ന്യൂഡൽഹി : മുസ്ലിം സമുദായത്തിന്റെ ഹൃദയം കവർന്നുകൊണ്ട് കേരളത്തിൽ പിണറായി വിജയൻ ‘വിജയം ‘തീർത്ത് അതിശക്തനാകുമ്പോൾ കോൺഗ്രസ് പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ‘ഗ്രൂപ്പുകൾക്ക് മുന്നിൽ ‘സുല്ല് ‘പറഞ്ഞു.മുഖ്യമന്ത്രി കസേരക്ക് വേണ്ടിയുള്ള ഓട്ടത്തിൽ ആരാകും മുൻപിൽ എത്തുക എന്ന ഗ്രൂപ്പ് പോരാട്ടത്തിൽ മുല്ലപ്പള്ളി പുറത്തായി .കെപിസിസി പ്രസിഡന്റ് സ്ഥാനം ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ധാനം കൊടുത്ത ഔദാര്യം ആയി മാറി മുല്ലപ്പള്ളിയുടെ വാദങ്ങൾ എല്ലാം സറണ്ടർ ചെയ്തുകൊണ്ട് പുറത്ത് വരും എന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്ന കെപിസിസി ഭാരവാഹിപട്ടികയിലൂടെ .മനോരമ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് കെപിസിസി ഭാരവാഹിപട്ടികയില്‍ അന്തിമധാരണയായി എന്നാണു വിവരം . 90 മുതല്‍ 100 വരെ ഭാരവാഹികള്‍ പട്ടികയില്‍ ഇടംപിടിച്ചു. 30 ജനറല്‍ സെക്രട്ടറിമാരും 50 സെക്രട്ടറിമാരും പട്ടികയിൽ ഉൾപ്പെടുന്നു. ഒരാള്‍ക്ക് ഒരു പദവി എന്നമുല്ലപ്പള്ളിയുടെ കാറ്റും പിടുത്തം ആദര്ശപരിവേഷം വലിച്ചെറിഞ്ഞുകൊണ്ട് മുല്ലപ്പള്ളി ഒഴിവാക്കി. തൃശൂര്‍ ഡിസിസി അധ്യക്ഷനെയും ഇതോടൊപ്പം പ്രഖ്യാപിക്കും.
ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂക
കെപിസിസി പുനഃസംഘടനയിൽ ഒരാൾക്ക് ഒരു പദവിയെച്ചൊല്ലി തർക്കം രൂക്ഷമായിരുന്നു.എംപിമാരായ കെ.സുധാകരനും കൊടിക്കുന്നിൽ സുരേഷിനും വർക്കിങ് പ്രസിഡന്റുമാരായി തുടരാമെങ്കിൽ എംഎൽഎമാർക്കും ഭാരവാഹികളാകാമെന്നായിരുന്നു ഐ പക്ഷത്തെ ഒരു വിഭാഗത്തിന്റെ നിലപാട്. എന്നാല്‍ ഇനി ഭാരവാഹികളാവുന്നവര്‍ക്കാണ് ഒറ്റപ്പദവി ബാധകമെന്നായിരുന്നു കൊടിക്കുന്നില്‍ സുരേഷിന്റെ പ്രതികരണം. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്‌നിക്കുമായി ചർച്ച നടത്തിയ നേതാക്കൾ തീരുമാനം ഹൈക്കമാന്‍ഡിനു വിടുകയായിരുന്നു.</p>
ഒരാൾക്ക് ഒരു പദവിയിൽ എന്ന നിലപാടിൽ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ഉറച്ചു നിന്നിരുന്നു. ഹൈക്കമാൻഡ് നിർദേശവും ഒരു പദവി എന്നുതന്നെയായിരുന്നു. എന്നാൽ വർക്കിങ് പ്രസിഡന്റുമാരായി കൊടിക്കുന്നിൽ സുരേഷും കെ.സുധാകരനും തുടരുമെന്ന സൂചന വന്നതാണ് പുതിയ തർക്കത്തിലേക്ക് വഴിവച്ചത്. ഭാരവാഹിപട്ടികയിൽ ഇടം പ്രതീക്ഷിച്ചിരുന്ന ഐ വിഭാഗം എംഎൽഎമാരായ വി.എസ്.ശിവകുമാർ, വി.ഡി.സതീശൻ, എ.പി.അനിൽകുമാർ എന്നിവർ സമ്മർദം ശക്തമാക്കി. സുധാകരനും കൊടിക്കുന്നിലിനും ഒരു നീതിയും മറ്റുള്ളവർക്ക് മറ്റൊരു നീതിയും അംഗീകരിക്കില്ലെന്നായിരുന്നു ഇവരുടെ നിലപാട്.