വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച് കേസില്‍ പി.കൃഷ്ണദാസിന് ജാമ്യമില്ല; ജാമ്യാപേക്ഷ വടക്കാഞ്ചേരി കോടതി തള്ളി

വടക്കാഞ്ചേരി: ലക്കിടി കോളേജ് വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച കേസില്‍ നെഹ്രു കോളെജ് ഉടമയും കേസിലെ ഒന്നാം പ്രതിയുമായ കൃഷ്ണദാസ് ഉൾപ്പെടെ മൂന്നുപേർക്ക് ജാമ്യമില്ല. വടക്കാഞ്ചേരി കോടതിയാണ് കൃഷ്ണദാസിന് ജാമ്യം നിഷേധിച്ചത്. ജാമ്യം ലഭിച്ചാൽ ഉന്നത സ്വാതീനമുള്ള ഇവർ തെളിവ് നശിപ്പിക്കാൻ സത്യതയുണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. വിദ്യാർഥിയെ മർദിച്ച കേസിൽ വിയ്യൂർ ജയിലിൽ കഴിയുകയാണ് കൃഷ്ണദാസ്.

ലക്കിടി കോളെജിലെ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസില്‍ കൃഷ്ണദാസ് അടക്കം നാലുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്.തന്നെ മര്‍ദിച്ചെന്ന് കാട്ടിയായിരുന്നു ലക്കിടിയിലെ നെഹ്രു അക്കാദമിക് ലോ കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ സഹീറിന്റെ പരാതി. ലീഗല്‍ അഡൈ്വസര്‍ സുചിത്ര, പിആര്‍ഒ വല്‍സല കുമാര്‍, അധ്യാപകന്‍ സുകുമാരന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതില്‍ കൃഷ്ണദാസിന്റെ നിയമോപദേശകയ്ക്ക് ഇന്നലെ ജാമ്യം ലഭിച്ചിരുന്നു.തട്ടിക്കൊണ്ടു പോകല്‍, മര്‍ദ്ദനം, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങളാണ് കൃഷ്ണദാസിനെതിരെ ചുമത്തിയിരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോളേജില്‍ ബില്ല് നല്‍കാതെയുള്ള അനധികൃത പണപ്പിരിവും വെല്‍ഫെയര്‍ ഓഫീസര്‍മാരെ സംബന്ധിച്ചും സഹീര്‍ സുതാര്യകേരളം സ്റ്റുഡന്റ് ഗ്രീവന്‍സ് സെല്ലിലേക്ക് അയച്ച പരാതിയെ തുടര്‍ന്നാണ് ചെയര്‍മാന്റെയും പിആര്‍ഒ സഞ്ജിത്തിന്റെയും ക്രൂരമര്‍ദ്ദനത്തിന് ഇരയാകുന്നത്. അറസ്റ്റിനെത്തുടര്‍ന്ന് കൃഷ്ണദാസ് ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ജാമ്യാപേക്ഷ പരിഗണിക്കവെ കോടതി പൊലീസിനെ രൂക്ഷമായി ശകാരിച്ചിരുന്നു. ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കൃഷ്ണദാസിന് നേരത്തെ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു.

Top