സിപിഐ നേതാവ് ആനിരാജയ്ക്ക് നേരെ ആക്രമണം; ഗുണ്ടാസംഘം വളഞ്ഞുവച്ച് മര്‍ദിച്ചു

ന്യൂഡല്‍ഹി: സിപിഐയുടെ മുതിര്‍ന്ന നേതാവ് ആനി രാജയ്ക്കു നേരെ രാജ്യ തലസ്ഥാനത്ത് ആക്രമണം. ഗുണ്ടാസംഘത്തില്‍ നി്ന്നാണ് മര്‍ദ്ദനമേറ്റത്. കൈയ്ക്കും തലയ്ക്കും പരിക്കേറ്റ ആനി രാജയെ ഡല്‍ഹിയിലെ ആര്‍.എം.എല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കട്പുത്തലി എന്ന സ്ഥലത്തുവച്ചായിരുന്നു ആക്രമണം. ചേരി ഒഴിപ്പിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് അവര്‍ സ്ഥലത്തെത്തിയത്. ഗുണ്ടാസംഘം അവരെ വളഞ്ഞുവച്ച് മര്‍ദിച്ചു. പോലീസ് നോക്കിനില്‍ക്കെ ആയിരുന്നു ആക്രമണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തിങ്കളാഴ്ച രാവിലെ മുതലാണ് കട്പുത്തലി കോളനിയിലെ ചേരി ഒഴിപ്പിക്കാന്‍ ഡല്‍ഹി ഡവലപ്മെന്റ് അതോറിറ്റിയുടെ നേതൃത്വത്തില്‍ നീക്കം തുടങ്ങിയത്. ബുള്‍ഡോസറുകള്‍ അടക്കമുള്ളവ ഉപയോഗിച്ചായിരുന്നു ഒഴിപ്പിക്കല്‍.

Top