ഫെമിനിസ്റ്റുകളുടെ അന്താരാഷ്ട്ര കോടതി വെറുതേ വിടും: ഹാസ്യം നിറച്ച് ഡ്രാമയുടെ ടീസര്‍

മോഹന്‍ലാല്‍ ആരാധകരുടെ ആവേശം ഇരട്ടിപ്പിച്ച് പുതിയ ചിത്രമായ ഡ്രാമയുടെ ടീസര്‍ പുറത്തിറങ്ങി. മോഹന്‍ലാലിന്റെ ഒപിഷ്യല്‍ പേജിലൂടെയാണ് ടീസര്‍ പുറത്തുവിട്ടത്. ഹാസ്യത്തിന് പ്രാധാന്യമുള്ള കുടുംബകഥയാകും ചിത്രം പറയുക എന്ന് ടീസര്‍ സൂചന നല്‍കുന്നു.

കോമഡി സീനിലൂടെയാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്. അതിനാല്‍ത്തെന്നെ സിനിമാ പ്രേമികള്‍ക്ക് ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷ ഇരട്ടിയായിരിക്കുകയാണ്. ലോഹത്തിന് ശേഷം സംവിധായകന്‍ രഞ്ജിതും മോഹന്‍ലാലുമൊന്നിക്കുന്ന ചിത്രമാണ് ഡ്രാമ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘സ്വന്തം ഭര്‍ത്താവിനെ ഹണി ട്രാപ്പില്‍ കുരുക്കിയ ചതിച്ചീ…’ എന്നുള്ള മോഹന്‍ലാലിന്റെ ഡയലോഗിലൂടെയാണ് ടീസര്‍ ആരംഭിക്കുന്നത്. മോഹന്‍ലാലിന്റെ ഭാര്യയായി ആശാ ശരതാണ് എത്തുന്നത്. ലണ്ടനില്‍ ഫ്യൂണറല്‍ ഡയറക്ടര്‍ ആയി ജോലി ചെയ്യുന്ന രാജഗോപാല്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. വര്‍ണ്ണചിത്ര ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സ്, ലിലിപാഡ് മോഷന്‍ പിക്ചര്‍സ് എന്നിവയുടെ ബാനറില്‍ എം കെ നാസ്സര്‍, മഹാ സുബൈര്‍ എന്നിവര്‍ ചേര്‍ന്നാണ് ഡ്രാമ നിര്‍മ്മിച്ചിരിക്കുന്നത്.

Top