കൃപാസനം പത്രത്തിൻ്റെ ഡയറക്ടർ പനി പിടിച്ച് ആശുപത്രിയിൽ; അസുഖം വന്നാൽ ആസുപത്രിയിലാണ് പോകേണ്ടത് എന്ന് തെളിയിച്ച് അച്ചന് സ്തുതി

ആലപ്പുഴ: രോഗ സൗഖ്യത്തിനായി വിശ്വാസികൾ അരച്ച് കഴിക്കുകയും ദേഹത്ത് പുരട്ടുകയും ചെയ്ത് വിവാദത്തിലായ കൃപാസനം പത്രത്തിൻ്റെ ഡയറക്ടർ പനി ബാധിച്ച് ആശുപത്രിയിലായി.

കൃപാസനം ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാദര്‍ വി.പി ജോസഫ് വലിയവീട്ടിലിനെ കടുത്ത പനിയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആലപ്പുഴയിലെ സഹൃദയ ആശുപത്രിയിലാണ് കൃപാസനം അച്ചനെ പ്രവേശിപ്പിച്ചിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഭക്ഷണത്തില്‍ കൃപാസനം പത്രം അരച്ച് കലര്‍ത്തി കഴിച്ച യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് കൃപാസനം അച്ചന്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇതോടെ കൃപാസനം പത്രം സാക്ഷ്യം പങ്കുവെക്കാന്‍ മാത്രമേ ഉപയോഗിക്കാവൂ എന്നും രോഗശാന്തിക്കായി ഉപയോഗിക്കരുതെന്നും കൃപാസനം അച്ചന്‍ പറഞ്ഞിരുന്നു. പത്രം കത്തിച്ച് ശരീരത്തില്‍ പുരട്ടാന്‍ ആരെയും പ്രേത്സാഹിപ്പിക്കരുതെന്നും ഇദ്ദേഹം പറഞ്ഞിരുന്നു.

Top