ലീഗും തകരുന്നു.കോൺഗ്രസ് പ്രതിരോധത്തിൽ. മുസ്ലീം ലീഗിന്റെ അടിവേരിളക്കി കെടി ജലീല്‍..

തിരുവനന്തപുരം:കോൺഗ്രസ് തകർച്ചയുടെ പടുകുഴിയിലേക്ക് വീണുകൊണ്ടിരിക്കുമ്പോൾ ലീഗിലെ പൊട്ടിത്തെറിയ യുഡിഎഫിനെ മൊത്തമായി തകർക്കും .ഒന്നിന് പിറകെ ഒന്നായി യുഡിഎഫിലെ പ്രമുഖ പാർട്ടികൾക്ക് നേരെ തിരിച്ചടികൾ കൂടുകയാണ് .കോൺഗ്രസിലെ വിഷയനാൾക്കിടയിൽ ലീഗിലും പ്രതിസന്ധിയുണ്ടായിരിക്കുന്നത് കോൺഗ്രസ് പാളയങ്ങളിൽ അങ്കലാപ്പിൽ ആയിരിക്കയാണ് .

സംസ്ഥാനത്ത് കോണ്‍ഗ്രസ് പുന:സംഘടന നടക്കാത്തതില്‍ ഒരു വിഭാഗം നേതാക്കള്‍ അസംതൃപ്തരാണ്. ഈ അസംതൃപ്തി ഹൈക്കമാന്‍ഡിന് മുന്നില്‍ എത്തുകയും ചെയ്തിട്ടുണ്ട്. പെട്ടെന്ന് പുന:സംഘടന പൂര്‍ത്തിയാക്കപ്പെടണം എന്നതാണ് ഹൈക്കമാന്‍ഡിന്റേയും താത്പര്യം.പ്രശ്‌നങ്ങളില്ലാതെ എങ്ങനെ പുന:സംഘടന നടത്താം എന്ന് കോണ്‍ഗ്രസ് നേതൃത്വം അങ്കലാപ്പില്‍ ആയി നില്‍ക്കുമ്പോള്‍ ആണ് പ്രധാന ഘടകകക്ഷിയായി മുസ്ലീം ലീഗില്‍ കടുത്ത പ്രശ്‌നങ്ങള്‍ ഉടലെടുത്തിരിക്കുന്നത്. മുസ്ലീം ലീഗിന്റെ ആഭ്യന്തര പ്രശ്‌നങ്ങള്‍ എന്ന് പറഞ്ഞ് കൈയ്യൊഴിയാന്‍ പോലും ആകാത്ത നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. കോണ്‍ഗ്രസ് എന്ത് ചെയ്യും?

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കെടി ജലീല്‍ പികെ കുഞ്ഞാലിക്കുട്ടിയ്ക്കും മകനും എതിരെ നിയമസഭയില്‍ ആയിരുന്നു ആദ്യം ആരോപണം ഉയര്‍ത്തിയത്. അതിന് ശേഷം നിയമസഭയ്ക്ക് പുറത്ത് വാര്‍ത്താ സമ്മേളനം നടത്തിയും കെടി ജലീല്‍ ആരോപണങ്ങള്‍ തുടര്‍ന്നു. ജലീലും മുസ്ലീം ലീഗും തമ്മിലുള്ള സ്ഥിരം വിഷയം എന്ന പരിഗണനയേ കോണ്‍ഗ്രസ് ഇതിന് ആദ്യം നല്‍കിയിരുന്നുള്ളു. അതുകൊണ്ട് തന്നെ പികെ കുഞ്ഞാലിക്കുട്ടിയെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത് വരികയും ചെയ്തു.

എന്നാല്‍ ഈ വിഷയം വെറുമൊരു രാഷ്ട്രീയ ആരോപണത്തില്‍ ഒതുങ്ങില്ലെന്ന് വ്യക്തമായതോടെ കോണ്‍ഗ്രസും ആശയക്കുഴപ്പത്തിലാണ്. എന്ത് നിലപാട് സ്വീകരിക്കും എന്നത് തന്നെ ആണ് പ്രശ്‌നം. കുഞ്ഞാലിക്കുട്ടിയ്ക്കും മകനും എതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഗൗരവ സ്വഭാവമുള്ളതാണെന്ന് ചില കോണ്‍ഗ്രസ് നേതാക്കള്‍ വിശ്വസിക്കുന്നും ഉണ്ട്.

ഇതിനിടെ ആണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകന്‍ മുഈന്‍ അലി പികെ കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത് വന്നത്. കെടി ജലീല്‍ ഉയര്‍ത്തിയ ആരോപണങ്ങളെ ശരിവയ്ക്കുന്നതായിരുന്നു മുഈന്‍ അലിയുടെ വിമര്‍ശനങ്ങള്‍. പാര്‍ട്ടി ആസ്ഥാനത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ നാടകീയമായിട്ടായിരുന്നു മുഈന്‍ അലിയുടെ പ്രതികരണം. ഇത് ലീഗിനെ മാത്രമല്ല, കോണ്‍ഗ്രസിനേയും ഞെട്ടിച്ചിട്ടുണ്ട്.

രാഷ്ട്രീയ ഭേദമന്യേ, പാണക്കാട് കുടുംബാംഗങ്ങള്‍ക്ക് കേരള സമൂഹത്തില്‍ ഒരു സ്ഥാനമുണ്ട്. കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെ ആരോപണം ഉന്നയിച്ച മുഈന്‍ അലി, സമുന്നതനായ ഹൈദരി ശിഹാബ് തങ്ങളുടെ മകനും ആണ്. അതുകൊണ്ട് തന്നെ അദ്ദേഹം ഉയര്‍ത്തിയ ആരോപണങ്ങളെ അത്ര ലാഘവത്തോടെ കോണ്‍ഗ്രിസനും യുഡിഎഫിനും തള്ളിക്കളയാനും ആവില്ല.

പികെ കുഞ്ഞാലിക്കുട്ടി നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവാണ് എന്നതും കോണ്‍ഗ്രസിനെ കുഴയ്ക്കുന്ന വിഷയം ആണ്. കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ട ബാധ്യത യുഡിഎഫ് നേതാക്കള്‍ക്കും ഉണ്ട്. നിലവില്‍ കുഞ്ഞാലിക്കുട്ടിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വരും ദിനങ്ങളില്‍ ആരോപണങ്ങളുടെ ഗതി മാറിയാല്‍ എന്ത് ചെയ്യുമെന്ന ആശങ്കയാണ് ചിലര്‍ പങ്കുവയ്ക്കുന്നത്.

കുഞ്ഞാലിക്കുട്ടിയ്ക്കും മകനും എതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് പരാതി നല്‍കുമെന്നാണ് കെടി ജലീല്‍ വ്യക്തമാക്കിയിട്ടുള്ളത്. എആര്‍ നഗര്‍ ബാങ്ക് കേസുമായി ബന്ധപ്പെട്ടാകും ഈ കേസ്. നിലവില്‍ ആദായനികുതി വകുപ്പ് പിടിച്ചെടുത്ത പണത്തിന്റെ സ്രോതസ്സ് വെളിപ്പെടുത്താന്‍ കുഞ്ഞാലിക്കുട്ടിയുടെ മകന് സാധിച്ചിട്ടില്ല. ഇതിന് പിറകെ ഇഡി അന്വേഷണം കൂടി വന്നാല്‍ അത് യുഡിഎഫിന് ആകെ പ്രതിസന്ധി സൃഷ്ടിക്കും.

തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും കനത്ത പരാജയം ഏറ്റുവാങ്ങിയ യുഡിഎഫും കോണ്‍ഗ്രസും ഏത് വിധേനയും തിരിച്ചുവരാനുള്ള കഠിന ശ്രമത്തിലായിരുന്നു. കെപിസിസി തലപ്പത്തും പ്രതിപക്ഷ നേതൃസ്ഥാനത്തും നേതൃമാറ്റം കൊണ്ടുവന്ന് കോണ്‍ഗ്രസ് ഒരുപരിധി വരെ പിടിച്ചു നിന്നു. പാര്‍ട്ടി പുന:സംഘടനയുടെ കാര്യത്തില്‍ തീരുമാനമാകാതെ ആശയക്കുഴപ്പത്തില്‍ നില്‍ക്കുമ്പോള്‍ ആണ് മുന്നണിയെ തന്നെ ആകെ കുഴയ്ക്കുന്ന പുതിയ വിവാദം വന്നത്. അതുകൊണ്ട് തന്നെ കരുതലോടെ മാത്രം വിഷയത്തിൽ ഇനി ഇടപെട്ടാൽ മതിയെന്ന നിലപാടാണ് നേതാക്കൾക്ക്.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മുസ്ലീം ലീഗ് ഏറ്റവും അധികം വേട്ടയാടിയത് കെടി ജലീലിനെ ആയിരുന്നു. മുസ്ലീം ലീഗ് വിട്ട് എല്‍ഡിഎഫിനൊപ്പം പോയ ജലീലിനോടുള്ള വൈരം അത്രയേറെ ഉണ്ടാകുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.ഇപ്പോള്‍, അതിനെല്ലാം തിരിച്ചടി കൊടുക്കാന്‍ ഒരുങ്ങിയിറങ്ങിയിരിക്കുകയാണ് കെടി ജലീല്‍.

മുസ്ലീം ലീഗ് നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായാണ് ജലീല്‍ രംഗത്തെത്തിയിരിക്കുന്നത്. മുസ്ലീം ലീഗ് അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെഇഡി ചോദ്യം ചെയ്തുവെന്ന് തെളിവ് സഹിതം സ്ഥാപിക്കുകയാണ് ജലീല്‍.മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നല്‍കിയ നോട്ടീസ് കെടി ജലീല്‍ പുറത്ത് വിട്ടു. ചന്ദ്രിക ദിനപ്പത്രത്തിലെ കള്ളപ്പണ നിക്ഷേപവുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യല്‍ എന്നാണ് ജലീല്‍ വെളിപ്പെടുത്തിയിരിക്കുന്നത്. രണ്ട് തവണ നോട്ടീസ് നല്‍കിയിട്ടും ഹാജരാകാത്തതിനെ തുടര്‍ന്ന് പാണക്കാട് എത്തിയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തത് എന്നും കെടി ജലീല്‍ പറഞ്ഞു.

അതിനിടെ പാണക്കാട് കുടുംബത്തിന് സർക്കാർ സംരക്ഷണം നല്‍കണമെന്ന ആവശ്യവുമായി മുന്‍ മന്ത്രി കെ ടി ജലീല്‍ രംഗത്ത് വന്നു . മുസ്ലിംലീഗ് ഓഫീസില്‍വെച്ച് മുഈനലി തങ്ങള്‍ക്ക് നേരെ അറപ്പുളവാക്കുന്ന തെറിയഭിഷേകം നടന്നിട്ടും ലീഗ് നേതാക്കള്‍ മൗനം പാലിക്കുകയാണെന്നും കെ ടി ജലീല്‍ ആരോപിച്ചു. അതേസമയം, ആരും ഉത്തരവാദിത്തം ഏൽപിക്കാതെയാണ് മുഈനലി തങ്ങൾ വാർത്താസമ്മേളനത്തിൽ പങ്കെടുത്തത് എന്ന ലീഗ് നേതാക്കളുടെ വാദം പൊളിഞ്ഞെന്നും കെ ടി ജലീല്‍ പറഞ്ഞു. ചന്ദ്രികയിലെ പ്രശ്നങ്ങൾ തീർക്കാൻ മകൻ മുഈനലിയെ ഏൽപിച്ചുകൊണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ സ്വന്തം കൈപ്പടയിൽ എഴുതിയതെന്ന് കരുതപ്പെടുന്ന കത്തിൻ്റെ കോപ്പിയും കുറിപ്പിനൊപ്പം ജലീല്‍ പങ്കുവയ്ക്കുന്നു.

Top