കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ ;രമേശ് ചെന്നിത്തല ഡല്‍ഹിയില്‍; ഖര്‍ഗെയുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമം.

ന്യുഡൽഹി : മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഡല്‍ഹിയില്‍. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായുള്ള കൂടിക്കാഴ്ചയ്ക്ക് രമേശ് ചെന്നിത്തല ശ്രമിക്കുന്നു. മഹാരാഷ്ട്രയിലെ ഡിസിസി അധ്യക്ഷന്മാരെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കാണ് രമേശ് ചെന്നിത്തല ഡല്‍ഹിയിലെത്തിയത്. രാഹുല്‍ ഗാന്ധിയുമായും ചെന്നിത്തല കൂടിക്കാഴ്ച നടത്തിയേക്കും.

തിരഞ്ഞെടുപ്പ് ഫലം വരാന്‍ വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേയുള്ള ഈ ഡല്‍ഹി സന്ദര്‍ശനത്തിന് രാഷ്ട്രീയ പ്രാധാന്യം ഏറെയാണ്. ഇന്നലെ വൈകീട്ടാണ് രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിയിലെത്തിയത്. ഇന്ന് മഹാരാഷ്ട്രയിലെ നേതാക്കളെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട യോഗങ്ങളില്‍ അദ്ദേഹം പങ്കെടുക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top