എംഎം മണിയെ ക്രൂരമായി കളിയാക്കി രമേശ് ചെന്നിത്തല; പരിഹാസത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം

എംഎം മണിക്കെതിരെ ക്രൂരമായ പരിഹാസവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇന്ത്യയിലെ ഏതെങ്കിലും ഒരു ഭാഷയില്‍ വിദ്യുച്ഛക്തി എന്ന് എഴുതാന്‍ എംഎം മണിക്ക് കഴിയുമായിരുന്നെങ്കില്‍ അംഗീകരിക്കുമായിരുന്നു എന്നാണ് രമേശ് ചെന്നിത്തല പറഞ്ഞത്.

പ്രതിപക്ഷ നേതാവിന്റെ പരിഹാസം ക്രൂരമാണെന്ന് സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. എംഎം മണി പറയുന്ന കാര്യങ്ങള്‍ കേരളത്തിന് അപമാനകരമാണെന്നും ഇങ്ങനെ ഒരു മന്ത്രിയെക്കൊണ്ട് നാടിന് ഒരു പ്രയോജനവുമില്ലെന്നും ചെന്നിത്തല ഹരിപ്പാട് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top