വിലക്കയറ്റം കൊണ്ട് ജനങ്ങളെ പൊറുതിമുട്ടിക്കുന്ന സര്‍ക്കാരിനെക്കുറിച്ച് പറയാന്‍ നല്ലതൊന്നുമില്ലെന്ന് രമേശ് ചെന്നിത്തല

ramesh_chennithala

തിരുവനന്തപുരം: ഭരണത്തിന്റെ നൂറുദിനം പൂര്‍ത്തിയാക്കുന്ന പിണറായി സര്‍ക്കാരിനെക്കുറിച്ച് എന്താണ് പറയാനുള്ളതെന്ന് ചോദിച്ചപ്പോള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. വിലക്കയറ്റം കൊണ്ട് ജനങ്ങളെ പൊറുതിമുട്ടിക്കുന്ന സര്‍ക്കാരിനെക്കുറിച്ച് എന്താണ് പറയേണ്ടത്.

സര്‍ക്കാരിനെ കുറിച്ച് പറയാന്‍ നല്ലതൊന്നുമില്ലെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. മോഡറേഷന്‍ നല്‍കിയാല്‍ പോലും പാസാകാത്ത സര്‍ക്കാരാണ് പിണറായിയുടേതെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാതയിലാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് ചെന്നിത്തല ആരോപിച്ചു. ഉപദേഷ്ടാക്കളെ കൊണ്ട് വലയുന്ന സര്‍ക്കാരിനെയാണ് കാണാന്‍ കഴിയുന്നതെന്ന് ചെന്നിത്തല അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ പൊലീസ് മേല്‍ ഭരിക്കുന്ന പാര്‍ട്ടിയുടെ സമ്മര്‍ദ്ദം ഉണ്ടെന്ന് ചെന്നിത്തല വിമര്‍ശിച്ചു. വിഎസിന് പോലും സര്‍ക്കാരിനെ കുറിച്ച് നല്ലതൊന്നും പറയാനില്ലെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി.

Top