തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിക്ക് മുന്നില്‍ രാഹുല്‍ ഗാന്ധിയും ഹൈക്കമാണ്ടും മുട്ടുമടക്കുന്നു. ആകെ പ്രതീഷയുള്ള കേരളത്തില്‍ കോണ്‍ഗ്രസിന് ഏക പ്രതീഷ ഉമ്മന്‍ ചാണ്ടിയിലും എന്ന ചിന്തയില്‍ എല്ലാം ഉമ്മന്‍ ചാണ്ടിക്ക് മുന്നിലും ന്യുനപക്ഷ പ്രീണനത്തിനായും പാര്-ട്ടി അടിയറ വെക്കുന്നതായി സൂചന .അതിനുള്ള ശക്തമായ ചരടുവലികളുമായി എ.കെ ആന്റണ്ടിയും .ഉടനെ തന്നെ കെ.പി.സി.സി പ്രസിഡണ്ട് സ്ഥാനത്തിന് മാറ്റം വരുത്തണ്ട എന്നും സംഘടനാ തെരഞ്ഞെടുപ്പ് വരെ കെപിസസിയുടെ താല്‍കാലി അധ്യക്ഷനായി എംഎം ഹസ്സനെ തുടരാനുള്ള അനുമതിയും കൊടുക്കുമെന്ന് സൂചന. ഹസനെ നീക്കരുതെന്ന ഉമ്മന്‍ ചാണ്ടിയുടെ കര്-ശന നിര്‍ദ്ദേശം ഹൈക്കമാണ്ട് അംഗീകരിക്കാനാണ് തീരുമാനം. കോണ്‍ഗ്രസിലെ എ വിഭാഗത്തെ പിണക്കിയാല്‍ തിരിച്ചടിയുണ്ടാകുമെന്ന എകെ ആന്റണിയുടെ അഭിപ്രായം പരിഗണിച്ചാണ് ഈ തീരുമാനമെന്നും പറയപ്പെടുന്നു.കെവി തോമസിനെ കെപിസിസിയുടെ അധ്യക്ഷനായി നിയമിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാണ്ട് ശ്രമിച്ചിരുന്നു. ഇതിന്റെ ഭാഗമായി കെപിസിസി അധ്യക്ഷനാക്കാന്‍ ചരടുവലികള്‍ നടത്തിയ കെ സി വേണുഗോപാലിനെ എഐസിസി ജനറല്‍ സെക്രട്ടറിയുമാക്കി. എന്നാല്‍ സംഘടനാ തെരഞ്ഞെടുപ്പ് തുടരും വരെ മാറ്റം വേണ്ടെന്ന് ഉമ്മന്‍ ചാണ്ടി കര്‍ശന നിലപാട് എടുത്തു. ഇതിനോട് വഴങ്ങാനാണ് സാധ്യത. അതിനിടെ വിഷയത്തില്‍ തന്ത്രപരമായ മൗനം ഐ ഗ്രൂപ്പ് തുടരുകയുമാണ്.കെവി തോമസിനേയോ കെസി വേണുഗോപാലിനേയോ കെപിസിസി അധ്യക്ഷനാക്കാനായിരുന്നു രാഹുല്‍ ഗാന്ധിയുടെ തീരുമാനം.എന്നാല്‍ കെവി തോമസിനെ സോണിയാഗാന്ധി പിന്തുണച്ചതോടെ കെസിയുടെ സാധ്യത അടഞ്ഞു. ഈ പശ്ചാത്തലത്തിലാണ് കെസിയെ കര്‍ണാടകയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയാക്കിയത്. കെവി തോമസിനെ പ്രസിഡന്റാക്കാനും രാഹുല്‍ തീരുമാനിച്ചു. ഇതിനിടെയാണ് ഉമ്മന്‍ ചാണ്ടിയെ പിണക്കരുതെന്ന ഉപദേശം ആന്റണിയുടെ ഭാഗത്ത് നിന്ന് എത്തിയത്. ഉമ്മന്‍ ചാണ്ടിയെ പിണക്കിയാല്‍ അത് സംഘടനാപരമായി വലിയ തിരിച്ചടിയാകും. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം കോണ്‍ഗ്രസിന് അനുകൂലമാണ്. ഇതിനെ ബാധിക്കുന്ന തീരുമാനം എടുക്കരുതെന്നായിരുന്നു ആന്റണിയുടെ പക്ഷം. ശശി തരൂരാകട്ടെ ഉമ്മന്‍ ചാണ്ടിയെ തന്നെ ഉടന്‍ കെപിസിസി അധ്യക്ഷനാക്കണമെന്നും ആവശ്യപ്പെട്ടു. ഉമ്മന്‍ ചാണ്ടിയുടെ നിലപാട് കേരള രാഷ്ട്രീയത്തില്‍ നിര്‍ണ്ണായകമാണെന്ന് തരൂരും നിലപാട് എടുത്തു.
കെപിസിസി അധ്യക്ഷ സ്ഥാനം ഉമ്മന്‍ ചാണ്ടിക്ക് നല്‍കാമെന്ന് രാഹുല്‍ സമ്മതിച്ചിരുന്നു. എന്നാല്‍ സ്ഥാനം ഏറ്റെടുക്കാന്‍ ഉമ്മന്‍ ചാണ്ടി വിസമിതിച്ചു. സംഘടനാ തെരഞ്ഞെടുപ്പ് വരെ ഹസന്‍ തുടരട്ടേയെന്ന് താന്‍ പരസ്യ നിലപാട് എടുത്തതാണെന്നും അതില്‍ നിന്ന് പിന്നോട്ട് പോകില്ലെന്നും ഉമ്മന്‍ ചാണ്ടി ആവര്‍ത്തിച്ചു. ഇതോടെയാണ് ഹൈക്കമാണ്ട് വെട്ടിലായത്. ഉമ്മന്‍ ചാണ്ടിയെ തള്ളി കെ വി തോമസിനെ കെപിസിസിയില്‍ നിയോഗിച്ചാല്‍ ബുദ്ധിമുട്ടാകുമെന്ന് ഹൈക്കമാണ്ട് തിരിച്ചറിയുകയാണ്. അതുകൊണ്ട് തന്നെ ഉമ്മന്‍ ചാണ്ടിയുടെ അംഗീകാരത്തോടെ കെവി തോമസിനെ നിയമിക്കാനാണ് നീക്കം. എന്നാല്‍ എ ഗ്രൂപ്പിന് അവകാശപ്പെട്ടതാണ് കെപിസിസി അധ്യക്ഷ സ്ഥാനമെന്നും അവിടെ മറ്റാരും വരുന്നതിനെ അംഗീകരിക്കില്ലെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി കഴിഞ്ഞു. സമവായത്തിലൂടെ പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തല എത്തി. അതുകൊണ്ട് തന്നെ കെപിസിസി അധ്യക്ഷ സ്ഥാനം എ ഗ്രൂപ്പിനെന്നാണ് നിലപാട്.
ഇനി സംഘടനാ തെരഞ്ഞെടുപ്പ് നടത്തുന്നതിനേയും ഉമ്മന്‍ ചാണ്ടി എതിര്‍ക്കുന്നില്ല. അതുണ്ടായാലും എ ഗ്രൂപ്പ് നേടുമെന്നാണ് വിലയിരുത്തല്‍. ബെന്നി ബെഹന്നാനേയോ കെസി ജോസഫിനേയോ കെപിസിസി അധ്യക്ഷനാക്കാനാണ് കരുനീക്കം. ഇതിലൂടെ സാമുദായിക പരിഗണനകള്‍ ശരിയായി വരുമെന്നും ഉമ്മന്‍ ചാണ്ടി പറയുന്നു. ഏതായാലും താന്‍ കെപിസിസി അധ്യക്ഷ സ്ഥാനത്തിനില്ലെന്ന് ഉമ്മന്‍ ചാണ്ടിയുടെ പക്ഷം. മുഖ്യമന്ത്രി പദം ലക്ഷ്യമിട്ടാണ് ഉമ്മന്‍ ചാണ്ടി ഇങ്ങനെ ചെയ്യുന്നതെന്നാണ് മറു വിഭാഗങ്ങള്‍ വിലയിരുത്തുന്നത്. സംഘടനാ തെരഞ്ഞെടുപ്പിലൂടെ എ ഗ്രൂപ്പ് കെപിസിസി അധ്യക്ഷ സ്ഥാനത്ത് എത്തിയാല്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കക്ഷി നേതാവിനേയും എംഎല്‍എമാര്‍ക്കിടയില്‍ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കണമെന്ന നിലപാടിലേക്ക് കാര്യങ്ങള്‍ എത്തിക്കുമത്രേ. ഇത് ഉമ്മന്‍ ചാണ്ടിക്ക് അനുകൂലമാകും. അങ്ങനെ മുഖ്യമന്ത്രി കസേരയില്‍ തിരിച്ചെത്താമെന്നാണ് ഉമ്മന്‍ ചാണ്ടിയുടെ കണക്ക് കൂട്ടലെന്നാണ് വിലയിരുത്തല്‍.
വി എം സുധീരന്‍ കെപിസിസി അധ്യക്ഷനായിരിക്കെ ഉമ്മന്‍ ചാണ്ടിയുടെ നിര്‍ദ്ദേശങ്ങളെ പാടെ തള്ളിയാണ് ഡിസിസി അധ്യക്ഷന്മാരെ പ്രഖ്യാപിച്ചത്. അന്ന് ഉമ്മന്‍ ചാണ്ടി സമ്പൂര്‍ണ്ണ നിസ്സഹകരണം പ്രഖ്യാപിച്ചു. ഇതോടെ വെട്ടിലായത് ഹൈക്കമാണ്ടായിരുന്നു. രാഹുല്‍ ഗാന്ധി നേരിട്ട് വിളിച്ച് ചര്‍ച്ച നടത്തിയാണ് ഉമ്മന്‍ ചാണ്ടിയെ അനുനയിപ്പിച്ചത്. കെപിസിസി അധ്യക്ഷ സ്ഥാനത്ത് കെവി തോമസ് എത്തിയാലും എ ഗ്രൂപ്പ് ഈ തന്ത്രം പയറ്റും. ഐ ഗ്രൂപ്പിനും തോമസിനോട് താല്‍പ്പര്യമില്ല. ഇത് സംഘടനയെ ദുര്‍ബലമാക്കും. അതുകൊണ്ട് തന്നെ കരുതലോടെ തീരുമാനം എടുക്കാനാണ് ആന്റണിയുടെ ഉപദേശം. ഹസന്‍ തുടരുന്നതിനോട് ആന്റണിക്കും എതിര്‍പ്പില്ല. ഇപ്പോഴത്തേതിനെ താല്‍കാലിക സംവിധാനമായി നിലനിര്‍ത്താമെന്നാണ് ആന്റണിയുടെ പക്ഷം. ഈ നിലപാടാണ് കെവി തോമസിന്റെ സാധ്യതകളെ മങ്ങലേല്‍പ്പിക്കുന്നത്.
ഇതിനിടെയിലും സോണിയാ ഗാന്ധിയുമായുള്ള അടുപ്പം മുതലെടുത്ത് കെപിസിസി അധ്യക്ഷനാകാന്‍ കെവി തോമസ് ചരട് വലികള്‍ സജീവമാക്കിയിട്ടുണ്ട്. സംഘടനാ തെരഞ്ഞെടുപ്പിനൊടുവില്‍ തന്നെ സമവായത്തിലൂടെ പ്രസിഡന്റാക്കണമെന്നാണ് ആവശ്യം. ഗ്രൂപ്പുകള്‍ക്ക് അതീതമായ തീരുമാനത്തിന് വി എം സുധീരനും തോമസിനൊപ്പമുണ്ട്. എന്നാല്‍ അത് തീകൊണ്ടുള്ള കളിയാകുമോ എന്ന് രാഹുല്‍ ഭയക്കുന്നു. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കുറഞ്ഞത് 14 സീറ്റുകള്‍ കേരളത്തില്‍ നിന്ന് ലഭിക്കുമെന്നാണ് ഹൈക്കമാണ്ട് വിലയിരുത്തല്‍. ഉമ്മന്‍ ചാണ്ടിയെ പിണക്കിയാല്‍ ഈ ലക്ഷ്യങ്ങള്‍ തെറ്റുമെന്ന് രാഹുലിനെ മുതിര്‍ന്ന നേതാക്കള്‍ അറിയിച്ചിട്ടുമുണ്ട്. ഇതോടെയാണ് കേരള കാര്യത്തില്‍ തീരുമാനം വൈകുന്നത്.കെപിസിസി പ്രസിഡന്റ് നിയമനവുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധിയുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുല്‍ വാസ്നിക് ചര്‍ച്ച നടത്തി സാധ്യതാ പട്ടിക തയ്യാറാക്കിയിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ.വി തോമസ്, വി.ഡി സതീശന്‍, കെ.സി വേണുഗോപാല്‍ എന്നിവര്‍ ഉള്‍പ്പെട്ട പട്ടികയാണ് കൈമാറിയത്. ഇക്കാര്യത്തില്‍ കേരളത്തിലെ നേതാക്കളുമായി ചര്‍ച്ചയും നടത്തി. ഇതിനിടെയാണ് സോണിയാ ഗാന്ധി കെവി തോമസിനായി രംഗത്ത് വന്നത്. മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പ് സമയമായതുകൊണ്ടാണ് ഒഴിവുണ്ടായിരുന്ന കെപിസിസി പ്രസിഡന്റിന്റെ ചുമതല മുതിര്‍ന്ന വൈസ് പ്രസിഡന്റ് എന്ന നിലയില്‍ എം.എം. ഹസ്സന് കൈമാറിയത്. എന്നാല്‍ അതില്‍ മാറ്റം വേണമെന്ന ആവശ്യം പലഭാഗത്തുനിന്നും ആവശ്യമുണ്ടായിരുന്നു.സംഘടനാതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഉടന്‍ ആരെയെങ്കിലും പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവരണമോയെന്ന ആശങ്ക തുടക്കം മുതലേ സജീവമായിരുന്നു. സമ്പൂര്‍ണ്ണമായി തെരഞ്ഞെടുപ്പ് ആവശ്യമില്ലെന്ന നിലപാടാണ് പൊതുവേ നേതാക്കള്‍ സ്വീകരിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ബൂത്ത് തലത്തില്‍ മാത്രമായിരിക്കും നിശ്ചയിച്ചരീതിയില്‍ തെരഞ്ഞെടുപ്പ് നടക്കുക.