കണ്ണ്‌ തുറന്നുകാണുക ഇറാക്കിലെ ക്രിസ്ത്യാനികൾക്ക് എന്തുസംഭവിച്ചു?തുർക്കിയിലെ ക്രൂരത നിസാര വൽക്കരിക്കുന്നവർ അറിയുക ക്രിസ്ത്യാനി വധത്തിന്റെ ഞെട്ടിക്കുന്ന കഥകൾ !

കൊച്ചി: ലോകത്ത് മതത്തിന്റെ പേരിൽ ഏറ്റവും കൂടുതൽ വേട്ടയാടപ്പെട്ടതും കൊല്ലപ്പെട്ടതും ക്രിസ്ത്യാനികൾ ആണ് .ഹാഗിയ സോഫിയ ക്രൈസ്തവ ദേവാലയം മുസ്ലിം പള്ളിയാക്കി മാറ്റിയതിനെ ന്യായീകരിക്കാന്‍ വലിയ നുണ പ്രചരണവുമായി തീവ്ര ഇസ്ലാമിസ്റ്റുകള്‍ രംഗത്തുള്ളത് . കേരളത്തിലെ മതേതര സ്വഭാവത്തിന്റെ ബലികഴിച്ചുകൊണ്ടാണ് മുസ്ലിം ലീഗ് നേതാവ് വരെ ഹാഗിയ സോഫിയ പള്ളി മുസ്ലിം മോസ്‌ക്ക് ആക്കിയതിനെ ന്യായീകരിക്കുന്നത് ..ക്രൈസ്തവ വിശ്വാസത്തെ ഉന്മൂലനം ചെയ്യാൻ ശ്രമം നടത്തിയ നിരവധി പ്രമുഖരെയും സാമ്രാജ്യത്വ ശക്തികളെയും ചരിത്രത്തിൽ ഉടനീളം കാണുവാൻ കഴിയും.ഈ വിഷയം വലിയ തരത്തിൽ നിസ്സാരവൽക്കരിക്കുന്നവർ ക്രിസ്ത്യൻ വേട്ടകൾ മറച്ചു വെക്കുകയാണ് .ക്രിസ്ത്യൻ രാജ്യങ്ങളിൽ മുസ്ലിം സഹോദരങ്ങൾ സമാധാനയത്തോടെ ജീവിക്കുമ്പോൾ മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ ക്രിസ്ത്യാനികൾ വേട്ടയാടപ്പെടുകയാണ് .അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇറാക്കിലെ ക്രിസ്ത്യാനികളുടെ അനുഭവം .ആനുകാലികപ്രസക്തമായ വിഷയമായതിനാൽ 2014 ൽ ഡെയ്‌ലി ഇന്ത്യൻ ഹെറാൾഡിൽ വിൻസ് മാത്യു റിപ്പോർട്ട് ചെയ്ത ലേഖനം വീണ്ടും റീപോസ്റ്റ് ചെയ്യുകയാണ്.

ലോകം ഇവർക്കുനേരെയും കരുണകാട്ടുക; കണ്ണ്‌ തുറന്നുകാണുക ഇറാക്കിലേ ക്രിസ്ത്യാനികൾക്ക് എന്തുസംഭവിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇറാക്കിൽ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാക്ക് സ്ഥാപിച്ച ഐ.എസ്.ഐ.എസ് ക്രിസ്ത്യാനികൾക്കെതിരെ ഫത് വ പുറപ്പെടുവിച്ചിരിക്കുകയാണ്‌. പുതിയ തലസ്ഥാനമായി പ്രഖ്യാപിച്ച മൊസ്സൂളിലെ ക്രിസ്ത്യാനികളുടെ വീടുകളിൽ ഒഴിഞ്ഞുപോകാനുള്ള നോട്ടീസ് ഒട്ടിച്ചത് ആഴ്ച്ചകൾക്ക് മുമ്പാണ്‌. നോർത്തേൺ ഇറാക്കിൽനിന്നും ക്രിസ്ത്യാനികൾ പൂർണ്ണമായും പാലായനം ചെയ്തുകഴിഞ്ഞു. ലോകത്തേ ഏറ്റവും പഴക്കംചെന്ന ക്രിസ്ത്യൻ ജനസമൂഹമാണ്‌ 2000വർഷത്തേ ആത്മബന്ധം അവസാനിപ്പിച്ച് രാജ്യം വിട്ടിരിക്കുന്നത്. അവരുടെ, വാഹനങ്ങൾ ആഭരണങ്ങളും, പണവും, മൊബൈൽ ഫോണും വരെ കവർച്ചക്കാർ എടുത്തു. സ്വത്തും, രാജ്യവും എല്ലാം വിട്ട് പാലായനം ചെയ്യുന്ന ഇവർ അയൽ രാജ്യങ്ങളിലേക്കും വിമിതർ കടന്നുവരാത്ത മറ്റ് മേഖലകളിലും അഭയം തേടുകയാണ്‌. പതിനായിരക്കണക്കിനു ക്രിസ്ത്യാനികളെ വധഭീഷണിമുഴക്കി ഭീകരർ മതം മാറ്റി. അതിനു തയ്യാറാകാതിരുന്നവരാണ്‌ രാജ്യം വിടുന്നത്. മുസ്ലീങ്ങൾ അല്ലാത്ത എല്ലാ ആളുകളും നോൺ മുസ്ലീം നികുതി തങ്ങൾക്ക് കൈമാറണമെന്ന് തീവൃവാദികൾ ഉത്തരവിറക്കികഴിഞ്ഞു. ‘എൻ’ നോട്ടീസാണ്‌ വിമിത പോരാട്ടക്കാർ ഇറക്കിയിരിക്കുന്നത്. നസ്രായൻ അല്ലെങ്കിൽ ക്രിസ്ത്യൻ എന്നാണ്‌ ഇതിലൂടെ അർഥമാക്കുന്നത്.

ഇന്ത്യയിൽ വർഗീയവാദത്തിനും തീവൃവാദത്തിനും എതിരേ ന്യൂന പക്ഷങ്ങൾ നടത്തുന്ന ഭയാശങ്കകൾ എന്തേ ഇറാക്കിലേ കത്തോലിക്കരുടെ കാര്യത്തിൽ ഇല്ലാത്തത്?. അതോ ജീവിക്കുന്ന രാജ്യത്ത് ന്യൂനപക്ഷം ആയാൽ അവിടെമാത്രം സംരക്ഷണവും, തങ്ങൾക്ക് മത ഭൂരിപക്ഷമുള്ളിടത്തേ രാജ്യത്തേ ന്യൂനപക്ഷ വിഭാഗത്തിന്റെ കൂട്ടകുരുതികൾക്ക് കൂട്ടും നില്ക്കാമെന്നാണോ?. ഇറാക്കിൽ ഒരു പതിറ്റാണ്ടുമുമ്പ് 14ലക്ഷം ഉണ്ടായിരുന്നു ക്രിസ്ത്യാനികൾ ഇന്ന് 50000 ആയി ചുരുങ്ങി. ബാക്കി 13.5ലക്ഷം വരുന്ന ആളുകൾക്ക് എന്തു സംഭവിച്ചുവെന്ന് എന്തുകൊണ്ട് ആരും ഉല്കഠയോടെ ചോദിക്കുന്നില്ല. അവരെ കൂട്ടകുരുതി നടത്തിയും, നാടുകടത്തിയും, ഓടിച്ചുവിട്ടും മത ഭൂരിപക്ഷം നാമാവിശേഷമാക്കി. ബാഗ്ദാദ് അടക്കമു​‍ീടത്തേ കത്തോലിക്കാ പള്ളികൾ എല്ലാം ത്കർത്തു. 2000വർഷത്തേ കത്തോലിക്കരുടെ ചരിത്റ്റമുറങ്ങുന്ന മണ്ണിൽനിന്നും അവരെ പുറത്താക്കിയത് ദരിദ്രരായാണ്‌. ഇറാക്കിലേ ആദ്യ മത, ജനസമൂഹമാണ്‌ കൂട്ടകുരുതിയിലൂടെയും, പാലായനത്തിലൂടെയും ഇല്ലാതായതെന്ന് ഓർക്കണം. മാതൃ രാജ്യത്തിനു പുറത്ത് ലക്ഷങ്ങൾ രാജ്യമില്ലാതെ അഭ്യാർഥികളായി സിറിയയിലും, ജോർദ്ദാനിലും, മറ്റ് പല രാജ്യങ്ങളിലും കഴിയുന്നു. ലോകത്ത് ഏറ്റവും വലിയ ന്യൂനപക്ഷ കൂട്ടകുരുതിയും പീഢനവും ഇറാക്കിൽ നടന്നുകഴിഞ്ഞു. ഇനി അവിടെ രക്ഷിക്കാനും അവകാശങ്ങൾ സ്ഥാപിക്കാൻ പോലും ഈ വിഭാഗം ഇല്ല. ഭൂരിപക്ഷത്തിനെതിരെ കുരച്ചുചാടുന്ന ഇന്ത്യയിലേ ന്യൂനപക്ഷങ്ങളും മാധ്യമങ്ങളും ഇറാക്കിലേ ഭീകരത കാണുന്നില്ല. അവിടെയാകാം, ഇവിടെയാകത്തില്ല എന്ന രീതി ശരിയല്ല. ഇതെല്ലാം വയ്ച്ച് നോക്കുമ്പോൾ ഇന്ത്യയിലേ ന്യൂനപക്ഷങ്ങൾക്ക് ഇവിടെ എന്തിന്റെ കുറവാണുള്ളത്. ഇറാക്കിലേ ഭൂരിപക്ഷ തീവൃവാദം വയ്ച്ച് ഇന്ത്യയിലേ ഭൂരിപക്ഷ വർഗീയത എത്രയോ നിർദ്ദോഷമാണ്‌. ഈ ഹൈന്ദവ ഭൂരിപക്ഷ രാജ്യത്തിന്റെ അന്തസ് എത്രയോ വലുതാണ്‌.

”ദൈവവും മതവും ഒക്കെ കാരണം മനുഷ്യർ കൂട്ടമായി കൊല്ലുകയും കൊലചെയ്യപ്പെടുകയും ലോകത്തേ നശിപ്പിക്കുകയും ചെയ്യുമ്പോൾ, അതില്ലാത്ത ലോകത്തേ സ്വപ്നം കാണുന്ന യുക്തിവാദികളെ വിമർശിക്കാൻ സമൂഹത്തിനു എന്ത് അർഹതയാണുള്ളത്? യുക്തിവാദികൾ ലോകത്ത് യുദ്ധവും, കൂട്ടകുരുതിയും, ലോക നശീകരണവും വരുത്തിയിട്ടില്ല എന്നത് പച്ചയായ സത്യമല്ലേ? ഒരു മനുഷ്യ ജീവനെപോലും അവർ നശിപ്പിച്ച ചരിത്രം ഇല്ല. ”

അക്രമവും വർഗീയതയും കൂട്ടകൊലയും എവിടെ നടന്നാലും എതിർക്കപ്പെടേണ്ടതാണ്‌. എന്റെ മതം മറ്റുമതക്കാരെ കൂട്ടകൊലനടത്തിയാൽ അതിനേ അഭിമാനത്തോടെ കണ്ട് നാവടക്കിയിരിക്കുകയും, സ്വന്തം മതക്കാർ കൊലചെയ്യപ്പെടുമ്പോൾ കണ്ണുനീരു പൊഴിക്കുന്നതും കണ്ണില്ചോരയില്ലാത്ത കപട മാനവീകതയാണ്‌. ഇത്തരക്കാർക്ക് മനുഷ്യനും അവന്റെ ജീവനും രക്തവുമല്ല മറിച്ച് എന്റെ മതം എന്ന ചിന്തയാണ്‌ ഈ ലോകത്ത് വലുത്. സ്വന്തം മതക്കാരെ കൂട്ടകുരുതി നടത്താൻ കൈയ്യടിപ്പിച്ച് പ്രോൽസാഹിപ്പിക്കുന്ന കൊലപാതകികൾക്ക് കൂട്ടുനില്ക്കുന്നവരാകരുത് ഒരു മത വിശ്വാസിയും. ഇന്ത്യയിലേയും കേരളത്തിലേയും രാഷ്ട്രീയപാർട്ടികൾ, പൊതുപ്രവർത്തകർ, രാഷ്ട്രീയ സാഹിത്യ നിരീക്ഷകന്മാർ എല്ലാവരും ലോകത്ത് നടക്കുന്ന അതിക്രമങ്ങൾക്കെതിരെ പ്രതികരിക്കുകയും സമരം നടത്തുകയും ചെയ്യാറുണ്ട്. എന്നാൽ ഇവരാരും എന്തുകൊണ്ട് ഇറാക്കിലേ മത ന്യൂനപക്ഷത്തിനെതിരായ നൂറ്റാണ്ടുകളായ ക്രൂരതകൾക്കെതിരെ കണ്ണടയ്ക്കുന്നു?.

ഭൂരിപക്ഷ വിഭാഗം ഒരു രാജ്യത്തേ ദുർബല ന്യൂനപക്ഷത്തേ കൂട്ടകൊലയിലൂടെ ഭൂമുഖത്തുനിന്നും തുടച്ചുനീക്കുന്ന ഇറാക്കിലെ ഭീകരതയ്ക്കെതിരെ നിലയുറപ്പിക്കാൻ ലോകത്തേ സമാധാനത്തിനും സഹവർതിത്വത്തിനും ആകുന്നില്ല, ഐക്യരാഷ്ട്ര സഭയെവിടെപോയി, ലോകത്ത് സമാധാനവും നീതിയും സ്ഥാപിക്കാൻ മുന്നിട്ടിറങ്ങുന്ന അമേരിക്കയെവിടെ?. ലോകത്തിന്റെ മുഴുവൻ ശ്രദ്ധയും ഇസ്രായേൽ-പാലസ്തീനിലേക്ക് തിരിയുമ്പോൾ ഇറാക്കിലേ ന്യൂനപക്ഷങ്ങളേ എല്ലാവരും മറന്നിരിക്കുന്നു. വർഗീയതയും, ന്യൂനപക്ഷപീഢനവും, കൂട്ടകൊലകളും ലോകത്തെവിടെയാണെങ്കിലും വിമർശിക്കപ്പെടണം. ഇറാക്കിൽനിന്നും പാലായനം നടത്തിയ ക്രിസ്ത്യാനികൾ ദരിദ്രരായി അഭയാർഥികളായി പലരാജ്യങ്ങളിൽ അലയുകയാണ്‌. അവശേഷിക്കുന്നവർ മരണഭയത്താൽ എല്ലാം ഉപേഷിച്ചെന്നവിധം കഴിയുന്നു. കൂട്ടകൊലയിൽ ഇല്ലാതായ ഈ വംശാവലിക്കെതിരായ അനീതികൾ വേറെ. ഇറാക്കിലേ ന്യൂനപക്ഷം ലോകത്തിന്റെ കാരുണ്യവും പ്രതികരണവും തേടുകയാണ്‌.

എ.ഡി ഒന്നാം നൂറ്റാണ്ടിലാണ്‌ ക്രിസ്തു ശിഷ്യന്മാരായ സെന്റ്. തോമസും, തദ്ദേവൂസും ഇറാക്കിൽ ക്രിസ്തുമതവുമായി എത്തിയത്. 2000വർഷത്തിലേറെയായി ഇറാക്കിലും മൊസൂളിലും ക്രിസ്ത്യാനികൾ പള്ളികൾ സ്ഥാപിച്ച് അരാധന നടത്തുകയും, ജീവിക്കുകയും ചെയ്യുന്നു. ആദ്യകാലത്ത് ഈ മതവിഭാഗമായിരുന്നു ഇറാക്കിൽ നിർണ്ണായകം. 13നൂറ്റാടിൽ ഇറാക്കിൽ 12രൂപതകൾ വരെ നിലവിലുള്ള പ്രബലമായ മതമായിരുന്നു ക്രിസ്ത്യാനിറ്റി. 14ആം നൂറ്റാണ്ടിൽ മുസ്ലീം രാജവംശങ്ങളുടെ പടയോട്ടത്തേതുടർന്ന് കത്തോലിക്കരെ ഉന്മൂലനം ചെയുകയായിരുന്നു. ടിമൂർ ചക്രവർത്തി നടത്തിയ പടയോട്ടത്തിൽ ബാഗ്ദാദിൽ 90000 ത്തിലധികവും തിക്രിത്തിൽ 70000 ക്രിസ്ത്യാനികളുടെ ശിരശ്ചേദനം നടത്തിയെന്നാണ്‌ ചരിത്രത്തിൽ പറയുന്നത്.
ഇതു പോലെ തന്നെ കിഴക്കൻ മേഖലയിലും ക്രിസ്ത്യൻ മതത്തിന്റെ ആധിപത്യം പൂർണ്ണമായും ഉന്മൂലനം ചെയ്തു. ഈ സംഭവത്തോടെ ഇറാക്ക് മേഖലയിലേ ക്രിസ്ത്യൻ മതം ഏറെക്കുറെ തുടച്ചുനീക്കപ്പെടുകയായിരുന്നു.

17നൂറ്റാണ്ടിൽ അമീർ അഫ്രാസിയാബ് പോർച്ചുഗീസുകാർക്ക് നഗര മേഖലയ്ക്ക് പുറത്തു പള്ളി പണിയാൻ അനുമതി നല്കുന്നതോടെയാണ്‌ ക്രിസ്ത്യൻ മതം പിന്നീട് ഇറാക്കിൽ നാമെടുക്കുന്നത്. ഇതിനുശേഷം കത്തോലിക്കർ കൂട്ടമായി ഇറാക്കിൽനിന്നും ഉന്മൂലനം ചെയ്യപ്പെട്ടത് 1914- 1933 കാലഘട്റ്റത്തിലായിരുന്നു. ഇവിടെത്തേ കത്തോലിക്കർ നേരിട്ട ചരിത്രത്തിലേ രണ്ടാമത്തേ ദുരന്തം ആയിരുന്നത്. ഇറാക്കിലേ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് നടന്ന ഈ ക്രിസ്ത്യൻ കൂട്ടക്കുരുതികൾ ലോക ചരിത്രത്തിലേ തന്നെ പ്രധാന സഭവമാണ്‌. ബ്രിട്ടീഷുകാർക്കെതിരായി നടന്ന പോരാട്ടത്തിൽ അധികവും ബലിയാടാവേണ്ടിവന്നത് ഇറാക്കിലേ കത്തോലിക്കരായിരുന്നു. ഇറാക്കിലേ പ്രാദേശിക മിലിട്ടറി നടത്തിയ അക്രമണത്തിലും മറ്റും ലൗസാനേ ഉടമ്പടിയിലേ റിപ്പോർട്ട് പ്രകാരം 2,75000 അസ്സീറിയൻ (കത്തോലിക്കർ) ആളുകൾ മരണപ്പെട്ടതായാണ്‌ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. എന്നാൽ കത്തോലിക്കരുടെ തിട്ടപ്പെടുത്താതെ പോയ മരണങ്ങൾ ഉൾപ്പെടെ 3ലക്ഷത്തിലധികം കൊലപാതകങ്ങൾ ഉണ്ടായെന്നും ചരിത്രം പറയുന്നു. അസ്സീറിയൻ ജെനോസൈഡ് (അസ്സീറിയൻ കൂട്ടക്കുരുതി) എന്നപേരിൽതന്നെയാണ്‌ ചരിത്രത്തിൽ ഈ കൂട്ടക്കുരുതികൾ അറിയപ്പെടുന്നതും. ഇതിലൂടെ ഇന്നത്തേ ഇറാക്ക് മേഖലയിലേ പകുതിയിലധികം ക്രിസ്ത്യാനികളേയും ഉന്മൂലനം നടത്തി.

1950ഓടെ ജനസംഖ്യയിൽ 10%മായി ക്രിസ്ത്യാനികൾ ചുരുങ്ങി. പിന്നീട് ഓരോ ആഭ്യന്തിര സംഘർഷത്തിലും ക്രിസ്ത്യാനികളുടെ എണ്ണത്തിൽ കുറവുണ്ടായി തുടങ്ങി. 1987ലെ അവസാനത്തേ ഇറാക്ക് സെൻസസ് പ്രകാരം 14ലക്ഷം ആയിരുന്നു ക്രിസ്ത്യാനികളുടെ എണ്ണം. തുടർന്നുള്ള സദ്ദാം ഹുസൈന്റെ ഏറെക്കുറെ സുക്യുലർ രീതിയിലുള്ള ഭരണത്തിൽ കൃസ്ത്യാനികൾ സംതൃപ്തരും സുരക്ഷിതരും ആയിരുന്നു. എന്നാൽ പിന്നീടുള്ള ഇറാക്ക് യുദ്ധവും സദ്ദാം ഹുസൈന്റെ വിചാരണയും ഇറാക്കിലേ ക്രിസ്ത്യാനികളുടെ ജീവിതം വീണ്ടും കശക്കിയെറിഞ്ഞു.2003ലെ ഇറാക്ക് യുദ്ധശേഷം വധഭീഷണിയും, നാടുകടത്തലും ഭീഷണിപ്രയോഗിച്ച് ഇറാക്കിലേ ക്രിസ്ത്യാനികളെ വ്യാപകമായി പീഢിപ്പിക്കുനയും മതം മാറാൻ ആവശ്യപ്പെടുകയും ഉണ്ടായി.2004ലും 2008ലും ഇറാക്കിലും ബാഗ്ദാദിലുമുള്ള ക്രിസ്ത്യൻ ദേവാലയങ്ങൾ ഒട്ടുമിക്കവയും തകർക്കുകയും, വൈദീകരെയും പള്ളിയിൽ വരുന്നവരെയും കൊലപ്പെടുത്തുകയും ചെയ്യുന്നത് പതിവായി. 2010ൽ മൊസൂളിൽ ഐഡൻന്റിറ്റി കാർഡില്ലാതെ ക്രിസ്ത്യാനികൾ പുറത്തിറങ്ങുന്നത് വിലക്കിക്കൊണ്ട് തീവൃവാദികൾ ഫത്വ ഇറക്കി. ക്രിസ്ത്യാനികൾക്ക് അവരുടെ പേരിന്റെ അവസാനം അസ്സിരിയൻ എന്നോ ക്രിസ്ത്യൻ എന്നോ എഴുതിചേർക്കുവാൻ തുടങ്ങി.2010 ജനവരിയിലാണ്‌ ബാഗ്ദാദിലേ അതിപുരാതനമായ കത്തോലിക്കാ ദേവാലയത്തിൽ പ്രാർഥിച്ചുകൊണ്ടിരുന്ന വൈദീകരടക്കം 58പേരേ കൊലപ്പെടുത്തുകയും പള്ളി നശിപ്പിക്കുനയും ചെയ്തത്.

2003ലെ ഇറാക്ക് യുദ്ധത്തേ തുടർന്ന് ക്രിസ്ത്യാനികളുടെ എണ്ണം വീണ്ടും ചുരുങ്ങി. അമേരിക്കയുടേയും പാശ്ചാത്യ ശക്തികളുടേയും ഇറാക്കിനുമേലുള്ള അക്രമണത്തിനു ഇറാക്കിലേ ക്രിസ്ത്യൻ സമൂഹം ബലിയാടാവുകയായിരുന്നു. ആഭ്യന്തിര സംഘർഷത്തിൽ ക്രിസ്ത്യാനികൾ നല്ലെരുഭാഗത്തേയും തീവൃവാദികൾ കൊന്നൊടുക്കുകയായിരുന്നു. കുറെപേർ സിറിയയിലേക്ക് പാലായനം നടത്തി. അല്ക്വയ്ദയുടെയും, മറ്റ് തീവൃവാദ ഗ്രൂപ്പുകളുടെയും അക്രമത്തിൽ ഇറാക്ക് കത്തോലിക്കർ വീണ്ടും ചിതറി. മരിച്ചവർ എത്രയെന്നോ പാലായനം ചെയ്തവർ എത്രയെന്നോ കൃത്യമായ കണക്കുകൾ നിലവിലില്ല. 3.3ലക്ഷത്തോളം പേർ സിറിയയിൽ അഭയം തേടിയതായി പറയുന്നു. 10000പേർ യു.കെയിൽ അഭയാർഥികളായി. ഇറാക്കിൽ നിന്നും പലരും വെറും കൈയ്യുമായി ഒളിച്ചോടുകയും, കടല്മാർഗം രക്ഷപെടുകയുമായിരുന്നു. 2003ൽ 12ലക്ഷമുണ്ടായിരുന്ന കത്തോലിക്കർ 2014ലെ യു.എൻ കണക്കുകൾ പ്രകാരം 2.9ലക്ഷമായി ചുരുങ്ങി. ഇപ്പോഴത്തേ ആദ്യന്തിര യുദ്ധത്തോടെ ഇറാക്കിലേ ക്രിസ്ത്യാനികളുടെ എണ്ണം ഇപ്പോൾ വെറും 50000ത്തിലേക്ക് ചുരുങ്ങിയതായി കത്തോലിക്ക സഭ റിപ്പോർട്ട് ചെയ്യുന്നു. വിമിതപോരാട്ടക്കാർ തങ്ങളുടെ തലസ്ഥാനമായി പ്രഖ്യാപിച്ച മൊസൂളിൽ ക്രിസ്ത്യാനികളുടെ സംഖ്യ എണ്ണം 60000ആയിരുന്നത് പൂജ്യമായിരിക്കുന്നു ഇപ്പോൾ. ഇറാക്കിലേ ക്രിസ്ത്യാനികൾ ഏറ്റവും കൂടുതലുള്ള പട്ടണത്തിൽ ഒന്നായിരുന്നു ഇത്.

Top