
കോഴിക്കോട്: അഭിനേതാക്കളുടെ ലഹരി ഉപയോഗം വിനയായി. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ചിരുന്ന കാമ്പസ് കലായാത്ര പകുതി വഴിയില്‍ ഉപേക്ഷിച്ചു. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ക്യാമ്പസുകളിലൂടെയുള്ള മേരി ക്യൂറി നാടക യാത്ര നടത്താനായിരുന്നു പരിഷത്ത് പദ്ധിതിയിട്ടത്. രണ്ട് ടീമുകളായി കാസര്‍കോട് നിന്നും തിരുവനന്തപുരത്തു നിന്നും ആരംഭിച്ച് തൃശൂരില്‍ സംഗമിക്കുന്ന രീതിയിലായിരുന്നു നേരത്തെ നാടക യാത്ര തീരുമാനിച്ചിരുന്നത്. ഇവയാണ് ഇപ്പോള്‍ നിർത്തി വച്ചതെന്ന് ഒരു ഓൺലൈൻ പത്രം റിപ്പോർട്ട് ചെയ്യുന്നു
ഇത്രയും ദിവസം ജോലിയില്‍ നിന്നോ, മറ്റോ മാറിനില്‍ക്കാനാകാത്ത സാഹചര്യത്തില്‍ പരിഷത് പ്രവര്‍ത്തകരോ, പരിഷത്തിന്റെ യുവജന വിഭാഗമായ യുവസമിതിയുടെ പ്രവര്‍കര്‍ക്കോ കഴിയാത്ത സാഹചര്യത്തിലാണ് തൃശൂരിലെ പ്രമുഖ കലപഠന കേന്ദ്രത്തില്‍ നിന്നും മറ്റും പരിഷത് പ്രവര്‍ത്തകരല്ലാത്തവരെ പങ്കെടുപ്പിച്ച് നാടകം തുടങ്ങിയത്. അത് തന്നെയാണ് പരിഷത്തിന് വിനയായതും. സാധാരണ രീതിയില്‍ പരിഷത്തിന്റെ കലാജാഥകളിലും നാടകങ്ങളിലും മറ്റുമെല്ലാം പങ്കെടുത്തിരുന്നത് സംഘടന പ്രവര്‍ത്തകര്‍ തന്നെയായിരുന്നു.
പരിഷത്ത് പ്രവര്‍ത്തകര്‍ പൊതുവെ യാതൊരു വിധ ലഹരികള്‍ക്കും അടിമപ്പെടാത്തവരുമാണ്. എന്നാല്‍ ഇത്തവണത്തെ നാടക യാത്രക്ക് വേണ്ടത്ര പരിഷത് പ്രവര്‍ത്തകരെ കിട്ടാത്തതിനാലാണ് മറ്റുള്ളവരെ കൂടി ഉള്‍പെടുത്തിയത്. അതില്‍ ഭൂരിഭാഗം ആളുകളും തൃശൂരിലെ സ്ഥാപനത്തില്‍ നിന്നുള്ളവരായിരുന്നു. പലരും ഇപ്പോള്‍ ഇവിടെ പ്രവേശനം നേടുന്നത് തന്നെ കഞ്ചാവടിക്കാനാണെന്നതാണ് വാസ്തവും. ഇവരുമായി നാടക യാത്ര തുടങ്ങിയപ്പോള്‍ തുടങ്ങിയ അസ്വാരസ്യങ്ങള്‍ തൃശൂരിലേക്ക് പ്രവേശിക്കുന്നതിന് മുന്നേ നാടകം നിര്‍ത്തി വീട്ടില്‍ പോകേണ്ട അവസ്ഥയിലെത്തി.
ജനുവരി 29 മുതല്‍ ഫെബ്രുവരി 22 വരെയായിരുന്ന മേരി ക്യൂരി ക്യാമ്പസ് നാടക യാത്രയുടെ ഷെഡ്യൂള്‍ നിശ്ചയിച്ചിരുന്നത്. പുറത്തുനിന്നും വേണ്ടത്ര അഭിനേതാക്കളെ ലഭിക്കാത്തത് കാരണം രണ്ട് ടീമുകള്‍ക്ക് പകരം ഒരു ടീമേ ഉണ്ടായിരുന്നുള്ളൂ. ഇവര്‍ മുന്‍ നിശ്ചയിച്ച പ്രകാരം കാസര്‍കോഡ് തുടങ്ങുകയും ചെയ്തു. അഭിനേതാക്കളാരും പരിഷ്ത് പ്രവര്‍ത്തകരോ സംഘടനയുമായി ബന്ധമുള്ളവരോ അല്ലാത്തതിനാല്‍ തന്നെ സംഘടനക്കോ ഘാടകര്‍ക്കോ ഇവരുടെ മേല്‍ യാതൊരു നിയന്ത്രണങ്ങളോ പറയാന്‍ പറ്റുമായിരുന്നില്ല.
പലയിടത്തും അവര്‍ക്കുതോന്നിയ രീതിയില്‍ പരിപാടി അവതരിപ്പിച്ച് പോവുകായാണ് ചെയ്തത്. ഒരു മണിക്കൂറുള്ള നാടകം അവരുടെ ഇഷ്ടത്തിന് വെട്ടിക്കുറച്ച് അരമണിക്കൂറായി അവതരിപ്പിച്ച സ്ഥലങ്ങളുമുണ്ട്. പ്രാദേശികമായും ക്യാമ്പസുകള്‍ കേന്ദ്രീകരിച്ചുമായിരുന്നു സ്വീകരണം. സ്വീകരണ കമ്മറ്റികള്‍ക്കും പക്ഷെ ഇവരോട് അഭിനേതാക്കളോട് ഒന്നും പറയാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. ഇതിനിടെയാണ് അഭിനേതാക്കളുടെ കഞ്ചാവടി സംഘാടകരുടെ ശ്രദ്ധയില്‍പെടുന്നത്. പരിഷത്ത് പോലൊരു സംഘടനയുടെ ബാനറില്‍ നടക്കുന്ന പരിപാടിയില്‍ കഞ്ചാവ് പോലുള്ള ലഹരിപദാര്‍ത്ഥങ്ങളുടെ ഉപയോഗം ഒരിക്കലും അംഗീകരിക്കാനാവാത്തതാണ്.
ഇത് സംഘടനയുടെ സല്‍പേരിനെ ബാധിക്കുമെന്ന ആശങ്കയോടെ പിന്നീട് ഏതാനും ദിവസം കൂടി യാത്ര തുടര്‍ന്നെങ്കിലും നാടകത്തില്‍ അഭിനയിക്കുന്ന പെണ്‍കുട്ടി ശാരീരിക അസ്വാസത്ഥ്യം പിടിപെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചപ്പോഴാണ് കാര്യത്തിന്റെ ഗൗരവം സംഘാടകര്‍ക്ക് പിടികിട്ടിത്. പെണ്‍കുട്ടിയും കഞ്ചാവടിച്ച് തലകറങ്ങിയതായരുന്നു. പിന്നെ മുന്നും പിന്നും ചിന്തിക്കാതെ നാടകം നിര്‍ത്തിവീട്ടില്‍ പോവാന്‍ പറയുകയായിരുന്നു സംഘാടകര്‍. തുടര്‍ച്ചയായ യാത്ര കാരണം അഭിനേതാക്കള്‍ക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ ഉള്ളതിനാല്‍ നാടക യാത്ര തല്‍കാലം അവസാനിപ്പിക്കുന്നതായി അടുത്ത ജില്ലകളിലെ സ്വീകരണ കേന്ദ്രങ്ങളെ അറിയിക്കുകയും ചെയ്തു.