കോണ്‍ഗ്രസിനെ പ്രതിക്കൂട്ടിലാക്കി? നന്ദകുമാറിന്റെ വെളിപ്പെടുത്തലില്‍ വിരല്‍ചൂണ്ടുന്നത് രമേശ് ചെന്നിത്തലയിലേക്കും തിരുവഞ്ചൂര്‍ രാധാകൃഷ്ണനിലേക്കും?

ദല്ലാള്‍ നന്ദകുമാറിന്റെ വെളിപ്പെടുത്തല്‍ കോണ്‍ഗ്രസിനെ പ്രതിക്കൂട്ടിലാക്കി.കോണ്‍ഗ്രസിലെ രണ്ട് മുന്‍ ആഭ്യന്തരമന്ത്രിമാര്‍ സോളാര്‍ കേസ് കലാപത്തില്‍ എത്തണമെന്ന് ആഗ്രഹിച്ചിരുന്നെന്നും ഉമ്മന്‍ ചാണ്ടി തേജോവധത്തിന് കാരണം അവരുടെ മുഖ്യമന്ത്രി പദവി മോഹമാണെന്നും നന്ദകുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നന്ദകുമാറിന്റെ വെളിപ്പെടുത്തല്‍ വിരല്‍ചൂണ്ടുന്നത് മുന്‍പ് ആഭ്യന്തര മന്ത്രി സ്ഥാനം വഹിച്ചിരുന്ന രമേശ് ചെന്നിത്തലയിലേക്കും തിരുവഞ്ചൂര്‍ രാധാകൃഷ്ണനിലേക്കുമാകാമെന്നാണ് സംശയിക്കുന്നത്.

തന്നെ സമീപിച്ചവരുടെ വിവരങ്ങളും തെളിവുകളും തന്റെ പക്കലുണ്ടെന്നും, അവരെല്ലാം മുന്‍ അഭ്യന്തര മന്ത്രിമാരുടെ അടുത്തുള്ള വ്യക്തികളുമാണെന്നാണ് നന്ദകുമാറിന്റെ പ്രതികരണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘2016 ഫെബ്രുവരി മാസം സോളാര്‍ കേസില്‍ പരാതിക്കാരി ഉമ്മന്‍ ചാണ്ടിക്കെതിരെ എഴുതിയ കത്തിനെ കുറിച്ച് വ്യക്തമായി അന്വേഷിക്കാന്‍ വി.എസ്അച്യുതാനന്ദന്‍ എന്നോട് ആവശ്യപ്പെട്ടു. അതിന്റെ അടിസ്ഥാനത്തില്‍ ഞാന്‍ ശരണ്യ മനോജിനെ ഫോണില്‍ ബന്ധപ്പെടുകയും, അദ്ദേഹം എറണാകുളത്ത് വന്ന് ഉമ്മന്‍ ചാണ്ടിയുടെ പേരുള്ള കത്ത് അടക്കം ഒരു ഡസന്‍ കത്തുകള്‍ എനിക്ക് തന്നു. ഈ കത്ത് കിട്ടിയപ്പോള്‍ തന്നെ അത് വി.എസിനെ കാണിക്കുകയും അന്നത്തെ പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനെ കാണിക്കുകയും ചെയ്തു. ഈ കത്തിനെ കുറിച്ച് സംസാരിച്ചു. അതിന് ശേഷമാണ് എനിക്കറിയാവുന്ന മാധ്യമ പ്രവര്‍ത്തകനെ കത്ത് ഏല്‍പ്പിക്കുന്നത്’- നന്ദകുമാര്‍ പറഞ്ഞു.

Top