വൃദ്ധസദനമാകുന്ന ഇന്ദിരാഭവന്‍ !..4 വർക്കിങ് പ്രസിഡണ്ടും,8 വൈസ്‌ പ്രസിഡന്റുമാരും!!ഓർമ്മശക്തികൂട്ടാൻ സന്തോഷ് ബ്രഹ്മി കൊടുക്കണമെന്ന് സോഷ്യൽ മീഡിയ . കെ.പി.സി.സി. പുനഃസംഘടന പൊളിക്കും

തിരുവനന്തപുരം :കെ.പി.സി.സി. പുനഃസംഘടന ലിസ്റ്റ് കാണുമ്പോൾ പിണറായി വിജയനും ഇടതുപക്ഷവും ഉള്ളിൽ ചിരിക്കുമ്പോൾ സോഷ്യൽ മീഡിയ ആർത്തുചിരിക്കയാണ് .ഓർമയ്ക്കും ബുദ്ധിക്കും സന്തോഷ് ബ്രഹ്മി കച്ചവടം ഇന്ദിരാഭവനിൽ പൊളിക്കും .ഡിമെൻഷ്യ ബാധിച്ച വൃദ്ധസദനം ആയ കെപിസിസിക്ക് ഓരോ ഭാരവാഹിക്കും വീൽ ചെയറും ഒരു കെയർ അസിസ്റ്റന്റും കൂടി നിയമിക്കേണ്ട ഗതികേടിലാണ് പുതിയ പുനഃസംഘടന ലിസ്റ്റിലൂടെ .പി.പി.തങ്കച്ചനും വയലാർ രവിക്കും ടി.എച്ച് മുസ്ഫക്കും കൂടി സ്ഥാനം കൊടുക്കണം എന്നും കോൺഗ്രസ് പ്രവർത്തകരും നേതാക്കളും ആവശ്യം ഉന്നയിച്ച് രംഗത്ത് എത്തി.
നിയമസഭാ തെരഞ്ഞെടുപ്പ്‌ ലക്ഷ്യമിട്ടുള്ളത് എന്ന് പറഞ്ഞു കെ.പി.സി.സി. പുനഃസംഘടനയില്‍നിന്നു യുവാക്കള്‍ പുറത്ത്‌.എല്ലാം ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും വീതം വെച്ചുകഴിഞ്ഞു .പട്ടികക്ക് അഭംഗിയായി ഒരു 33 കാരനും ഒരു ൪൦ വയസുകാരനും പട്ടികയിൽ കടന്നുകൂടി ..ബാക്കിയെല്ലാം 65-75 വയസുള്ള വയോധികര്‍. ഷഷ്‌ടിപൂര്‍ത്തി പിന്നിടാത്തവര്‍ നാലുപേര്‍ മാത്രം!..

കെ.എസ്‌.യു. മുന്‍ പ്രസിഡന്റ്‌ വി.എസ്‌. ജോയി(33)യാണു പട്ടികയിലെ “ബേബി”. പുതിയ രണ്ടു വര്‍ക്കിങ്‌ പ്രസിഡന്റുമാരായി 55 വയസുള്ള വി.ഡി. സതീശനെയും 70 വയസുള്ള തമ്പാനൂര്‍ രവിയേയുമാണ്‌ ഉള്‍പ്പെടുത്തിയത്‌. എം.പിമാരായ കൊടിക്കുന്നില്‍ സുരേഷിനെയും കെ. സുധാകരനെയും വര്‍ക്കിങ്‌ പ്രസിഡന്റുമാരായി നിലനിര്‍ത്തുകയും ചെയ്‌തു. ജനറല്‍ സെക്രട്ടറിമാരുടെ പട്ടികയില്‍ മുന്‍ഭാരവാഹികളും ജനപ്രതിനിധികളുമല്ലാതെ പുതുമുഖങ്ങള്‍ തുലോം തുച്‌ഛം. ഗ്രൂപ്പുകള്‍ നിര്‍ദേശിച്ചവരെ അതേപടി ഉള്‍പ്പെടുത്തിയാണു പട്ടിക ഹൈക്കമാന്‍ഡിനു കൈമാറിയത്‌.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പുതുതായി എട്ടു വൈസ്‌ പ്രസിഡന്റുമാരെ നിര്‍ദേശിച്ചതില്‍ എ, ഐ ഗ്രൂപ്പുകള്‍ നാലുവീതം പങ്കുവച്ചു. (ശൂരനാട്‌ രാജശേഖരന്‍, വര്‍ക്കല കഹാര്‍, അടൂര്‍ പ്രകാശ്‌ എം.പി, ജോസഫ്‌ വാഴയ്‌ക്കന്‍, കെ.സി. റോസക്കുട്ടി, കെ.പി. ധനപാലന്‍, മുന്‍മന്ത്രിമാരായ വി.എസ്‌. ശിവകുമാര്‍, കെ. ബാബു). ട്രഷററായി എ ഗ്രൂപ്പുകാരനും എഴുപത്തിനാലുകാരനുമായ കെ.കെ. കൊച്ചുമുഹമ്മദിന്റെ പേരാണു നിര്‍ദേശിച്ചിരിക്കുന്നത്‌. ജനറല്‍ സെക്രട്ടറി സ്‌ഥാനത്തേക്ക്‌ എ ഗ്രൂപ്പ്‌ നല്‍കിയ പട്ടികയില്‍ വി.എ. കരീം, പാലോട്‌ രവി, വര്‍ക്കല കഹാര്‍, ജി. പ്രതാപവര്‍മ തമ്പാന്‍, ഷാനവാസ്‌ ഖാന്‍, കെ.സി. അബു, മുഹമ്മദ്‌ കുഞ്ഞി, ഡൊമനിക്‌ പ്രസന്റേഷന്‍, അബ്‌ദുള്‍ മുത്തലിബ്‌, പി. മാധവന്‍, സദാശിവന്‍ നായര്‍, റോയ്‌ കെ. പൗലോസ്‌, കുര്യന്‍ ജോയി, വി.എസ്‌. ജോയി, എഴുകോണ്‍ നാരായണന്‍, എന്നിവരാണുള്ളത്‌.

കരകുളം കൃഷ്‌ണപിള്ള, എന്‍. സുബ്രഹ്‌മണ്യന്‍, വി.ജെ. പൗലോസ്‌, കെ.പി. കുഞ്ഞിക്കണ്ണന്‍, കെ. സുരേന്ദ്രന്‍, പത്മജാ വേണുഗോപാല്‍, രമണി പി. നായര്‍, നീലകണ്‌ഠന്‍, സജീവ്‌ മാറോളി, എ.എ. ഷുക്കൂര്‍, പി.എം. നിയാസ്‌, കെ.പി. അനില്‍കുമാര്‍, സി.ആര്‍. മഹേഷ്‌. എന്നിവരാണ്‌ ഐ ഗ്രൂപ്പ്‌ പട്ടികയിലുള്ളത്‌. ഇതില്‍ മഹേഷും അനില്‍കുമാറും 51 വയസില്‍ താഴെയുള്ളവരാണ്‌. ബാക്കിയുള്ളവര്‍ 62-76 വയസുകാര്‍. വി.എം. സുധീരന്റെ പ്രതിനിധികളായി ജനറല്‍ സെക്രട്ടറി സ്‌ഥാനത്തേക്കു ടോമി കല്ലാനി, ജോണ്‍സണ്‍ എബ്രഹാം എന്നിവരാണുള്ളത്‌. ഇരുവര്‍ക്കും 65-ല്‍ താഴെ പ്രായം. ഡി. സുഗതന്‍ (71) പി.സി. ചാക്കോയുടെ പ്രതിനിധിയായി പട്ടികയിലുണ്ട്‌.31 ജനറല്‍ സെക്രട്ടറിമാര്‍ പുതിയ ഭാരവാഹി പട്ടികയിലുണ്ട്. എ ഗ്രൂപ്പിന് 15, ഐ ഗ്രൂപ്പിന് 13, രണ്ട് ഗ്രൂപ്പിലും പെടാത്ത മൂന്നു പേര്‍ എന്നിങ്ങനെയാണ് പട്ടിക വിഭജിച്ചിരിക്കുന്നത്.

Top