തെരുവുനായ്ക്കളെ കൊല്ലുന്നത് മണ്ടത്തരമെന്ന് പറഞ്ഞ മനേകാ ഗാന്ധിക്ക് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസിലാകില്ലെന്ന് രമേശ് ചെന്നിത്തല

Ramesh-Chennithala

തിരുവനന്തപുരം: മനേകാ ഗാന്ധിക്കെതിരെ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെത്തി. സ്ത്രീ കൊല്ലപ്പെട്ട സംഭവത്തില്‍ തെരുവുനായ്ക്കളെ കൊല്ലുന്നത് മണ്ടത്തരമെന്ന് പറഞ്ഞ മനേകാ ഗാന്ധിക്ക് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസിലാകില്ലെന്ന് രമേശ് ചെന്നിത്തല പറയുന്നു.

തെരുവുനായ ശല്യം നേരിടാന്‍ അടിയന്തര നടപടിയെടുക്കണമെന്ന് ചെന്നിത്തല പറഞ്ഞു. ശിലുവമ്മയുടെ കുടുംബത്തിന് പത്തുലക്ഷം രൂപ അടിയന്തര ധനസഹായം നല്‍കണം. സൗജന്യമായി വീടുവച്ചു നല്‍കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

തെരുവു നായ്ക്കളെ കൊല്ലുന്നതുകൊണ്ടു കേരളത്തില്‍ പട്ടികടി കുറയില്ലെന്നു കേന്ദ്ര ശിശുവികസന വകുപ്പുമന്ത്രി മേനക ഗാന്ധി പറഞ്ഞിരുന്നു. 60 വര്‍ഷമായി നായ്ക്കളെ കൊന്നൊടുക്കിവന്ന സംസ്ഥാനം എന്തു നേടി. ബീച്ചിലേക്കുപോയ സ്ത്രീയുടെ കൈവശം എന്തോ മാംസഭാഗം ഉണ്ടായിരുന്നിരിക്കണം. വെറുതെ നായ്ക്കള്‍ ആക്രമിക്കില്ലെന്നും ‘ദ് വീക്കിന്’ അനുവദിച്ച അഭിമുഖത്തില്‍ അവര്‍ പറഞ്ഞിരുന്നു.

തിരുവനന്തപുരം പുല്ലുവിളയില്‍ തെരുവുനായ്ക്കൂട്ടം അറുപത്തഞ്ചുകാരിയെ കടിച്ചുകീറി കൊന്നതിനെ തുടര്‍ന്നു പ്രദേശത്തെ തെരുവുനായ്ക്കളെ കൊല്ലാന്‍ പഞ്ചായത്ത് ഉത്തരവിട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു മേനക ഗാന്ധിയുടെ പ്രതികരണം.

Top