാർടിയുടെ യുടെ ഭാവിക്കും നിലനിൽപ്പിനും വേണ്ടിയായിരുന്നു ഇത‌്. സീറ്റ‌് വിട്ടുനൽകിയതിൽ വീഴ്ചപറ്റിയെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞിട്ടില്ല്ലെന്നും ഹസ്സൻ പറഞ്ഞു. മാധ്യമപ്രവർത്തകരുടെ കൂടുതൽ ചോദ്യങ്ങളിൽ അസ്വസ്ഥനായ ഹസ്സൻ വാർത്താ സമ്മേളനത്തിൽനിന്ന‌് ഇറങ്ങിപ്പോയി .രാജ്യസഭാ സീറ്റ‌് കേരള കോൺഗ്രസ‌് മാണി വിഭാഗത്തിന‌് വിട്ടുകൊടുത്തതിനെതിരെ നേരത്തേ സുധീരൻ രൂക്ഷവിമർശമുന്നയിച്ചിരുന്നു.

അതേസമയം കെപിസിസി എക‌്സിക്യൂട്ടീവ‌് യോഗത്തിലും കൂട്ടയടി. പരസ്യവിമർശം ഒഴിവാക്കണമെന്ന‌് തീരുമാനിച്ച‌് പുറത്തിറങ്ങിയ ഉടനെ മാധ്യമപ്രവർത്തകരുടെ മുന്നിൽ നേതാക്കളുടെ വാക‌്പോര‌്. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കുമുന്നിൽ അസഹിഷ‌്ണുത പ്രകടിപ്പിച്ച‌് കെപിസിസി പ്രസിഡന്റ‌് എം എം ഹസ്സൻ വാർത്താസമ്മേളനത്തിൽനിന്ന‌് ഇറങ്ങിപ്പോയി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുൻ കെപിസിസി പ്രസിഡന്റ‌് വി എം സുധീരൻ യോഗം കഴിഞ്ഞ‌് ഇറങ്ങിയ ഉടനെ പരസ്യവിമർശം കടുപ്പിച്ച‌് പുതിയ ആരോപണവുമായി രംഗത്തെത്തി. അനാരോഗ്യം കാരണം കെപിസിസി അധ്യക്ഷപദവി ഒഴിയുന്നുവെന്നായിരുന്നു മുമ്പ‌് സുധീരൻ പറഞ്ഞതെങ്കിൽ ഗ്രൂപ്പ‌് മാനേജർമാർ പുകച്ചുചാടിക്കുകയായിരുന്നുവെന്നാണ‌് പുതിയ വെളിപ്പെടുത്തൽ. തികഞ്ഞ വൈരത്തോടെയാണ‌് ഗ്രൂപ്പ‌് മാനേജർമാർ പെരുമാറിയത‌്. അവരുടെ പീഡനംമൂലം ഒരുതരത്തിലും മുന്നോട്ടുപോകാൻ കഴിയാതെയാണ‌് രാജിവച്ചത‌്. എല്ലാ കാര്യങ്ങളും ബന്ധപ്പെട്ടവരുമായി ആലോചിച്ചുമാത്രമാണ‌് തീരുമാനിച്ചത‌്. എന്നിട്ടും ഗ്രൂപ്പിന്റെ അതിപ്രസരം കാരണം വേട്ടയാടി. ഗ്രൂപ്പ‌് അതിപ്രസരമാണ് നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണമെന്നും സുധീരൻ പറഞ്ഞു.

സുധീരന‌് മറുപടി പറയാനുള്ള വേദിയായിരുന്നു പിന്നീട‌് ഹസ്സന്റെ വാർത്താസമ്മേളനം. കോൺഗ്രസിൽ ഗ്രൂപ്പുണ്ട്. എന്നാൽ, അതിന്റെ അതിപ്രസരമില്ല. വി എം സുധീരൻേറത‌് സ്വന്തം അഭിപ്രായമാണ‌്.യോഗത്തിനകത്ത‌് നടന്ന രൂക്ഷമായ ഏറ്റുമുട്ടലിന്റെ തുടർച്ചയായിരുന്നു പുറത്തും പ്രകടമായത‌്. സുധീരനും മറ്റു മിക്ക അംഗങ്ങളും എക‌്സിക്യൂട്ടീവ‌് യോഗത്തിലും രൂക്ഷവിമർശമാണ‌് ഉയർത്തിയത‌്. മാണിക്ക‌് സീറ്റ‌് കൊടുത്തതിൽ എല്ലാവർക്കും പ്രതിഷേധമുണ്ടെങ്കിലും എ ഗ്രൂപ്പ‌് മാനേജർമാർ സംഘടിച്ചുനിന്ന‌് ഉമ്മൻചാണ്ടിയെ പ്രതിരോധിച്ചു. ഉത്തരവാദിത്തം ഉമ്മൻചാണ്ടിക്കുമാത്രമല്ലെന്നും ഉമ്മൻചാണ്ടിയെ ഒറ്റതിരിഞ്ഞ‌് ആക്രമിച്ചാൽ സ്ഥിതി ഗുരുതരമാകുമെന്നും കെ സി ജോസഫ‌് പ്രതികരിച്ചു.

നേതൃത്വത്തെ സ്ഥിരമായി വിമർശിക്കുന്ന രാജ‌്മോഹൻ ഉണ്ണിത്താനെ കെപിസിസി വക്താവാക്കിയത‌് തെറ്റായിപ്പോയെന്ന് ഹസ്സൻ പറഞ്ഞു. തന്നെ വക്താവാക്കിയത‌് ഹസ്സനല്ല, ഹൈക്കമാൻഡാണെന്ന‌് ഉണ്ണിത്താൻ തിരിച്ചടിച്ചു. വിഴുപ്പലക്കലും വിമർശങ്ങളും കേൾക്കാതെ പ്രതിപക്ഷനേതാവ‌് രമേശ‌് ചെന്നിത്തലയും വിട്ട‌ുനിന്നതോടെ എക‌്സിക്യൂട്ടീവ‌് യോഗം പ്രഹസനമായി.

ചൊവ്വാഴ‌്ച തലസ്ഥാനത്തുണ്ടായിട്ടും രാവിലെ അൽപ്പനേരംമാത്രം യോഗത്തിൽ ഇരുന്ന ചെന്നിത്തല ചർച്ചകൾ തുടങ്ങുംമുമ്പേ സ്ഥലംവിട്ടു. നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാനെന്ന പേരിലാണ‌് പോയതെങ്കിലും സഭയിൽ ചെന്നിത്തലയ‌്ക്ക‌് ചൊവ്വാഴ‌്ച പ്രത്യേകിച്ച‌് ചർച്ചയൊന്നുമുണ്ടായിരുന്നില്ല. ഹൈദരാബാദിൽ യോഗമുണ്ടെന്ന‌് പറഞ്ഞ‌് ഉമ്മൻചാണ്ടി വിട്ടുനിന്നതിന്റെ തുടർച്ചയാണ‌് ചെന്നിത്തലയുടെ ‘ബഹിഷ‌്കരണവും’.അതിനിടെ ഇന്ന് രാവിലെ പതിനൊന്നുമണിക്ക് സുധീരൻ വാർത്ത സമ്മേളനം വിളിച്ചിട്ടുണ്ട് .

Top