സുധാകരനെതിരെ നേതാക്കൾ .കോൺഗ്രസിൽ പൊട്ടിത്തെറി .പ്രവര്‍ത്തനം അവസാനിപ്പിച്ചവര്‍ വരെ ഡിസിസി അധ്യക്ഷപട്ടികയില്‍’; കെപിസിസിക്കെതിരെ എംപിമാര്‍; തരൂരും അടൂര്‍പ്രകാശും വിട്ടുനിന്നു

കൊച്ചി: കോൺഗ്രസിൽ പ്രതിസന്ധി ശക്തമാകുന്നു .ലീഗിൽ പൊട്ടിത്തെറി.യുഡിഎഫ് നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെടുകയാണ് .സംസ്ഥാനത്ത് കോണ്‍ഗ്രസ് പുന:സംഘടന നടക്കാത്തതില്‍ ഒരു വിഭാഗം നേതാക്കള്‍ അസംതൃപ്തരാണ്. ഈ അസംതൃപ്തി ഹൈക്കമാന്‍ഡിന് മുന്നില്‍ എത്തുകയും ചെയ്തിട്ടുണ്ട്. പെട്ടെന്ന് പുന:സംഘടന പൂര്‍ത്തിയാക്കപ്പെടണം എന്നതാണ് ഹൈക്കമാന്‍ഡിന്റേയും താത്പര്യം.അതിനിടെ
കെപിസിസി നേതൃത്വത്തിനെതിരെ ഹൈക്കമാന്‍ഡിന് സംസ്ഥാനത്തെ കോണ്‍ഗ്രസ് എംപിമാരുടെ പരാതി. പുനഃസംഘടനയില്‍ എംപിമാരുടെ അഭിപ്രായം പരിഗണിക്കുന്നില്ലെന്നാണ്പ്രധാന ആക്ഷേപം.

രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ചവരെ ഡിസിസി അധ്യക്ഷന്മാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതിലെ അതൃപ്തിയും എംപിമാര്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിനെ നേരില്‍ കണ്ടാണ് എംപിമാര്‍ കെപിസിസി നേതൃത്വത്തിനെതിരെ പരാതിപ്പെട്ടത്. പുതിയ നേതൃത്വം തങ്ങളുടെ അഭിപ്രായം മാനിക്കുന്നില്ലെന്നാണ് പ്രധാന പരാതി. പുനഃസംഘടനയുമായി ബന്ധപ്പെട്ട് നേതൃത്വം എംപിമാരുമായി വേണ്ടത്ര ചര്‍ച്ച നടത്തുന്നില്ലെന്ന പരാതിയും ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സജീവ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ച പ്രവര്‍ത്തകനെ ഡിസിസി അധ്യക്ഷ പദവിയിലേക്ക് പരിഗണിക്കുന്നതില്‍ കോഴിക്കോട് എംപി എം.കെ രാഘവന്‍ ഹൈക്കമാന്റിനെ പ്രതിഷേധം അറിയിച്ചു. അഞ്ച് വര്‍ഷത്തിലേറെയായി സംഘടനാ പ്രവര്‍ത്തനത്തില്‍ നിന്നും മാറിനില്‍ക്കുന്ന മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ ഡിസിസി അധ്യക്ഷനായി നിയമിക്കാന്‍ കെ സുധാകരന്‍ ശ്രമിക്കുന്നുവെന്നാണ് പരാതി.

അതേസമയം നിലവില്‍ തയ്യാറാക്കിയ ഡിസിസി അധ്യക്ഷന്മാരുടെ പ്രാഥമിക പട്ടിക അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് ഭൂരിഭാഗം എംപിമാരും. ശശി തരൂര്‍, അടൂര്‍പ്രകാശ് ഒഴികെയുള്ള എല്ലാ എംപിമാരും താരീഖ് അന്‍വറുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. പരാതികള്‍ പരിശോധിക്കാമെന്ന് താരിഖ് അന്‍വര്‍ എംപിമാര്‍ക്ക് ഉറപ്പു നല്‍കിയതായാണ് സൂചന. അതിനിടയില്‍ പുനസംഘടനയില്‍ എംഎല്‍എമാരുടെയും മുതിര്‍ന്ന നേതാക്കളുടെയും അഭിപ്രായം ആരാഞ്ഞ കെപിസിസി നേതൃത്വം പ്രാഥമിക പട്ടികയുമായി 13 ന് ദില്ലിക്ക് തിരിക്കും. അന്തിമ ചര്‍ച്ചകള്‍ താരിഖ് അന്‍വ്വറിന്റെ സാന്നിധ്യത്തില്‍ ദില്ലിയിലാണ് നടക്കുക. ഓണത്തിന് മുമ്പ് ഡിസിസി അധ്യക്ഷന്മാരെ പ്രഖ്യാപിക്കാനാണ് പുതിയ നേതൃത്വത്തിന്റെ നീക്കം. അതിനുപിന്നാലെ കെപിസിസി പുനഃസംഘടന യുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടങ്ങാനാണ് തീരുമാനം. ഇതിനിടയിലാണ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് കെപിസിസിയ്‌ക്കെതിരെ എംപി മാര്‍ ഹൈക്കമാന്‍ഡിന് പരാതി നല്‍കിയത്.

പ്രശ്‌നങ്ങളില്ലാതെ എങ്ങനെ പുന:സംഘടന നടത്താം എന്ന് കോണ്‍ഗ്രസ് നേതൃത്വം അങ്കലാപ്പില്‍ ആയി നില്‍ക്കുമ്പോള്‍ ആണ് പ്രധാന ഘടകകക്ഷിയായി മുസ്ലീം ലീഗില്‍ കടുത്ത പ്രശ്‌നങ്ങള്‍ ഉടലെടുത്തിരിക്കുന്നത്. മുസ്ലീം ലീഗിന്റെ ആഭ്യന്തര പ്രശ്‌നങ്ങള്‍ എന്ന് പറഞ്ഞ് കൈയ്യൊഴിയാന്‍ പോലും ആകാത്ത നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. കോണ്‍ഗ്രസ് എന്ത് ചെയ്യും?

Top