ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലയ്ക്കും ശവമഞ്ചമൊരുക്കി.പ്രതിഷേധം ആളിക്കത്തുന്നു.കോൺഗ്രസ് തകർന്നു

കൊച്ചി: ഉമ്മന്‍ചാണ്ടിയുടെയും ചെന്നിത്തലയുടെയും ശവമടക്ക് നടത്തി കോൺഗ്രസ് പ്രവർത്തകർ. എറണാകുളം ഡിസിസി ഓഫീസിന് മുന്നിൽ ശവപ്പെട്ടിയും റീത്തും വച്ചാണ് പ്രവർത്തകർ പ്രതിഷേധിച്ചത്. ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമെതിരായ പോസ്റ്ററുകളും ഇവിടെ പതിച്ചിട്ടുണ്ട്.
രാജ്യസഭാ സീറ്റ് കെ.എം മാണിക്ക് വിട്ടുകൊടുത്തതിലൂടെ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് ഭേദമന്യേ നേതാക്കളും പ്രവര്‍ത്തകരും ഒത്തൊരുമിച്ച് ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും എതിരെ പ്രതിഷേധവുമായി എത്തി. ഹൈക്കമാന്‍ഡ് രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ ഇനി ഇടപെടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പി.ജെ കുര്യനെ ഒതുക്കാന്‍ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഹൈക്കമാന്‍ഡിനെ തെറ്റിദ്ധരിപ്പിച്ചാണ് കോണ്‍ഗ്രസിന് അര്‍ഹമായ സീറ്റ് നഷ്ടപ്പെടുത്തിയതെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ ആരോപിക്കുന്നു. സംസ്ഥാനത്തിന്റെ പലയിടങ്ങളിലും യൂത്ത് കോണ്‍ഗ്രസുകാരും കെ.എസ്.യു പ്രവര്‍ത്തകരും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. ചിലയിടങ്ങളില്‍ ഇരു സംഘടനകളിലെയും ചില നേതാക്കള്‍ രാജിവെച്ചിട്ടുണ്ട്. മലപ്പുറം ഡി.സി.സി ഓഫീസിന് മുന്നിലെ കൊടിയില്‍ ലീഗിന്റെ പതാക പ്രവര്‍ത്തകര്‍ ഇന്നലെ കെട്ടി. എറണാകുളം ഡി.സി.സി ഓഫീസില്‍ ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലയ്ക്കും പ്രവര്‍ത്തകര്‍ ശവപ്പെട്ടി ഒരുക്കി.

അതേസമയം സംഭവത്തില്‍ പ്രതിഷേധിച്ച് വി.എം സുധീരന്‍ യു.ഡി.എഫ് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയതും കെ.മുരളീധരന്‍ അടക്കമുള്ള ചില നേതാക്കള്‍ വിട്ട് നിന്നതും ഹൈക്കമാന്‍ഡ് ഗൗരവമായാണ് കാണുന്നത്. സംസ്ഥാന കോണ്‍ഗ്രസിലെ പൊട്ടിത്തെറിയെ തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍വാസ്‌നിക്കിനോട്് വിശദീകരണം തേടി. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് പരാജയത്തോടെ പ്രവര്‍ത്തകര്‍ അസ്വസ്ഥരാണ്. അതിന് പിന്നാലെ രാജ്യസഭാ സീറ്റ് വിട്ടുകൊടുത്തത് ക്രൈസ്തവ സഭകളുടെ ഇഷ്ടക്കേടിനും ഇടയാക്കി. മധ്യതിരുവിതാംകൂറിലെ സഭകളുമായി ഏറെ അടുപ്പമുള്ള പി.ജെ കുര്യന് സീറ്റ് നല്‍കാത്തതാണ് ഇതിന് കാരണം. സി.പി.എമ്മുമായി അടുത്ത് നില്‍ക്കുന്ന സഭാനേതൃത്വങ്ങളുമായി അനുരഞ്ജനത്തിനെത്താന്‍ കോണ്‍ഗ്രസ് നേതാക്കളാരും ശ്രമിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഉമ്മന്‍ചാണ്ടിയുടെയും ചെന്നിത്തലയുടെയും ചാവേറുകളായ യുവനേതാക്കള്‍ ഇപ്പോള്‍ അനങ്ങുന്നില്ലെങ്കിലും കെ.എസ് ശബരീനാഥന്‍ എം.എല്‍.എ ഇന്ന് രാവിലെ പ്രതിഷേധവുമായി രംഗത്തെത്തി. ജോസ് കെ.മാണിക്ക് സീറ്റ് നല്‍കരുതെന്നും മറ്റാര്‍ക്കെങ്കിലും നല്‍കണമെന്നുമാണ് ആവശ്യം. പച്ചപ്പരവതാനിയുള്ള ലോകസഭയില്‍ നിന്നും ഒരല്പം നടന്ന് ചുവന്ന പരവതാനിയുള്ള രാജ്യസഭയിലേക്കു ചേക്കേറുമ്പോള്‍ കേരളത്തില്‍ മുന്നണി ശക്തിപ്പെടും,തീര്‍ച്ച- എന്ന് ഫെയിസ്ബുക്കിലൂടെ ശബരീനാഥന്‍ പരിഹസിക്കുകയും ചെയ്തു.

കേരളാകോണ്‍ഗ്രസില്‍ നിന്നും മാറി നില്‍ക്കുന്ന ജനാധിപത്യ കേരളാകോണ്‍ഗ്രസിനെ കെ.എം മാണി ഒപ്പം കൂട്ടണമെന്ന് ജോസഫ് വാഴയ്ക്കന്‍ ആവശ്യപ്പെട്ടു. കേരളാകോണ്‍ഗ്രിലെ (എം) അഭിപ്രായ ഭിന്നതമൂലം മുന്നണി വിട്ടുപോയ ഫ്രാന്‍സീസ് ജോര്‍ജ് നേത്രത്വം നല്‍കുന്ന ജനാധിപത്യ കേരളാകോണ്‍ഗ്രസിനെകൂടി യു.ഡി.എഫില്‍ എത്തിക്കാന്‍ കെ.എം മാണി മുന്‍കൈ എടുക്കണം. അവര്‍കൂടി വന്നാലേ കേരളാകോണ്‍ഗ്രസ് പൂര്‍ണ്ണമാകുകയുള്ളു, പ്രത്യേകിച്ചു എറണാകുളം ഇടുക്കി ജില്ലകളില്‍. ജനാധിപത്യചേരിയെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തിനു അവരുടെ കൂടെ സാന്നിദ്ധ്യം അനിവാര്യമാണെന്ന കാര്യം വിസ്മരിക്കരുത്- എന്ന് വാഴയ്ക്കന്‍ ഫെയിസ്ബുക്കില്‍ കുറിച്ചു.

Top