കൊച്ചിയില്‍ സ്‌കൂള്‍ ബസ് ക്ഷേത്ര കുളത്തിലേയ്ക്ക് മറിഞ്ഞു

കൊച്ചി: മരടില്‍ സ്‌കൂള്‍ ബസ് ക്ഷേത്രക്കുളത്തിലേക്ക് മറിഞ്ഞ് അപകടം. കാട്ടിത്തറ റോഡിലെ ക്ഷേത്രക്കുളത്തേലേക്കാണ് ബസ് മറിഞ്ഞത്. മരട് കിഡ്‌സ് വേള്‍ഡ് കെയറിലെ കുട്ടികളാണ് അപകടത്തില്‍ പെട്ടത്.

അഞ്ചോളം കുട്ടികളും ആയയും ബസ് ഡ്രൈവറുമാണ് ബസിലുണ്ടായിരുന്നത്. വാഹനത്തിലുണ്ടായിരുന്ന മുഴുവന്‍ കുട്ടികളേയും രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റൊരു വാഹനത്തിന് വഴി കൊടുക്കുമ്പോള്‍ നിയന്ത്രണം വിട്ട് കുളത്തിലേക്ക് മറിഞ്ഞതായാണ് വിവരം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top