ടി.പി കേസ് പ്രതികൾക്ക് ശിക്ഷയിളവ് നൽകാനുള്ള നീക്കം അപലപനീയം: ചെന്നിത്തല

മലപ്പുറം: കൊടുംകുറ്റവാളികളെ ശിക്ഷായിളവ് നൽകി ജയിൽ മോചിതരാക്കാനുള്ള സർക്കാരിന്‍റെ നീക്കം അപലപനീയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചന്ദ്രബോസ് വധക്കേസിലെ പ്രതി നിസാം, ടി.പി വധക്കേസിലെ 11 പ്രതികൾ തുടങ്ങിയവരെ ശിക്ഷായിളവിനുള്ള പട്ടികയിൽ ജയിൽവകുപ്പ് ഉൾപ്പെടുത്തിയ വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കൊടും ക്രിമിനലുകൾ പുറത്തുവിടാനുള്ള സർക്കാർ നീക്കത്തിനെതിരേ ശക്തമായ ജനരോഷമുണ്ടാകും. ഇക്കാര്യത്തിൽ പ്രതിപക്ഷത്തിനുള്ള പ്രതിഷേധം ഗവർണറെ നേരിൽ കണ്ട് അറിയിക്കും. മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ ഇതും പ്രചരണ വിഷയമാക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News
Top