തിരുവനന്തപുരം: പിതൃസഹോദരീ പുത്രന് വഴിവിട്ട് നിയമനം നല്‍കിയെന്ന ആരോപണം നേരിടുന്ന കെടി ജലീലിന്റെ മന്ത്രിസ്ഥാനവും തെറിച്ചേക്കും. ബന്ധു നിയമനം കാരണം സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ ഇ പി ജയരാജനെ മന്ത്രിസ്ഥാനത്ത് നിന്നും നീക്കിയ പാര്‍ട്ടിയ്ക്ക് കെടി ജലീലിനെ സംരക്ഷിക്കാനുമാകില്ല.
ഇ.പി ജയരാജനെതിരെ ഉയര്‍ന്നതിനേക്കാള്‍ കടുത്ത ആരോപണമാണ് ജലീലിനെതിരെ യൂത്ത് ലീഗ് ഉയര്‍ത്തിയത്. ജയരാജന്‍ നിയമന ഉത്തവു മാത്രമേ നല്‍കിയിരുന്നുള്ളൂ. വിവാദത്തെ തുടര്‍ന്ന് ഉത്തരവ് റദ്ദാക്കുകയും നിയമനം നടക്കുകയും ചെയ്തിരുന്നില്ല. എന്നാല്‍, ജലീല്‍ യോഗ്യതകളില്‍ മാറ്റം വരുത്തി ചട്ടങ്ങള്‍ ലംഘിച്ചാണ് ബന്ധുവിന് നിയമനം നല്‍കിയത്. ജലീലിന്റെ പിതൃ സഹോദര പുത്രന്‍ അദീബ് കെ.ടി കേരള സ്റ്റേറ്റ് മൈനോറിറ്റി ഡവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്റെ ജനറല്‍ മാനേജരായാണ് നിയമിക്കപ്പെട്ടിരിക്കുന്നത്.
ലപ്പുറത്ത് സി.പി.എം ജില്ലാ നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുകയാണ് ജലീല്‍. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള അടുത്ത ബന്ധമാണ് പലപ്പോഴും ജലീലിന് രക്ഷയാകുന്നത്. മന്ത്രിസഭാ വകുപ്പ് വിഭജനത്തില്‍ ജലീലിന്റെ കൈവശമുണ്ടായിരുന്ന പഞ്ചായത്ത്, നഗരസഭ വകുപ്പ് മന്ത്രി എ.സി മൊയ്തീനു നല്‍കി. ഉന്നത വിദ്യാഭ്യാസമെന്ന അപ്രധാനമായ വകുപ്പു മാത്രമാണ് ജലീലിനുള്ളത്.