കണ്ണൂർ :എട്ടു തവണ ഇരിക്കൂറിൽ വിജയച്ചത് തന്റെ മാസ്മരികമായ കഴിവുകൊണ്ട് മാത്രം എന്ന് കെ.സി ജോസഫ് എം എൽ എ .അഞ്ചു കൊല്ലത്തിൽ മാത്രം ഒരിക്കൽ മണ്ഡലത്തിൽ പോകുന്ന ഒരാൾക്ക് 8 തവണ വിജയിക്കാൻ ആകുമോ ?എത്ര ശക്തിദുർഘം ആണെങ്കിലും ഇത്ര തവണ വിജയിക്കാൻ ആകുമോ ?കോൺഗ്രസ് പാർട്ടിയുടെ ശക്തി കൊണ്ടല്ല വിജയിക്കുന്നത് .തന്റെ മാത്രം കഴിവുകൊണ്ടാണ് വിജയിക്കുന്നത് .കോൺഗ്രസിന്റെ ശക്തി കേന്ദ്രം ആയ കണ്ണൂർ തോറ്റു തുന്നം പാടിയില്ലേ എന്ന് ജോസഫ് ചോദിക്കുന്നു .
യുഡിഎഫിന്റെ കോട്ട അല്ലായിരുന്നോ കണ്ണൂർ എന്നും ജോസഫ് ചോദിക്കുന്നു.അവിടെ തോറ്റത് സ്ഥാനാർത്ഥിയുടെ കഴിവില്ലായ്മ എന്നത് ചൂണ്ടിക്കാട്ടി ‘തന്റെ മാത്രം കഴിവാണ് -താൻ എന്ന വ്യക്തിയുടെ കരിസ്മ ആണ് ഇരിക്കൂറിൽ എട്ടു തവണ വിജയിക്കാൻ ആയതെന്നു ജോസഫ് ചൂണ്ടി കാണിക്കുന്നു.പറഞ്ഞതിന്റെ സാരം പാർട്ടിയല്ല പ്രധാനം വ്യക്തി പ്രഭാവം എന്നാണു ഇരിക്കൂറിന്റെ എം എൽ എ ജോസഫ് ചൂണ്ടിക്കാണിക്കുന്നത്. അതുകൊണ്ട് മണ്ഡലത്തിൽ വരുന്നില്ല എന്ന വിമർശനം കാര്യമാക്കുന്നില്ല എന്നും ജോസഫ് പറയുന്നു.
കണ്ണൂർ തോൽവിയുടെ ജോസാഫ് ചോദിക്കുന്നതും ചൂണ്ടിക്കാണിക്കുന്നതും സുധാകരനെതിരെയുള്ള ഒളിയമ്പും കൂടിയാണ്.കെ സുധാകരന്റെ കോട്ടയാണ് കണ്ണൂർ .കണ്ണൂരിലെ ഗർജിക്കുന്ന സിംഹം എന്നൊക്കെ കോൺഗ്രസുകാർ പാണനെ പോലെ പാടി നടക്കുന്നതാണ് .പ്രവർത്തകർക്ക് ദൈവ തുല്യനാണ് കെ സുധാകരൻ .യുഡിഎഫിന്റെ ശക്തികേന്ദ്രമാണ് കണ്ണൂരും .എന്നാൽ കഴിഞ്ഞ തവണ സുധാകരൻ കണ്ണൂരിൽ നിന്നും ഓടി രക്ഷപ്പെട്ടു . പകരം വന്ന സതീശൻ പാച്ചേനിയും തൊറ്റു .അപ്പോൾ പാർട്ടിയല്ല ജോസഫ് എന്ന വ്യക്തി ഇരിക്കൂറിൽ വന്നില്ല എങ്കിലും വിജയിക്കും എന്നതാണ് ജോസഫ് ചൂണ്ടി കാണിക്കുന്നത് .എന്നാലും തന്റെ സ്വന്തം കഴിവുമാത്രമാണ് വിജയത്തിന് പിന്നിൽ എന്ന് പറയുന്ന ഒരേ ഒരു എം.എൽ എ ആയിരിക്കും കെ.സി ജോസഫ് .എങ്കിലും പാർട്ടിയെ തള്ളിപ്പറയുന്ന ഈ അഹംങ്കാരിയെ കോൺഗ്രസിൽ ഇനിയും വെച്ചുപൊറുപ്പിക്കാമോ എന്നാണു പ്രവർത്തകർ ചോദിക്കുന്നത് .
തന്നെ അപകീർത്തിപ്പെടുത്തുന്നു എന്ന് പറഞ്ഞു സ്വന്തം മണ്ഡലത്തിലെ വോട്ടർമാർക്ക് എതിരെ കേസ് കൊടുത്ത് ഒരേ ഒരു എം എൽ എ ഒരു പക്ഷേ ജോസഫ് ആയിരിക്കും .കഴിഞ്ഞ നാല്പത് വർഷത്തോളം തുടർച്ചയായി ഇരിക്കൂർ മണ്ഡലത്തിലെ ജനപ്രതിനിധിയായ കെ.സി ജോസഫ് കൊറോണ കാലത്ത് കാര്യക്ഷമമായി മണ്ഡലത്തിന്റെ പ്രവർത്തനങ്ങളിൽ ഇടപെടുന്നില്ല എന്ന പരാതി വിവിധ കോണുകളിൽ നിന്നും ഉയർന്നു വരുന്നുണ്ട്.മറ്റു മണ്ഡലങ്ങളിലെ എം എൽ എ മാർ ലോക്ക് ഡൗണിൽ ബുദ്ധിമുട്ടുന്ന ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം തേടി പ്രവർത്തിക്കുമ്പോഴും തങ്ങളുടെ എം എൽ എ എവിടെ എന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് ഇരിക്കൂറിലെ ജനങ്ങൾ.
ഇരിക്കൂറിനോട് അടുത്ത് കിടക്കുന്ന മണ്ഡലങ്ങളായ പേരാവൂരിലെയും തളിപ്പറമ്പിലെയും എം എൽ എ മാർ ജനങ്ങളുടെ പ്രശ്നപരിഹാരത്തിനായി ക്രിയാത്മകയായി ഇടപെടുമ്പോൾ ഇരിക്കൂർ എം എൽ എയുടെ മൗനം സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെടുകയാണ്.അതിനിടക്ക് പ്രതിപക്ഷ നേതാവിനും എൽ എൽ എ യെ മണ്ഡലത്തിൽ എത്തിക്കണം എന്ന ആവശ്യം ഉന്നയിച്ച് മണ്ഡലത്തിലെ പ്രവർത്തകർ ഫോൺ വിളിച്ചിരുന്നു .