കുല്‍ഭൂഷണിനെ രക്ഷിച്ചെടുത്തതിന് പിന്നിലെ ബുദ്ധികേന്ദ്രം ശശി തരൂര്‍ എംപി; ഉപയോഗിച്ചത് അന്താരാഷ്ട്ര നയതന്ത്ര മേഖലയിലെ അറിവും പരിചയവും

പാകിസ്ഥാന്‍ വധശിക്ഷ വിധിച്ച് പാക് ജയിലില്‍ കഴിയുന്ന കുല്‍ഭൂഷണ്‍ ജാധവിന് ജീവിതത്തിലേയ്ക്കുള്ള വെളിച്ചം കാണിക്കുമെന്ന് ആശ്വസിക്കാവുന്ന വിധി വന്ന് കഴിഞ്ഞു. പാക് സൈനീക കോടതിയാണ് കുല്‍ഭൂഷണിനെ വധശിക്ഷയ്ക്ക് വിധിച്ചത്. ചാര പ്രവര്‍ത്തനം നടത്തിയ എന്നതായിരുന്നു ആരോപണം. പാകിസ്ഥാന്‍ പ്രകോപനം സൃഷ്ടിക്കാനായി നടത്തിയ ഈ നീക്കം അന്താരാഷ്ട്ര കോടതിയില്‍ എത്തിച്ച് പോളിച്ചതിന് പിന്നില്‍ ഒരു അന്താരാഷ്ട്ര നയതന്ത്രജ്ഞന്റെ കരങ്ങളുണ്ട്. കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപിയാണ് ആ നയതന്ത്രജ്ഞന്‍.

ജാദവിന് മോചനം ഉറപ്പാക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്ന കോണ്‍ഗ്രസ് വാദം തള്ളി ശശി തരൂര്‍ എംപി രംഗത്ത് വന്നിരുന്നു. സംഭവം രാഷ്ട്രീയവല്‍കരിക്കരുതെന്ന കേന്ദ്ര നിലപാടിനോടാണ് തരൂര്‍ യോജിച്ചിക്കുന്നത്. ജാദവിന്റ മോചനം ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിഞ്ഞില്ലെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ലോക്‌സഭയില്‍ പറഞ്ഞിരുന്നു. ഇതിനെ പ്രതിരോധിക്കാന്‍ തരൂര്‍ എത്തിയതോടെ മോദിക്ക് കരുത്തായി. ഇതിനൊപ്പം ജാധവിനെ എങ്ങനെ മോചിപ്പിക്കാമെന്ന ഉപദേശവും തരൂര്‍ നല്‍കി. ഐക്യരാഷ്ട്ര സഭയിലെ മുന്‍ അണ്ടര്‍ സെക്രട്ടറി ജനറലാണ് തരൂര്‍. സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് മത്സരിച്ച് തോറ്റെങ്കിലും ആഗോള തലത്തില്‍ തരൂരിന് നയതന്ത്ര സുഹൃത്തുക്കളുണ്ട്. ഇത് മനസ്സിലാക്കി തരൂരിന്റെ ഉപദേശം സ്വീകരിക്കാന്‍ മോദി തയ്യാറായി. ഇതിന്റെ വിജയമാണ് ജാധവ് വിഷയത്തില്‍ ഇന്ത്യയ്ക്ക് ലഭിക്കുന്നത്. എന്നാല്‍ ഇതിന്റെ ക്രെഡിറ്റൊന്നും ഏറ്റെടുക്കാന്‍ തരൂരിന് ആഗ്രഹമില്ല. എല്ലാം പ്രധാനമന്ത്രിക്ക് അറിയാമെന്ന് മാത്രമാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുകളോട് തരൂരിനോട് അടുപ്പമുള്ളവരുടെ പ്രതികരണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധമാണ് ജാധവ് കേസില്‍ പാക് നടപടികളെന്ന് മോദിയെ ബോധ്യപ്പെടുത്തിയത് തരൂരായിരുന്നു. അന്താരാഷ്ട്ര നീതിന്യായ കോടതിയെന്ന വഴിയും ചൂണ്ടിക്കാണിച്ചു കൊടുത്തു. ഇക്കാര്യത്തില്‍ പാര്‍ലമെന്റില്‍ പ്രമേയം പാസാക്കിയപ്പോഴും തരൂരിന്റെ സഹായം സര്‍ക്കാര്‍ തേടി. മുന്‍ ഇന്ത്യന്‍ നാവികസേനാ ഉദ്യോഗസ്ഥനായ കുല്‍ഭൂഷണ്‍ യാദവിന് വധശിക്ഷ വിധിച്ച പാക്കിസ്ഥാന്‍ സൈനിക കോടതിയുടെ നടപടിയില്‍ അപലപിച്ചുകൊണ്ടും, അന്താരാഷ്ട്ര തലത്തില്‍ വിധിക്കെതിരായ അഭിപ്രായ രൂപീകരണം നടത്തുന്നതിനും ലക്ഷ്യംവെച്ചുള്ളതായിരുന്നു തരൂര്‍ തയ്യാറാക്കിയ പ്രസ്താവന. ഈ പ്രമേയമാണ് ഹേഗിലെ കോടതിയിലെ നിയമനടപടികളിലേക്ക് കാര്യങ്ങളെത്തിച്ചതും. കഴിഞ്ഞ വര്‍ഷം 2008 മുംബൈ ആക്രമണത്തിലെ മുഖ്യ സൂത്രധാരന്‍ സാഖിയുര്‍ റഹ്മാന്‍ ലഖ്വിയെ പാക്കിസ്ഥാന്‍ മോചിപ്പിച്ചതിനെതിരെ ഇന്ത്യയുടെ മറുപടി തയാറാക്കിയതും ശശി തരൂര്‍ ആയിരുന്നു. അന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ശശി തരൂരിനെ പ്രമേയം തയാറാക്കാന്‍ ചുമതലപ്പെടുത്തിയത്.

ജാധവ് കേസില്‍ പാക്കിസ്ഥാന്റെ ആരോപണത്തെ ഒന്നൊന്നായി ഇന്ത്യ അന്താരാഷ്ട്രക്കോടതിയില്‍ ഖണ്ഡിച്ചിരുന്നു. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുകയായിരുന്ന ജാധവിനെ ഇറാന്‍സന്ദര്‍ശനത്തിനിടെ പാക്കിസ്ഥാന്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും ഇന്ത്യ വ്യക്തമാക്കി. കേസ് നടക്കുന്നതിനിടെ നിയമസഹായം എത്തിക്കാന്‍ ഇന്ത്യയെ അനുവദിച്ചില്ലെന്നും ഇത് വിയന്ന കണ്‍വെന്‍ഷന്‍ വ്യവസ്ഥകളുടെ ലംഘനമാണെന്നും ഇന്ത്യക്കുവേണ്ടി ഹാജരായ പ്രമുഖ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ വാദിച്ചു. ജാധവിന് നിയമസഹായം നല്‍കാന്‍ ഇന്ത്യയെ അനുവദിക്കേണ്ടിയിരുന്നെന്ന് വ്യാഴാഴ്ച പുറപ്പെടുവിച്ച ഇടക്കാല വിധിയില്‍ അന്താരാഷ്ട്രക്കോടതിയുടെ 11 അംഗ ബെഞ്ച് ഏകകണ്ഠമായി അഭിപ്രായപ്പെട്ടു. ഇനി ഇതിനവസരം നല്‍കണം. കേസില്‍ അന്തിമവിധി പ്രഖ്യാപിക്കുന്നതുവരെ വധശിക്ഷ നടപ്പാക്കില്ലെന്ന് പാക്കിസ്ഥാന്‍ ഉറപ്പ് നല്‍കാത്തതുകൊണ്ടാണ് ഇടക്കാല വിധി പ്രഖ്യാപിക്കുന്നതെന്ന് കോടതി അധ്യക്ഷന്‍ റോണി എബ്രഹാം പറഞ്ഞു.

സ്വതന്ത്രവും സുതാര്യവുമായ വിചാരണ നടന്നില്ലെന്നും ജാധവിന്റെ കുറ്റസമ്മതമൊഴി കസ്റ്റഡിയില്‍വെച്ച് പീഡിപ്പിച്ച് എടുത്തതാണെന്നും ഇന്ത്യ അന്താരാഷ്ട്രക്കോടതിയെ ധരിപ്പിച്ചിരുന്നു. ഇത്തരം വാദങ്ങളെല്ലാം കണ്ടെത്തിയതും സാല്‍വെയെ അറിച്ചതും തരൂരായിരുന്നു. ഐക്യരാഷ്ട്ര സഭയിലെ പ്രവര്‍ത്തനത്തിനിടെ അന്താരാഷ്ട്ര നിയമങ്ങളുമായുള്ള അടുത്ത പരിചയം തരൂരിനുണ്ടായിരുന്നു. ഇതായിരുന്നു മോദിയെ ഇക്കാര്യങ്ങളില്‍ തരൂരിലേക്ക് നയിച്ചത്. വിദേശകാര്യ പാര്‍ലമെന്ററീ സമിതിയുടെ അധ്യക്ഷനാക്കി തരൂരിനെ നിയമിച്ചതും ഈ ഇടപെടല്‍ പ്രതീക്ഷിച്ച് തന്നെയായിരുന്നു. ഈ സൗഹൃദമാണ് കുല്‍ഭൂഷന്‍ യാദവിന്റെ വധശിക്ഷാ സ്റ്റേയിലേക്കും കാര്യങ്ങളെത്തിച്ചത്. പ്രമുഖ വക്കീലായ ഹരീഷ് സാല്‍വ്വേയുമൊത്തു മന്ത്രി സുഷമ സ്വരാജിനെ കണ്ടു ചര്‍ച്ച നടത്തിയതും തരൂരാണെന്ന് സൂചനയുണ്ട്. ശര വേഗത്തിലായിരുന്നു പിന്നീടുള്ള തരൂരിന്റെ നടപടികള്‍. അന്താരാഷ്ട്ര കോടതിയില്‍ തരൂര്‍ ഹര്‍ജി ഫയല്‍ ചെയയ്തു. ഐക്യരാഷ്ട്ര സഭയിലെ തരൂരിന്റെ ബന്ധങ്ങളും കഴിവും കോടതി അനുകൂലനിലപാടില്‍ എത്താന്‍ സാധിച്ചു.

1999നുശേഷം ആദ്യമായാണ് ഇന്ത്യപാക്കിസ്ഥാന്‍ തര്‍ക്കം അന്താരാഷ്ട്രക്കോടതിയിലെത്തുന്നത്. തങ്ങളുടെ നാവികസേനാ വിമാനം ഇന്ത്യ തകര്‍ത്ത് 16 പേരുടെ മരണത്തിനിടയാക്കിയെന്നാരോപിച്ചാണ് പാക്കിസ്ഥാന്‍ അന്ന് അന്താരാഷ്ട്രക്കോടതിയെ സമീപിച്ചത്. വിഷയം തങ്ങളുടെ അധികാര പരിധിയിലല്ലെന്ന് ചൂണ്ടിക്കാട്ടി കോടതി കേസ് തള്ളി. എന്നാല്‍ കുല്‍ഭൂഷണ്‍ വിഷയത്തില്‍ അന്താരാഷ്ട്ര കോടതിയെ കുറിച്ച് ആരും ചിന്തിച്ചതു പോലുമില്ല. ഇവിടെയാണ് തരൂരിന്റെ ഇടപെടല്‍ നിര്‍ണ്ണായകമായത്. മുന്‍ യു.എന്‍. നയതന്ത്രജ്ഞനും കേന്ദ്ര മാനവ വിഭവ ശേഷി സഹമന്ത്രിയും, മുന്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും പതിനഞ്ചാം ലോകസഭയിലെ എംപി.യുമാണ് ശശി തരൂര്‍. ഐക്യരാഷ്ട്രസഭയില്‍ വാര്‍ത്താവിനിമയവും പബ്ലിക് ഇന്‍ഫര്‍മേഷനും കൈകാര്യം ചെയ്യുന്ന അണ്ടര്‍ സെക്രട്ടറി ജനറല്‍ ആയി പ്രവര്‍ത്തിച്ചിരുന്നു. കോഫി അന്നാനു ശേഷം യു.എന്‍ സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും അനൗദ്യോഗിക വോട്ടെടുപ്പുകള്‍ക്ക് ശേഷം വിജയപ്രതീക്ഷ നഷ്ടപ്പെട്ടപ്പോള്‍ മത്സരത്തില്‍ നിന്ന് പിന്മാറി.

ചന്ദ്രന്‍ തരൂരിന്റെയും ലില്ലി തരൂരിന്റെയും മകനായി 1956ല്‍ ലണ്ടനില്‍ ജനനം.ധ3പ കല്‍ക്കട്ടയിലും ബോംബെയിലുമായി കൗമാരം. ഇന്ത്യയിലും അമേരിക്കയിലും വിദ്യാഭ്യാസം നേടി. 1978 മുതല്‍ 2007 വരെ ഐക്യരാഷ്ട്രസഭയില്‍ പ്രവര്‍ത്തിച്ചു. ഈ പരിചയമാണ് കുല്‍ഭൂഷണും രക്ഷയായത്.

Top