
ചെന്നൈ: തിരുപ്പൂരില്‍ കെഎസ്ആര്‍ടിസി ബസ് അപകടം. പത്തനംതിട്ട ബംഗളുരു ബസ് ആണ് അപകടത്തില്‍ പെട്ടത്. ഓവര്‍ ബ്രിഡ്ജില്‍ നിന്നും ബസ് താഴേയ്ക്ക് വീണാണ് അപകടമുണ്ടായത്. 23 പേര്‍ക്ക് പരിക്ക് പറ്റി. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. മുപ്പത് യാത്രക്കാരാണ് ബസ്സില്‍ ഉണ്ടായിരുന്നത്.
ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്ക് തമിഴ്നാട്ടിലെ തിരുപ്പൂരില്‍ അവിനാശി മംഗള മേല്‍പ്പാതയില്‍ നിന്നും താഴേക്ക് വീണായിരുന്നു അപകടം. ബസ്സില്‍ 30 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇതില്‍ സെബി വര്‍ഗീസ് എന്ന് യുവതിയുടെ നില അതീവ ഗുരുതരമാണ്.
അപകടത്തില്‍ 26 പേര്‍ക്കാണ് പരിക്കേറ്റത്. ഇവരെല്ലാം മലയാളികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡ്രൈവര്‍ ഉറങ്ങിപ്പോയതോ എതിര്‍വശത്തു നിന്നും വന്ന വാഹനത്തെ വെട്ടിച്ചതോ ആകാം അപകടത്തിന് കാരണമെന്ന് റിപ്പോര്‍ട്ട്. പരിക്കേറ്റവരെ തിരുപ്പൂരിലും കോയമ്പത്തൂരിലുമുള്ള വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
അപകടസ്ഥലത്തേക്ക് എത്താന്‍ കെഎസ്ആര്‍ടിസി ഉന്നത സംഘത്തോട് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.