പിണറായി വിജയന്റെ വെല്ലുവിളി ഏറ്റെടുക്കുന്നതായി കെ സുരേന്ദ്രന്‍; സഹകരണബാങ്കുകളിലെ പരിശോധനയ്ക്ക് ബിജെപി നോതാക്കളും

കോഴിക്കോട്: സഹകരണ ബാങ്കുകളില്‍ പരിശോധനയ്ക്ക് ബി.ജെ.പി നേതാക്കളെ കൊണ്ടുപോകാമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. ആദ്യം പരിശോധിക്കേണ്ടത് പിണറായിയിലേയും കതിരൂരിലേയും സഹകരണ ബാങ്കുകളാണെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.

സഹകരണ ബാങ്കുകളില്‍ കളളപ്പണ നിക്ഷേപമുണ്ടെന്ന കാര്യം പുറത്തു വന്നാല്‍ കുടുങ്ങുക രാഷ്ട്രീയക്കാരായതിനാല്‍ കളളപ്പണനിക്ഷേപകരെ സംരക്ഷിക്കാനുളള വെപ്രാളമാണ് ഇരു മുന്നണികള്ക്കുപമുളളതെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു. മറ്റു സംസ്ഥാനങ്ങള്‍ സാമ്പത്തിക മേഖലയെ സംരക്ഷിക്കാനുതകുന്ന നടപടികള്‍ സ്വീകരിച്ചപ്പോള്‍ സംസ്ഥാന സര്ക്കാ്ര്‍ അതു ചെയ്യാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണം. ബാങ്കുകള്‍ പരിശോധിക്കാനുളള മുഖ്യമന്ത്രി പിണറായി വിജയന്റെ വെല്ലുവിളി ഏറ്റെടുക്കുന്നതായും സുരേന്ദ്രന്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കര്‌ഷെകര്‍ കടക്കെണിയിലായിരിക്കേ കോടികള്‍ സഹകരണബാങ്കുകളില്‍ നിക്ഷേപം എത്തുന്നത് എങ്ങനെയെന്നും നികുതിവെട്ടിപ്പു തടയാന്‍ തോമസ് ഐസക് സ്വീകരിച്ച നടപടി എന്തെന്നു വ്യക്തമാക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. സഹകരണവിഷയത്തില്‍ ഇരു മുന്നണികളിലേയും തുല്യ ദുഃഖിതരുടെ കരച്ചിലാണ് സംസ്ഥാനത്ത് ഉയരുന്നതെന്നും അദ്ദേഹം പറഞ്ഞു.

Top