കിത്താബ് നാടകം തടഞ്ഞത് കഥാകൃത്ത് ഉണ്ണി ആര്‍ തന്നെ; സിനിമയാക്കാന്‍ തയ്യാറായവര്‍ കരാര്‍ റദ്ദാക്കി

സംസ്ഥാന സ്‌കൂള്‍ കലോത്സവേദി ഇത്തവണ വിവാദ വേദിയായത് കിത്താബ് എന്ന നാടകത്തിന്റെ പേരില്‍ കൂടിയാണ്. കോഴിക്കോടു നിന്നും ഒന്നാം സ്ഥാനം നേടിവന്ന നാടകം സംസ്ഥാന തലത്തില്‍ കളിക്കുന്നതിന് കഴിഞ്ഞില്ല. എന്നാല്‍ നാടകം അവതരിപ്പിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ തയ്യാറാകാത്തത് മുസ്ലീം തീവ്രവാദികളുടെ ഭീഷണി മൂലമാണെന്ന് പരക്കെ അറിഞ്ഞത്. എന്നാല്‍ സത്യം അതല്ലെന്നാണ് റിപ്പോര്‍ട്ട്

കിത്താബ് നാടകം രചിച്ചത് ഉണ്ണി ആര്‍ എന്ന കാഥാകൃത്തിന്റെ വാങ്ക് എന്ന കഥയില്‍ നിന്നുമാണ്. മുസ്ലീം സംഘടനകള്‍ നാടകത്തിനെതിരെ പ്രതിഷേധിക്കുമ്പോഴാണ് നാടകം ശ്രദ്ധിക്കപ്പെട്ടത്. മതവിശ്വാസികളുടെ പ്രതിഷേധത്തിനൊപ്പം ഉണ്ണി.ആറിന്റെ വിയോജിപ്പ് കൊണ്ട് കൂടിയാണ് കിത്താബ് നാടകം അവതരിപ്പിക്കുന്നതില്‍ നിന്ന് അധികൃതര്‍ പിന്‍മാറിയത്. തന്റെ രചനയായ ‘വാങ്ക്’ വികലമായി വളച്ചൊടിച്ചിരിക്കുന്നുവെന്ന് വിദ്യാഭ്യാസ വകുപ്പിന് പരാതി നല്‍കി. അങ്ങനെയാണ് അധികൃതര്‍ രണ്ടാം സ്ഥാനക്കാരെ നാടകം അവതരിപ്പിക്കാന്‍ ക്ഷണിക്കുന്നത്.

ഇതിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ പോയി. കോടതിയും അവതരണാനുമതി നിഷേധിച്ചു. മുസ്ലിം സംഘടനകള്‍ അതിനെതിരെ പ്രതിഷേധം നടത്തുകയും പ്രതിനാടകം അവതരിപ്പിക്കുകയും ചെയ്യുകയാണുണ്ടായത്. ചുരുക്കത്തില്‍ കിത്താബ് എന്ന നാടകം അവതരണാനുമതി നിഷേധിക്കപ്പെടുന്നത് ഇടത് ആഭിമുഖ്യമുള്ള സ്‌കൂള്‍ അധികൃതര്‍, മൗലിക കൃതിയുടെ രചയിതാവ് ഉണ്ണി.ആര്‍, ഇടതുപക്ഷത്തിന്റെ കയ്യിലുള്ള പൊതുവിദ്യാഭ്യാസ വകുപ്പ്, കേരളാ ഹൈക്കോടതി എന്നീ ഭരണസംവിധാനങ്ങള്‍ ചേര്‍ന്നാണ്. പക്ഷെ പത്രവാര്‍ത്തകളും ഇടത് സംഘടനകളായ ഡിഫിയും എസ്എഫ്‌ഐയും വെല്ലുവിളിക്കുന്നതും പ്രതിസ്ഥാനത്തു നിര്‍ത്തുന്നതും മുസ്ലിം മതമൗലികവാദികളെയാണ്.

വാങ്ക് എന്ന കഥ കിത്താബ് നാടകമായതിലൂടെ കഥാകൃത്തിന് വേറെയും നഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും വെളിപ്പെടുത്തല്‍. ഉണ്ണി ആര്‍ കവിയായ സച്ചിതാനന്ദന് എഴുതിയ കത്തില്‍ പറയുന്നത് ഇങ്ങനെ: വാങ്ക് എന്ന എന്റെ കഥ അനുവാദമില്ലാതെ അവര്‍ കിത്താബ് എന്ന നാടകമാക്കിയതോടെ ആ കഥ സിനിമയാക്കാന്‍ ആഗ്രഹിച്ച രണ്ട് പെണ്‍കുട്ടികളുടെ സ്വപ്നം കൂടിയാണ് ഇല്ലാതായത്.
ഒരു പാട് നിര്‍മാതാക്കളെ കണ്ട ശേഷമാണ് ഒരു കോര്‍പ്പറേറ്റ് കമ്പനി വാങ്ക് നിര്‍മിക്കാം എന്ന കരാര്‍ ഒപ്പുവെച്ചത്. അത് കിത്താബ് എന്ന നാടകം അവതരിപ്പിച്ചതോടെ കരാര്‍ റദ്ദ് ചെയ്യപ്പെട്ടു.

Latest
Widgets Magazine